ഒരു കോഴി പിറന്നാൾ കേക്ക് മുറിക്കുന്നത് നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? എന്നാൽ, അത്തരമൊരു ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്, അതിൽ ഒരു കോഴി തന്റെ ജന്മദിനത്തിൽ മനുഷ്യരെപ്പോലെ കേക്ക് മുറിക്കുന്നതും കാണാം. ആന്ധ്രാപ്രദേശിലെ ഒരു കുടുംബമാണ് തങ്ങളുടെ ‘കൻഹയ്യ’ എന്ന് പേരിട്ടിരിക്കുന്ന കോഴിയുടെ ജന്മദിനം ആഘോഷിച്ചത് . ഈ ആഘോഷത്തിന്റെ വീഡിയോ വൈറലായതോടെ കാഴ്ച്ചകാരും അമ്പരന്നു. കാരണം കോഴിയുടെ ജന്മദിനമൊക്കെ ആഘോഷിക്കാമെന്ന് ആരും കരുതിയിരുന്നില്ല
ക്ലിപ്പിൽ, കുടുംബാംഗങ്ങൾ കോഴിയുടെ ജന്മദിനം ആഘോഷിക്കാനായി വീടുമുഴുവൻ അലങ്കരിച്ചിരിക്കുന്നത് കാണാം . കേക്കിൽ മെഴുകുതിരി തെളിയിച്ചിരിക്കുന്നതും ദൃശ്യങ്ങളിൽ ഉണ്ട് . മൂന്ന് സ്ത്രീകൾ കോഴിയുമായി കേക്ക് മുറിക്കാൻ നിൽക്കുന്നതും വെള്ള നിറത്തിലുള്ള പൂവൻകോഴിയുടെ കാലിൽ ഒരു കത്തി വെച്ച് കേക്ക് മുറിക്കുന്നതും, തുടർന്ന് കേക്ക് കോഴിക്ക് നൽകുന്നതും കാണാം. വീഡിയോ വൈറലായതിനു പിന്നാലെ കോഴിക്ക് ഹാപ്പി ബർത്ത് ഡേ ആശംസിച്ചും ഏറെ പേർ രംഗത്തെത്തി
Comments