ശ്രീനഗർ: ജമ്മുകശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ.ഏറ്റുമുട്ടലിൽ സൈന്യം ഒരു ഭീകരനെ വധിച്ചു. കശ്മീരിലെ ബുദ്ാഗമിലെ സോൽവ ക്രാൽപോരയിലാണ് ഏറ്റുമുട്ടൽ നടന്നത്. പ്രദേശത്ത് ഇപ്പോഴും തെരച്ചിൽ തുടരുകയാണെന്ന് കശ്മീർ പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം മണിപ്പൂരിൽ നടന്ന ഭീകരാക്രമണത്തിൽ ഒരു അസം റൈഫിൾസ് ജവാൻ വീരമൃത്യു വരിച്ചിരുന്നു. തൗബൽ ജില്ലയിലെ ഉസോയ്പോക്പി സാങ്കോംസാങ് പ്രദേശത്താണ് സംഭവം നടന്നത്. ഐഇഡി പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.പ്രദേശത്ത് 16 അസം റൈഫിൾ പട്രോളിംഗ് നടത്തുന്നതിനിടെയാണ് ഐഇഡി പൊട്ടിത്തെറിച്ചത്. ആക്രമണത്തിൽ ഒരു ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ട്. ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Comments