സിയോൾ: കൊറോണ ഉത്തരകൊറിയയുടെ സമ്പദ് വ്യവസ്ഥയിൽ കനത്ത ആഘാതങ്ങളുണ്ടാക്കിയതായി റിപ്പോർട്ട്.കൊറോണ വൈറസിന്റെ ഫലമായി ഉത്തരകൊറിയയിൽ ഭക്ഷ്യ ക്ഷാമമുണ്ടെന്നും വിവരങ്ങളുണ്ട്.
അതേ സമയം 2022 സമ്പദ് വ്യവസ്ഥയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഉത്തരകൊറിൻ പ്രസിഡന്റ് കിം ജോങ് ഉൻ.കിം അധികാരത്തിലേറി പത്ത് വർഷം തികയുന്ന വേളയിൽ നടന്ന പ്രധാനഭരണകക്ഷി യോഗത്തിലാണ് സുപ്രധാനമായ പ്രഖ്യാപനം.
ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതും വികസനവുമാണ് പ്രധാന ദൗത്യമെന്ന് കിം ജോങ് ഉൻ പറഞ്ഞു. വസ്ത്രം,പാർപ്പിടം,കുടിവെള്ളം,ഭക്ഷണം തുടങ്ങിയ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾക്കെല്ലാം പരിഹാരം കാണുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കുറച്ച് നാളത്തെ അജ്ഞാത വാസത്തിന് ശേഷമാണ് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്ന് ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുന്നത്. കിം ജനക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ചതിനേക്കാൾ ഇപ്പോൾ ചർച്ചയാകുന്നത് കിമ്മിന്റെ പുതിയ ശരീരഭാഷയാണ്.
ശരീരഭാരം കുറച്ച് താരതമ്യേന മെലിഞ്ഞാണ് കിം പൊതു വേദിയിൽ പ്രത്യക്ഷപ്പെട്ടത്.രാജ്യത്തെ ഭക്ഷ്യക്ഷാമമാണോ കിം മെലിയാൻ കാരണമെന്നാണ് സമൂഹമാദ്ധ്യമങ്ങൾ ചോദിക്കുന്നത്.എന്തായാലും കിമ്മിന്റെ പെട്ടെന്നുള്ള ജനസ്നേഹം എന്തിനാണെന്ന സംശയത്തിലാണ് ലോക രാജ്യങ്ങൾ.
Comments