ഒടുവിൽ പറ്റിച്ചത് മണികണ്ഠൻ എന്ന സാധുവിനെ; 50ഓളം പേരെ ഇരയാക്കിയ വിവാഹ തട്ടിപ്പ് സംഘം അറസ്റ്റിൽ; 'തേജാഭായ് ആൻഡ് ഫാമിലി'യുടെ തട്ടിപ്പ് കഥകൾ ഇങ്ങനെ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒടുവിൽ പറ്റിച്ചത് മണികണ്ഠൻ എന്ന സാധുവിനെ; 50ഓളം പേരെ ഇരയാക്കിയ വിവാഹ തട്ടിപ്പ് സംഘം അറസ്റ്റിൽ; ‘തേജാഭായ് ആൻഡ് ഫാമിലി’യുടെ തട്ടിപ്പ് കഥകൾ ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2022, 08:38 am IST
FacebookTwitterWhatsAppTelegram

പാലക്കാട്: തേജാഭായ് ആൻഡ് ഫാമിലിയെന്ന പൃഥ്വിരാജ് ചിത്രത്തിൽ നായികയുടെ കുടുംബത്തെ പറ്റിച്ച് വിവാഹം നടത്തുന്നത് നാം കണ്ടതാണ്. വ്യാജ അച്ഛനും അമ്മയും സഹോദരങ്ങളും ചേർന്നാണ് തേജാഭായ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പൃഥ്വിരാജിന് സിനിമയിൽ വിവാഹം നടത്താൻ ശ്രമിക്കുന്നത്. ഇതിന് സമാനമായ സംഭവമാണ് പാലക്കാട് നിന്നും റിപ്പോർട്ട് ചെയ്യുന്നത്.

വ്യാജ കുടുംബാംഗങ്ങളെ തരപ്പെടുത്തി അമ്പതോളം പേരെ പറ്റിച്ച സംഘം പോലീസിന്റെ പിടിയിലായി. സ്ത്രീകളെ കാണിച്ച് വിവാഹ തട്ടിപ്പ് നടത്തിയ അഞ്ചംഗ സംഘമാണ് പോലീസിന്റെ പിടിയിലായത്. തൃശൂർ സ്വദേശി സുനിൽ, പാലക്കാട് കേരളശേരി സ്വദേശി കാർത്തികേയൻ, പാലക്കാട് സ്വദേശിനികളായ സജിത, ദേവി, സഹീദ എന്നിവരാണ് അറസ്റ്റിലായവർ. സുനിലാണ് തട്ടിപ്പിന്റെ മുഖ്യ ആസൂത്രകനെന്ന് പോലീസ് അറിയിച്ചു.

സേലം സ്വദേശിയിൽ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ആരംഭിച്ച അന്വേഷണത്തിലാണ് തട്ടിപ്പ് സംഘം പിടിയിലായത്. കൊഴിഞ്ഞാമ്പാറ പോലീസിനായിരുന്നു കേസന്വേഷണത്തിന്റെ ചുമുതല. തമിഴ്‌നാട്ടിൽ വിവാഹപരസ്യം നൽകിയിരുന്ന സേലം സ്വദേശി മണികണ്ഠനാണ് തട്ടിപ്പിനിരയായത്. കഴിഞ്ഞ ഡിസംബർ 12നായിരുന്നു കേസിനാസ്പദമായ സംഭവം.

ഗോപാലപുരം അതിർത്തിയിലെ ക്ഷേത്രത്തിൽ സജിതയുമായിട്ടായിരുന്നു മണികണ്ഠന്റെ വിവാഹം. വധുവിന്റെ അമ്മയ്‌ക്ക് സുഖമില്ലെന്ന കാരണം പറഞ്ഞ് വിവാഹം ഉടൻ നടത്തി. ഇതിന് പിന്നാലെ വിവാഹ കമ്മീഷനായി ഒന്നര ലക്ഷം രൂപ മണികണ്ഠനിൽ നിന്നും വാങ്ങി.

വിവാഹ ദിനം വൈകിട്ടോടെ സേലത്തെ വരന്റെ വീട്ടിലേക്ക് സജിതയെ കൂട്ടിക്കൊണ്ട് പോയി. സഹോദരനെന്ന വ്യാജേന കാർത്തികേയനും വന്നു. എന്നാൽ ഇതിന് തൊട്ടടുത്ത ദിവസം സജിതയുടെ അമ്മയ്‌ക്ക് വീണ്ടും അസുഖം കൂടിയെന്ന് പറഞ്ഞ് സജിതയും സഹോദരനായി അഭിനയിച്ച കാർത്തികേയനും തിരികെ നാട്ടിലേക്ക് കടന്നു.

എന്നാൽ ഇതിന് ശേഷം ഇവരെക്കുറിച്ച് മണികണ്ഠന് വിവരം ലഭിച്ചില്ല. ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഒരാഴ്ച കഴിഞ്ഞിട്ടും വിവരം ലഭിക്കാതിരുന്നതിനെ തുടർന്ന് താൻ പറ്റിക്കപ്പെടുകയായിരുന്നുവെന്ന് മണികണ്ഠന് തോന്നി. സുഹൃത്തുക്കളുമായി ചേർന്ന് അന്വേഷിച്ചപ്പോൾ വിവാഹം തട്ടിപ്പായിരുന്നുവെന്ന് കണ്ടെത്തി.

പിന്നീട് കൊഴിഞ്ഞാമ്പാറ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തിൽ സംഘത്തെ പിടികൂടുകയായിരുന്നു. സമാന രീതിയിൽ അൻപതോളം പേരെ പറ്റിച്ചിട്ടുണ്ടെന്ന് പ്രതികൾ സമ്മതിച്ചു. ചിറ്റൂർ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തിരിക്കുകയാണ്.

 

 

 

Tags: fake marriage
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies