കോഴിക്കോട് : ശബരിമലയിൽ ആചാര ലംഘനം നടത്തിയ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയ്ക്ക് മർദ്ദനം. കോഴിക്കോട് ബീച്ചിൽവെച്ചാണ് ബിന്ദു അമ്മിണിയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. ആക്രമിച്ചയാളെ ബിന്ദു അമ്മിണിയും മർദ്ദിച്ചു.
ഇയാൾ ഇരുചക്ര വാഹനത്തിൽ തന്റെ വാഹനത്തിന് ബ്ലോക്കിട്ടുവെന്നാണ് ബിന്ദു അമ്മിണിയുടെ ആരോപണം. എന്നാൽ വാഹനത്തിൽ തട്ടിയത് ചോദ്യം ചെയ്യുകയാണ് ഉണ്ടായതെന്ന് യാത്രക്കാരൻ പറയുന്നു. തുടർന്ന് ആരംഭിച്ച വാക്കു തർക്കമാണ് കയ്യാങ്കളിയിലേക്ക് വഴിമാറിയത്. സംഘർഷത്തിന്റെ ദൃശ്യങ്ങൾ ബിന്ദു അമ്മിണി ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.
സംഭവത്തിൽ വെള്ളയിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ഐപിസി 321, 509 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്.നാലോളം വീഡിയോകളാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് പുറമേ ഫേസ്ബുക്ക് ലൈവിലൂടെയും സംഭവം ബിന്ദു അമ്മിണി വിവരിച്ചിട്ടുണ്ട്.
അതേസമയം ആക്രമണങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ കേരളം വിടാനാണ് തീരുമാനമെന്ന് ബിന്ദു അമ്മിണി പറഞ്ഞു. സുപ്രീം കോടതി ഉത്തരവ് ഉണ്ടായിട്ടും ജീവൻ അക്രമികൾക്ക് എറിഞ്ഞു കൊടുക്കുന്ന ഭരണകൂടത്തോട് കേരളം വിട്ടുകൊണ്ട് പ്രതിഷേധിക്കുമെന്നും, ആക്രമിക്കുന്നവരെ സ്വന്തമായി നേരിടുമെന്നും ബിന്ദു അമ്മിണി ഫേസ്ബുക്കിൽ കുറിച്ചു.
Comments