വാക്‌സിന്‍ വിതരണത്തിലെ അസമത്വവും ഇടുങ്ങിയ ദേശീയതയും ഒഴിവാക്കണമെന്ന് ലോകാരോഗ്യസംഘടന. 2022ല്‍ കൊറോണയെ പരാജയപ്പെടുത്താനാവുമെന്ന് ഡോ.ടെദ്രോസ് അഥനോം ഗെബ്രിയേസ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വാക്‌സിന്‍ വിതരണത്തിലെ അസമത്വവും ഇടുങ്ങിയ ദേശീയതയും ഒഴിവാക്കണമെന്ന് ലോകാരോഗ്യസംഘടന. 2022ല്‍ കൊറോണയെ പരാജയപ്പെടുത്താനാവുമെന്ന് ഡോ.ടെദ്രോസ് അഥനോം ഗെബ്രിയേസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 1, 2022, 12:52 pm IST
Facebook
Twitter
WhatsAppTelegram

ന്യൂയോര്‍ക്ക്: ലോകരാജ്യങ്ങള്‍ കോറോണാവ്യാപനം തടയാന്‍ ഒറ്റക്കെട്ടാവണമെന്ന് ലോകാരോഗ്യസംഘടനാ തലവന്‍ ഡോ.ടെദ്രോസ് അഥനോം ഗെബ്രിയേസ്. അങ്ങനെയെങ്കില്‍ 2022ല്‍ കോറോണയെ പരാജയപ്പെടുത്താനാവുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇടുങ്ങിയ ദേശീയ ചിന്താഗതിയും വാക്‌സിന്‍ പൂഴ്തിവയ്പും ഉണ്ടാവരുതെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

രണ്ടുവര്‍ഷം മുന്‍പ് ചൈനയില്‍ നിന്നു പൊട്ടിപ്പുറപ്പെട്ട അജ്ഞാതരോഗത്തെ ലോക ശ്രദ്ധയില്‍ കൊണ്ടുവന്നതിനുശേഷം അദ്ദേഹത്തില്‍ നിന്നുണ്ടായ പ്രതികരണം പ്രാധാന്യത്തോടെയാണ് ലോകം ഉറ്റുനോക്കുന്നത്. ലോകത്ത് കൊറോണ കേസുകള്‍ 287 മില്യണായി. മരണസംഖ്യ ഏകദേശം 5.5 മില്യണായി ഉയര്‍ന്നിട്ടുണ്ട്.
എന്നാല്‍ ലോകംമുഴുവന്‍ പുതുവര്‍ഷത്തെ വരവേറ്റത് കരുതലോടെയാണ്. ആഘോഷങ്ങള്‍ പരിമിതപ്പെടുത്തി. ആഘോഷങ്ങളില്‍ ആള്‍ക്കൂട്ടമുണ്ടാവുന്നതിനെ നിരുത്സാഹപ്പെടുത്തിക്കൊണ്ട് മിക്കരാജ്യങ്ങളും മുന്നറിയിപ്പു നല്‍കി.

കൊറോണനിത്യജീവിതത്തിന്റെ ഭാഗമായി തുടരുകയാണ്. രോഗം കാരണം രാജ്യാതിര്‍ത്തികള്‍ അടയ്‌ക്കുന്നു. കുടുംബബന്ധങ്ങള്‍ ശിഥിലമാക്കുന്നു. ചിലയിടങ്ങളില്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നത് ആലോചിക്കാന്‍ പോലും കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പുതുവര്‍ഷത്തോടനുബന്ധിച്ചായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും ഡോ.ടെഡ്രോസ് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. കൊറോണ ചികിത്സയ്‌ക്കും വ്യാപനം തടയാനും ഒട്ടേറെ സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ വാക്‌സിന്‍ വിതരണത്തില്‍ നിലവിലുള്ള അസമത്വവും വൈറസ് വ്യാപനത്തിന് ഇടയാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി.

ഇടുങ്ങിയ ദേശീയതയും വാക്‌സിന്‍ പൂഴ്തിവയ്പും ചിലരാജ്യങ്ങളില്‍ അസമത്വത്തിന് ഇടയാക്കുന്നതായും ഓമിക്രോണ്‍ വ്യാപനത്തെ തടയുന്നതില്‍ തടസ്സമാകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാക്‌സിന്‍ വിതരണത്തിലെ അസമത്വം ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കുകയാണെങ്കില്‍ വൈറസ് വ്യാപനം തടയുന്നത് സാഹസമായിരിക്കും. അത്തരം സാഹചര്യത്തില്‍ രോഗവ്യാപനം തടയുന്നതിനോ എപ്പോള്‍ രോഗത്തെ പിടിച്ചുകെട്ടാനാവുമെന്നോ പ്രവചിക്കാന്‍ കഴിയില്ല. അതെ സമയം വാക്‌സിന്‍ വിതരണത്തിലെ അസമത്വം അവസാനിപ്പിച്ചാല്‍ ഈ പകര്‍ച്ചവ്യാധിയെ പരാജയപ്പെടുത്താനാവുമെന്നും അദ്ദേഹം പറഞ്ഞു.

രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്ത ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാത്രികാല കര്‍ഫ്യൂഏര്‍പ്പെടുത്തിയട്ടുണ്ട്. യുകെ, ഇറ്റലി, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളില്‍ ഒമിക്രോണ്‍ വ്യാപനം തീവ്രമാകുകയാണ്. വിമാനജീവനക്കാരില്‍ രോഗം സ്ഥിരീകരിച്ചതോടെ ആയിരക്കണക്കിന് വിമാനങ്ങള്‍ റദ്ദുചെയ്തു. ഇതില്‍ പകുതിയും യുഎസില്‍ നിന്നുളളതാണ്. ഒമിക്രോണ്‍ രാജ്യത്ത് ഉയര്‍ന്നു നില്‍ക്കുകയാണ്. അടുത്ത ഏതാനും ആഴ്ചകള്‍ നിര്‍ണായകമാണെന്നും എന്നാല്‍ ഈ വര്‍ഷം ആത്മവിശ്വാസത്തിന്റെതാണെന്നും ഫ്രാന്‍സ് പ്രസിഡന്റ് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. ലോകത്ത് നാലാംഡോസ് വാക്‌സിനേഷന് അംഗീകാരം ലഭിച്ച ആദ്യരാജ്യമാണ് ഇസ്രയേല്‍.

വാക്‌സിനേഷന്‍ നിരക്ക് കുറഞ്ഞരാജ്യങ്ങളെയും അദ്ദേഹം പരാമര്‍ശിച്ചു. യൂറോപ്പിലേയംു അമേരിക്കയിലേയും മിക്കവരും ഒരുഡോസ് വാക്‌സിനേഷനെങ്കിലും ലഭിച്ചവരാണ്. എന്നാല്‍ 2021 അവസാനിക്കുമ്പോഴേക്കും ലോകവ്യാപകമായി വാക്‌സിനേഷന്‍ റേറ്റ് 40 ശതമാനമായി ലക്ഷ്യമിട്ടിരുന്നുവെങ്കിലും ആഫ്രിക്ക ലക്ഷ്യം പാഴാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ദരിദ്രരാജ്യങ്ങള്‍ ഒരുഡോസ് വാക്‌സിനായി നെട്ടോട്ടമോടുമ്പോള്‍ സമ്പന്നരാജ്യങ്ങള്‍ അവരുടെ മുഴുവന്‍ ജനങ്ങള്‍ക്കും മുഴുവന്‍ ഡോസ് വാക്‌സിനും നല്‍കി. ഇത്തരം അസമത്വം രോഗവ്യാപനത്തെ തടയുന്നതില്‍ പ്രയാസം സൃഷ്ടിക്കുമെന്നും ഡോ.ടെദ്രോസ് അഥനോം ഗെബ്രിയേസ് കുറ്റപ്പെടുത്തി.
അതെസമയം 2022 ജൂലൈ ആകുമ്പോഴേക്കും ലോകമാസകലം 70 ശതമാനം പേര്‍ക്കും വാക്‌സിനേഷനെന്ന ലക്ഷ്യത്തിലാണ് ലോകാരോഗ്യ സംഘടന.

 

Tags: UKDr Tedros Adhanom GhebreyesusWorld Health Organization (WHO)
Share
Tweet
SendShare

More News from this section

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies