പഞ്ചാബിൽ പ്രധാനമന്ത്രിയുടെ വാഹനം തടഞ്ഞത് ബിജെപിക്കാർ; അവർ നരേന്ദ്ര മോദി സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിച്ചു; ആരോപണങ്ങളുമായി സംയുക്ത കിസാൻ മോർച്ച
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പഞ്ചാബിൽ പ്രധാനമന്ത്രിയുടെ വാഹനം തടഞ്ഞത് ബിജെപിക്കാർ; അവർ നരേന്ദ്ര മോദി സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിച്ചു; ആരോപണങ്ങളുമായി സംയുക്ത കിസാൻ മോർച്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2022, 07:06 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി ; പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം തടഞ്ഞത് ബിജെപിക്കാരാണെന്ന അവകാശവാദവുമായി സംയുക്ത കിസാൻ മോർച്ച. സംസ്ഥാനത്ത് വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് പ്രധാനമന്ത്രിയുടെ യാത്രയിൽ സുരക്ഷാ വീഴ്ച വരുത്തിയത്. ഇത് വിവാദമായതോടെ സംഭവത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയാണ് കർഷക സംഘടനകൾ.

പ്രധാനമന്ത്രിയുടെ വാഹനത്തിനടുത്തേയ്‌ക്ക് പോയത് ബിജെപി പ്രവർത്തകരാണെന്നാണ് കിസാൻ മോർച്ചയുടെ വാദം. അവർ ബിജെപി പതാക പിടിക്കുകയും ‘നരേന്ദ്ര മോദി സിന്ദാബാദ്’ വിളിക്കുകയും ചെയ്തിരുന്നു. അതിനാൽ പ്രധാനമന്ത്രിയുടെ ജീവന് ഭീഷണിയുണ്ടെന്ന് പറയുന്നത് ബിജെപി കെട്ടിച്ചമച്ചതാണെന്നും സംയുക്ത കിസാൻ മോർച്ച ആരോപിച്ചു.

പ്രധാനമന്ത്രി എത്തുന്ന കാര്യങ്ങൾ ആരും തന്നെ അറിഞ്ഞിരുന്നില്ല. പ്രതിഷേധക്കാരെ ഫിറോസ്പൂരിലേക്ക് കടക്കാൻ പോലീസ് സമ്മതിച്ചിരുന്നില്ലെന്നും അതിനാൽ തങ്ങൾ വിവിധ ഇടങ്ങളിൽ റോഡിലിരുന്ന് പ്രതിഷേധം നടത്തുകയായിരുന്നെന്നും കർഷക സംഘടനകൾ അവകാശപ്പെടുന്നു. എന്നാൽ പ്രധാനമന്ത്രി വരുന്നുണ്ടെന്ന വിവരം കർഷക സംഘടനകളെ നേരത്തെ അറിയിച്ചിരുന്നുവെന്നാണ് പോലീസ് ഉൾപ്പെടെ പറയുന്നത്.

കഴിഞ്ഞ ബുധനാഴ്ചയാണ് നരേന്ദ്രമോദി പഞ്ചാബ് സന്ദർശിച്ചത്. ഇതിനിടെ കാർഷിക നിയമങ്ങളുടെ പേരിൽ പ്രതിഷേധിക്കുന്നവർ അദ്ദേഹത്തിന്റെ വാഹനം തടയുകയും പതിനഞ്ച് മിനിറ്റിലധികം നേരം പ്രധാനമന്ത്രിയുടെ വാഹനം വഴിയിൽ കിടക്കുകയുമാണ് ഉണ്ടായത്. ഹുസൈനിവാലയിൽ രക്തസാക്ഷി സ്മാരകത്തിൽ ആദരാഞ്ജലി അർപ്പിക്കാനും ഫിറോസ്പൂരിൽ റാലിയിൽ പങ്കെടുക്കാനും റോഡ് മാർഗം പോകുന്നതിനിടെ ആയിരുന്നു സംഭവം.

Tags: modi punjab
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies