മനുഷ്യ ശരീരത്തിൽ പുതിയ അവയവം കണ്ടെത്തി !!!! വീഡിയോ കാണാം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മനുഷ്യ ശരീരത്തിൽ പുതിയ അവയവം കണ്ടെത്തി !!!! വീഡിയോ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 31, 2021, 03:10 pm IST
FacebookTwitterWhatsAppTelegram

ഏത് രീതിയിലും ചലിപ്പിക്കാനും ചിന്തിപ്പിക്കാനും സാധിക്കുന്ന മനുഷ്യ ശരീരം എന്നും ഒരു അത്ഭുതമാണ്. നൂറോളം അവയവങ്ങൾ ഒന്നിച്ച് ചേർന്ന് പ്രവർത്തിക്കുന്നതിന്റെ ഫലമായാണ് നാം ചലിക്കുന്നത് എന്ന് പറഞ്ഞാലും തെറ്റില്ല. ഇത്തരത്തിൽ നിരവധി അവയവങ്ങൾ ഗവേഷകർ കണ്ടെത്തിയിട്ടുണ്ടെങ്കിലും ആറടിപ്പൊക്കമുള്ള ശരീരത്തിലെ രഹസ്യങ്ങൾ അവസാനിക്കുന്നില്ലെന്നാണ് ശാസ്ത്രലോകം പറയുന്നത്. അതായത് ഓരോ ദിവസവും മനുഷ്യശരീരത്തിലെ പുതിയ അവയവങ്ങൾ കണ്ടുപിടിക്കുന്നതിന്റെ തിരക്കിലാണ് ശാസ്ത്രജ്ഞർ.

സ്വറ്റ്‌സർലാന്റിലെ ബേസൽസ് സർവ്വകലാശാലയിലെ ഗവേഷകർ ഇപ്പോൾ പുതിയ കണ്ടുപിടിത്തവുമായി എത്തിയിരിക്കുകയാണ്. പല്ലു കടിക്കുമ്പോഴും ചവയ്‌ക്കുമ്പോഴും കാണാനാകുന്ന താടിയെല്ലിലെ മാസെറ്റർ പേശിയിലാണ് പുതിയ അവയവം കണ്ടെത്തിയത്. മാസെറ്റർ പേശിയിൽ രണ്ട് പാളികളുണ്ടെന്നാണ് ഇതുവരെ കരുതിയിരുന്നത്. മൂന്ന് പാളികൾ ഉണ്ടെന്ന് ചില ശാസ്ത്രജ്ഞർ സൂചനകൾ നൽകിയിട്ടുണ്ടായിരുന്നെങ്കിലും, ഇതിനെ സാധൂകരിക്കുന്ന വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. എന്നാൽ ബേസൽ സർവ്വകലാശാലയിലെ ഗവേഷകർ ഇത് തെളിവ് സഹിതം കണ്ടെത്തി ലോകത്തെ അറിയിച്ചിരിക്കുകയാണ്. ബയോമെഡിസിൻ വിഭാഗത്തിലെ ഡോ.സിൽവിയ മെസെയുടെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്. അന്നൽസ് ഓഫ് അനാട്ടമി എന്ന അക്കാദമിക് ജേണലിലാണ് പുതിയ അവയവം കണ്ടെത്തിയ വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.

മസ്‌കുലസ് മാസെറ്റർ പാർസ് കൊറോനിഡേ എന്നാണ് പുതിയ അവയവത്തിന് ഗവേഷക സംഘം പേര് നൽകിയിരിക്കുന്നത്. 12 മൃതശരീരങ്ങളിൽ നിന്നും തലകൾ വേർപെടുത്തിയാണ് പഠനം നടത്തിയത്. വേർപെടുത്തിയ തലകൾ ഫോർമാൽഡിഹൈഡ് ലായനിയിൽ സൂക്ഷിച്ച ശേഷമായിരുന്നു പഠനം. 16 മൃതശരീരങ്ങളിൽ സിടി സ്‌കാൻ ഉപയോഗിച്ചും പരിശോധന നടത്തിയിരുന്നു. ജീവനുള്ള ശരീരത്തിലെ വിവരങ്ങൾ ശേഖരിക്കാൻ ഗവേഷകർ സ്വയം എംആർഐ സ്‌കാനിന് വിധേയരാവുകയും ചെയ്തു.

ഇതിന്റെ ഫലങ്ങൾ തങ്ങളെ അമ്പരപ്പിച്ചുവെന്നാണ് ഗവേഷക സംഘത്തിലുണ്ടായിരുന്ന പ്രൊഫ.ജെൻസ് ക്രിസ്റ്റോഫ് പറഞ്ഞത്. ഇപ്പോൾ കണ്ടെത്തിയ മൂന്നാം പാളിക്ക് മാത്രമാണ് താടിയെല്ല് ചെവിയുടെ അടുത്തേക്ക് അടുപ്പിക്കാൻ സാധിക്കുന്നത്.

1858ൽ ഹെന്റി ഗ്രേ എഴുതിയ ബ്രിട്ടീഷ് അനാറ്റമി റഫറൻസ് പുസ്തകമായ ഗ്രേസ് അനാറ്റമിയുടെ 38ാം എഡിഷനിൽ ഈ മൂന്നാം പാളിയെക്കുറിച്ച് സൂചന നൽകിയിട്ടുണ്ട്. 1784ൽ ജർമനിയിൽ പ്രസിദ്ധീകരിച്ച പഠനത്തിലും ഇങ്ങനെയൊരു സാധ്യതയെക്കുറിച്ച് പറഞ്ഞിരുന്നു. നേരത്തെ പലരും പറഞ്ഞ സാധ്യതകൾ പുതിയൊരു അവയവം തന്നെയാണെന്നതിന് തെളിവുകൾ നിരത്തുകയാണ് ബാസൽസ് സർവകലാശാലയിലെ ഗവേഷകർ. മനുഷ്യശരീരത്തിൽ ഇനിയും കണ്ടെത്താനും അറിയാനും പലതുമുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് ഈ പുതിയ അവയവം..

ShareTweetSendShare

More News from this section

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

ഡിജിറ്റൽ ടിക്കറ്റ് ബുക്കിങ് പ്രോത്സാഹിപ്പിച്ച് റെയിൽവേ;’റെയിൽ വൺ’ ആപ്പിൽ ടിക്കറ്റെടുത്താൽ 3% ഇളവ് തുടരും; നിരക്കിളവ് 2027 മാർച്ച് വരെ നീട്ടി

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

Latest News

റാഗിങ് തടയാൻ പ്രത്യേക നിയമം; നിയമവും മൊബൈൽ ആപ്പും പ്രഖ്യാപിച്ച് മുഖ്യമന്ത്രി

പോക്സോ കേസിലെ പ്രതിയായ പയ്യന്നൂരിലെ നാടക നടനെതിരെ മരുമകളുടെ ഗുരുതര ആരോപണം; പേരക്കുട്ടികളെ വിഷം നൽകി കൊന്നെന്ന് വെളിപ്പെടുത്തൽ

നേമം വികസന പ്രവർത്തനങ്ങൾ വിലയിരുത്തി; കൗൺസിലർമാരുടെ പ്രത്യേക അവലോകന യോഗം എംഎൽഎ ഓഫീസിൽ ചേർന്നു, വാർഡ് തല കർമപദ്ധതിക്ക് രൂപം നൽകി

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി യുവതി ജീവനൊടുക്കി ; കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്‌ക്ക് വ്യാജ ഫോൺകോൾ; സിം ഉടമയെ കണ്ടെത്തി

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

വിപ്പ് ലംഘനം; പാലായിലെ നാല് കോൺഗ്രസ് കൗൺസിലർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies