ലഖ്‌നൗ: യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തുക അസാധ്യമെന്ന് തിരിച്ചറിഞ്ഞ് സഖ്യത്തിൽ ഏർപ്പെട്ടിരിക്കുകയാണ് സമാജ് വാദി പാർട്ടിയും (എസ്പി), രാഷ്‌ട്രീയ ജനതാദളും (ആർജെഡി). സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുകയാണ്. പ്രചാരണ യോഗങ്ങളെല്ലാം എസ്പിയും ആർജെഡിയും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്.
പാർട്ടിയുടെ ഇപ്പോഴത്തെ അമരക്കാരായ അഖിലേഷ് യാദവും തേജസ്വി യാദവും ബന്ധുക്കൾ കൂടിയാണ്. എന്നാൽ അണികളും നേതാക്കളും ഇക്കാര്യമൊന്നും പരിഗണിക്കാതെ പരസ്പരം തമ്മിലടിക്കുന്ന കാഴ്ചയാണ് ഉത്തർപ്രദേശിലെ പലഭാഗങ്ങളിലും.
ആരാണ് വമ്പൻ ? ആരാണ് കൊമ്പൻ എന്ന തർക്കം അണികൾക്കിടയിലും നേതാക്കൾക്കിടയിലും രൂക്ഷമാണ്. ഇത് പലസ്ഥലങ്ങളിലും കൂട്ടയടിക്കും കാരണമാകുന്നുണ്ട്. സംഘർഷത്തിന്റെ ദൃശ്യങ്ങളും നവമാദ്ധ്യമങ്ങളിൽ വൈറലാകുന്നുമുണ്ട്.
പൊതുയോഗത്തിനിടെയുണ്ടായ വാക്കേറ്റത്തിനിടെ ആർജെഡി നേതാവിന്റെ തലയ്ക്ക് ലാപ്‌ടോപ്പ് കൊണ്ട് എസ്പി നേതാവ് അടിക്കുന്ന വീഡിയോ വൈറലായി കഴിഞ്ഞു. എസ്പി നേതാവിന്റെ അടികൊണ്ട് ആർജെഡി നേതാക്കൾ ഒാടുന്ന ദൃശ്യവും പുറത്ത് വന്നു.
ഇരുപാർട്ടികളും തമ്മിലുണ്ടാക്കിയ സഖ്യം താഴെതട്ടിലുള്ള അണികൾക്കും നേതാക്കൾക്കും തീരെ ദഹിച്ചിട്ടില്ല. എങ്ങിനെയെങ്കിലും യുപിയിലെ മുഖ്യമന്ത്രി കസേരയിലെത്തുകയെന്ന അഖിലേഷ് യാദവിന്റെ താല്പര്യമാണ് സഖ്യം രൂപികരിക്കാൻ കാരണം.
हार के डर से गले तो मिल लिए, मगर मन नहीं मिला।
बेमेल के SP-RLD गठबंधन की हवा जमीन पर सपाई गुंडे ही निकाल रहे।
'लालटोपी' वाली पार्टी के कार्यकर्ताओं ने RLD वालों को पीट दिया। #सपा_मतलब_गुंडागर्दी pic.twitter.com/eATNNka7Ih
— BJP Uttar Pradesh (@BJP4UP) January 2, 2022
Comments