സിഡ്‌നി: ലോകടെന്നീസ് താരം സെർബിയയുടെ നൊവാക് ജോക്കോവിച്ചിനെതിരെയുള്ള നടപടിയിൽ അയവു വരുത്താൻ ഓസ്‌ട്രേലിയ. 2022ലെ ഓസ്‌ട്രേലിയൻ ഓപ്പണിനായി വാക്‌സിനെടുക്കാതെ ജോക്കോവിച്ച് എത്തിയതാണ് വിവാദമായത്. എന്തുകൊണ്ട് വാക്‌സിനെടുത്തില്ലെന്നതിന് ജോക്കോവിച്ച് മറുപടി നൽകിയില്ലെന്നതാണ് ആരോഗ്യ വകുപ്പിനെ ചൊടിപ്പിച്ചത്.
കടുത്ത നിബന്ധനകളുള്ള ഓസ്‌ട്രേലിയ വാക്‌സിനേഷന്റെ കാര്യത്തിൽ ഒരു വി.ഐ.പിക്കും നിയമംവിട്ടുള്ള പരിഗണന നൽകില്ലെന്ന നിലപാടിലായിരുന്നു. സെർബിയൻ എംബസി അധികൃതർ നേരിട്ട് ഇടപെട്ടിട്ടും 15 മണിക്കൂർ നേരം ജോക്കോവിച്ചിനെ വിമാനത്താവളത്തിൽ തടഞ്ഞുവെച്ചു. വിദേശകാര്യമന്ത്രാലയങ്ങൾ തമ്മിലുള്ള പോരിലേക്കാണ് വിഷയം നീങ്ങിയത്.
ഓസ്‌ട്രേലിയൻ ഓപ്പണിലെ ടോപ് സീഡ് ജോക്കോവിച്ചിനെ തിരികെ അയക്കുമെന്ന നിലപാട് ഞെട്ടലോടെയാണ് ടെന്നീസ് ആരാധകർ കേട്ടത്. ഏതായാലും ഉടനെ തിരിച്ചയക്കേണ്ടതില്ലെ ന്നാണ് നിലപാട് എടുത്തിരിക്കുന്നത്. ജോക്കോവിച്ചിന്റെ അഭിഭാഷകൻ കോടതിയെ സമീ പിച്ചിരിക്കുകയാണ്. കോടതി തീരുമാനം വന്നിട്ട് മതി അടുത്ത നടപടിയെന്നാണ് ഓസ്‌ട്രേലി യൻ വിദേശകാര്യമന്ത്രാലയം തീരുമാനിച്ചിട്ടുള്ളത്.















