119 ന്റെ ചെറുപ്പം; പിറന്നാളോഘിച്ച് ലോകമുത്തശ്ശി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

119 ന്റെ ചെറുപ്പം; പിറന്നാളോഘിച്ച് ലോകമുത്തശ്ശി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2022, 07:01 pm IST
FacebookTwitterWhatsAppTelegram

ജന്മദിനം ആഘോഷിക്കുവാൻ ഇഷ്ടപ്പെടാത്തവരായി ആരുണ്ട് അല്ലേ.. പ്രായമെത്രയായാലും ജന്മദിനം ആഘോഷിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും.ജപ്പാൻ കാരിയായ കാനെ ടനാകെയും കഴിഞ്ഞ ദിവസം അവരുടെ പിറന്നാൾ ആഘോഷിച്ചു.എന്താണിതിനിത്ര പ്രത്യേകത എന്നല്ലേ..?ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും കൂടുതൽ ജന്മദിനം ആഘോഷിച്ച വ്യക്തിയാണ് ജപ്പാൻകാരിയായ കാനെ ടനാകാ.

നമ്മളിൽ ചിലരെങ്കിലും അവരെ കുറിച്ച് കേട്ടുകാണും. അതെ ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന ബഹുമതിയ്‌ക്ക് ഉടമയായ ആ കാനെ ടനാകെ തന്നെയാണ് ഈ പിറന്നാളുകാരി.119 വയസാന് കാനെ ടനാകെയ്‌ക്ക് ഇപ്പോൾ പ്രായം. 2022 ജനുവരി 2 നാണ് അവർ തന്റെ നൂറ്റി പത്തൊൻപതാം ജന്മദിനം ആഘോഷിച്ചത്. ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയ്‌ക്കുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് കാനെ ടനാകായ്‌ക്ക് സ്വന്തം. തന്റെ നൂറ്റിപതിനാറാമത്തെ വയസ്സിൽ 2019 മാർച്ചിലാണ് അവർ ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയത്.

ലോകം മുഴുവൻ പുതുവർഷത്തെ വരവേറ്റപ്പോൾ തന്റെ നൂറ്റിപത്തൊന്പതാമത്തെ ജന്മദിനം ആഘോഷിക്കുകയായിരുന്നു കാനെ ടനാകാ. നൂറ്റിപത്തൊൻപത് വർഷത്തെ ജീവിതത്തിന്റെ പ്രതീകമായി നൂറ്റി പത്തൊൻപത് മെഴുകുതിരികൾ കത്തിച്ച് കേക്ക് മുറിച്ചുകൊണ്ടാണ് അവർ പുതുവർഷത്തെ വരവേറ്റത്. നൂറ്റി ഇരുപത് വർഷം ജീവിക്കുക എന്നതാണ് ഇപ്പോൾ അവർക്ക് മുന്നിലുള്ള ലക്ഷ്യം. തന്റെ നൂറ്റിയിരുപത്താമത്തെ ജന്മദിനത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണെന്ന് പിറന്നാൾ ആഘോഷത്തിനിടെ കാനെ ടനാകെ പറഞ്ഞു.

ഒന്നാം ലോകമഹായുദ്ധത്തിന് ഏകദേശം 11 വർഷം മുമ്പാണ് കാനെ ടനാകാ ജനിച്ചത്. കൃത്യമായി പറഞ്ഞാൽ 1903ൽ. റൈറ്റ് സഹോദരന്മാർ ലോകത്തിലെ ആദ്യത്തെ വിമാനം പറത്തിയ അതേ വർഷം. 117 വയസ്സും 261 ദിവസവും പ്രായമുള്ളപ്പോൾ ആണ് കാനെ ടനാകാ ലോകത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ ജാപ്പനീസ് വ്യക്തിയായി അംഗീകരിക്കപ്പെട്ടത്. പിന്നീട് ഔദ്യോഗികമായി ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി അവർ മാറി. ഫുകുവോക്കയിലെ ഒരു നഴ്സിംഗ് ഹോമിലാണ് ഇപ്പോൾ കാനെ ടനാകാ ജീവിക്കുന്നത്. തന്റെ ജന്മദിനം നഴ്സിംഗ് ഹോമിലെ ജീവനക്കാരോടൊപ്പമാണ് അവർ ആഘോഷിച്ചത്.

തന്റെ ഏറ്റവും പ്രിയപ്പെട്ട പാനീയമായ കൊക്കോകോളയും ആഘോഷവേളയിൽ കാനെ ടനാകാ കൈയിൽ കരുതിയിരുന്നു. കൊക്കോകോള കമ്പനി കാനെ ടനാകായുടെ താത്പര്യം മനസിലാക്കി പ്രത്യേകമായി തയ്യാറാക്കിയ കൊക്കകോള അവരുടെ ജന്മദിനത്തിൽ സമ്മാനിക്കുകയും ചെയ്തു. തന്റെ പത്തൊൻപതാം വയസ്സിൽ 1922ലാണ് കാനെ ടനാകാ വിവാഹിതയാകുന്നത്. ഹിഡിയോ എന്ന വ്യക്തിയെ വിവാഹം ചെയ്ത കാനെ ഭർത്താവുമായി ചേർന്ന് തനക മോച്ചിയ എന്ന പേരിൽ ഒരു നൂഡിൽസ് ഷോപ്പ് ആരംഭിച്ചു. നൂഡിൽസിന് പുറമെ സെൻസായി, ഉഡോൺ എന്നീ വിഭവങ്ങളും വില്പന ചെയ്തു.

യുദ്ധങ്ങൾ കൊടുമ്പിരി കൊണ്ടിരുന്ന കാലഘട്ടമായിരുന്നു അത്. രണ്ടാം ചൈന-ജാപ്പനീസ് യുദ്ധത്തിൽ പങ്കെടുത്ത പോരാളികളിൽ കാനെയുടെ ഭർത്താവും മൂത്ത മകനും ഉൾപ്പെടുന്നു. കൊറോണ നിയന്ത്രണങ്ങൾ നിലനിൽക്കുന്നത് കാരണം കാനെയ്‌ക്ക് അവരുടെ കുടുംബവുമായി വളരെ പരിമിതമായേ ബന്ധപ്പെടാൻ സാധിക്കുന്നുള്ളൂ. അവരുടെ ജന്മദിനത്തിൽ 62കാരനായ, കാനെ ടനാകായുടെ ചെറുമകൻ എയ്ജി ടനാകാ മുത്തശ്ശിക്ക് ജന്മദിനാശംസകൾ നേർന്നിരുന്നു. മുത്തശ്ശിയെക്കുറിച്ചോർത്ത് അഭിമാനിക്കുന്നുവെന്നും ഓരോ ദിവസവും അവർക്ക് ആരോഗ്യത്തോടെ ജീവിതം ആസ്വദിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നുവെന്നും എയ്ജി ടനാകാ പറഞ്ഞു. വെബ് ഡെസ്‌ക ജനം ടിവി ഡോട്ട് കോം

Tags: Kane Tanaka
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

Latest News

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies