ടെഹ്‌റാൻ: അമേരിക്കയ്‌ക്കെതിരെ പ്രതിദിനം വെറുപ്പും വിദ്വേഷവും വളർത്തുകയാണ് ഇറാൻ. ഖ്വാസേം സൊലൈമാനിയുടെ മരണത്തിന്റെ രണ്ടാം വാർഷികമാണ് അമേരിക്കക്കെതിരെ വിദ്വേഷം ശക്തമാക്കുന്ന ചടങ്ങായി മാറിയത്. യു.എസ് ഡ്രോൺ ആക്രമണത്തിലാണ് സൈനിക മേധാവി ഖ്വാസേം സൊലൈമാനി കൊല്ലപ്പെട്ടത്.
ഇറാനിലെ സായുധ സംഘടനകളുടെ കൂട്ടായ്മയായ ഹാഷേദ്-അൽ-ഷാബിയാണ് പരിപാടി സംഘടിപ്പിച്ചത്. പതിനായിരങ്ങളെ തെരുവിലിറക്കിയാണ് അനുസ്മരണ റാലി നടന്നത്. അമേരിക്കയ്‌ക്കെതിരായ വിദ്വേഷമാണ് റാലിയിലുടനീളം മുഴങ്ങിയത്. അമേരിക്കയുടെ മരണം എന്നതായിരുന്നു പ്രധാന മുദ്രാവാക്യം. അമേരിക്കൻ ഭീകരത തുലയട്ടെ എന്നതായിരുന്നു മറ്റൊരു മുദ്രാവാക്യം.
അമേരിക്കയ്‌ക്കെതിരെ ശക്തമായ ആണവ നയം രൂപീകരിച്ച സൊലൈമാനിയാണ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വിമാനതാവളത്തിലേക്കുള്ള യാത്രക്കിടെ സൊലൈ മാനിയുടെ വാഹനവ്യൂഹത്തെ ഡ്രോൺ ബോംബിട്ട് തകർക്കുകയായിരുന്നു. സൊലൈ മാനിക്കൊപ്പം ഇറാഖ് സൈനിക ഉദ്യോഗസ്ഥൻ അബു ഹമീദി അൽ മുഹാൻദിസും കൊല്ലപ്പെട്ടിരുന്നു. തിരിച്ചടിച്ച ഇറാൻ അമേരിക്കയുടെ ഇറാഖിലെ വ്യോമതാവളത്തിന് നേരെ മിസൈൽ ആക്രമണവും നടത്തിയിരുന്നു.















