ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങൾക്കും കത്തയച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ.സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർക്ക് വാക്സിനേഷൻ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടാണ് കത്തയച്ചത്. കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനും കത്തിൽ നിർദ്ദേശമുണ്ട്.
ഉത്തർപ്രദേശ്,ഉത്തരാഖണ്ഡ്,മണിപ്പൂർ,പഞ്ചാബ്,ഗോവ എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കാനുള്ളത്. കൊറോണ കേസുകൾ വ്യാപിക്കുന്ന സാഹചര്യത്തിലും ഒമിക്രോൺ ബാധിരുടെ എണ്ണത്തിലുണ്ടാവുന്ന വർദ്ധനവും കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ നിർദ്ദേശം.
അഞ്ച് സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ തിങ്കളാഴ്ച കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണുമായി കൂടിക്കാഴ്ച നടത്തുകയും അഞ്ച് സംസ്ഥാനങ്ങളിലെ വാക്സിനേഷൻ നിലയോടൊപ്പം വർദ്ധിച്ചുവരുന്ന കൊറോണ കേസുകൾ ചർച്ച ചെയ്യുകയും ചെയ്തിരുന്നു.കൊറോണ സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷനും ആരോഗ്യ മന്ത്രാലയവും ഉടൻ തന്നെ മറ്റൊരു യോഗം ചേരുമെന്നാണ് റിപ്പോർട്ട്.
Comments