അബുദാബി: ഇന്ത്യൻ ഇസ്ലാമിക് സെന്റർ പബ്ലിക് റിലേഷൻ വിഭാഗം പൊതുജനങ്ങൾക്കായി സംഘടിപ്പിക്കുന്ന സൗജന്യ പി സി ആർ പരിശോധനയും വിദഗ്ധരായ ഡോക്ടർമാരുടെ സൗജന്യ സേവനവും ജനുവരി 8 ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 2 മണി മുതൽ വൈകിട്ട് ഒൻപതു മണി വരെ ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് നടക്കും.സൗജന്യ രക്തപരിശോധനയും ഇതോടൊപ്പം ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ക്യാമ്പിൽ പങ്കെടുക്കാൻ വരുന്നവർ നിർബന്ധമായും എമറേറ്റ്സ് ഐഡിയോ അല്ലെങ്കിൽ പാസ്സ്പോർട്ടോ കൈവശം കരുത്തേണ്ടതാണ്. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 02 642 44 88
Comments