ഒരു കാലത്ത് ആഢ്യത്വത്തിന്റെ പ്രതീകം; ഇന്ന് നൊസ്റ്റാൾജിയ; ഇത് കാസറ്റിന്റെ കഥ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Video

ഒരു കാലത്ത് ആഢ്യത്വത്തിന്റെ പ്രതീകം; ഇന്ന് നൊസ്റ്റാൾജിയ; ഇത് കാസറ്റിന്റെ കഥ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2022, 01:24 pm IST
FacebookTwitterWhatsAppTelegram

ഇന്നത്തെ തലമുറയ്‌ക്ക് അത്ര സുപരിചിതം അല്ലെങ്കിലും മുൻ തലമുറകൾക്ക് കാസറ്റുകൾ ഗൃഹാതുരത നിറഞ്ഞ ഓർമ്മയാണ്. ഇന്ന് മൊബൈൽ ഫോണുകളും നൂതന സാങ്കേതിക വിദ്യകളുള്ള ടിവിയുമൊക്കെ ഉണ്ടെങ്കിലും കാസറ്റുകളും, ഇവ പ്രവർത്തിപ്പിക്കാൻ ഉപയോഗിക്കുന്ന ടേപ്പ് റെക്കോർഡറുകളും, വിസിആറുമെല്ലാം ഇന്നും നമ്മിൽ ചിലരെങ്കിലും സൂക്ഷിക്കുന്നുണ്ടാകും. ഒരു കാലത്ത് ആഢ്യത്വത്തിന്റെ പ്രതീകമായിരുന്നു കാസറ്റുകൾ എന്ന് പറയുന്നതിലും തെറ്റില്ല. നോക്കാം കാസറ്റുകളുടെ കണ്ടുപിടിത്തം എങ്ങിനെയെന്ന്.

ശബ്ദമോ അല്ലെങ്കിൽ ശബ്ദവും ചിത്രവും ഒരുമിച്ചോ ആലേഖനം ചെയ്യാനും സൂക്ഷിക്കാനും കഴിയുന്ന വസ്തുവാണ് കാസറ്റുകൾ. ഇവയിലെ മാഗ്നറ്റിക് റെക്കോർഡിംഗ് ടേപ്പിന്റെ ചുരുളിലാണ് ശബ്ദം ആലേഖനം ചെയ്യുക. ഒരു കാസറ്റിന്റെ പ്രധാനഭാഗവും ഇതു തന്നെയാണ്.

ശബ്ദത്തെ മാഗ്നറ്റിക് ചുരുളുകളിലേക്ക് ആലേഖനം ചെയ്യുന്ന പ്രക്രിയ ആരംഭിക്കുന്നത് 1960 കളിലാണ്. നെതർലാന്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഇലക്ട്രോണിക്‌സ് കമ്പനിയായ ഫിലിപ്‌സ് ആണ് ആദ്യമായി ഈ പ്രക്രിയയ്‌ക്ക് തുടക്കം ഇട്ടത്. അതുകൊണ്ടുതന്നെ ഫിലിപ്‌സ് കമ്പനിയെയാണ് കാസറ്റുകളുടെ ഉപജ്ഞാതാക്കളായി കണക്കാക്കുന്നത്.

1962 ലായിരുന്നു ഫിലിപ്‌സ് കമ്പനി ഓഡിയോ കാസറ്റുകൾ നിർമ്മിച്ച് വിപണം ചെയ്യാൻ ആരംഭിച്ചത്. ഒരു പരന്ന പ്ലാസ്റ്റിക് കൂടിനുള്ളിൽ കാന്തിക ടേപ്പ് അടക്കം ചെയ്തായിരുന്നു കാസറ്റുകൾ നിർമ്മിച്ചിരുന്നത്. കാന്തിക ടേപ്പ് ആയതുകൊണ്ടുതന്നെ ഇവ പരസ്പരം ഒട്ടിപ്പിടിക്കും എന്നത് പ്രധാന പ്രശ്‌നമായിരുന്നു.

എന്നാൽ ഇങ്ങിനെ സംഭവിക്കാതിരിക്കാൻ ഗ്രാഫൈറ്റ് പൂശിയ പ്ലാസ്റ്റികിന്റെ നേരിയ പാളികളും, ടേപ്പും ഹെഡ്ഡും തമ്മിൽ ചേർന്ന് പ്രവർത്തിക്കാനായി പ്രഷർപാഡും ഘടിപ്പിച്ചിരുന്നു. ഇതാണ് പിന്നീട് ആധുനിക കാസറ്റുകളുടെ ആവിർഭാവത്തിലേക്ക് വഴി തുറന്നത്.

കാന്തിക ടേപ്പിന്റെ മുകളിൽ ഇരുമ്പിന്റെയും ക്രോമിയം ഓക്‌സൈഡിന്റെയും ക്രിസ്റ്റലുകൾ അടങ്ങിയ ലേപനം പുരട്ടിയിരിക്കും. ക്യാസറ്റിൽ ശബ്ദം റെക്കോർഡ് ആകുന്നതിന് വേണ്ടിയാണ് ഇത്. പ്രത്യേക രീതിയിലാണ് കാസറ്റുകളിൽ ശബ്ദം റെക്കോർഡ് ചെയ്യുക. ഇതിനെ പിന്നീട് പ്ലേ ബാക്ക് ഹെഡ് ഉപയോഗിച്ച് വീണ്ടും ശബ്ദമാക്കി മാറ്റുന്നു. ശബ്ദം റെക്കോർഡ് ചെയ്യുമ്പോഴും പാടിക്കേൾപ്പിക്കുമ്പോഴും 1.7/8 ഇഞ്ച് എന്ന വേഗത്തിലാണ് കാസറ്റുകൾ കറങ്ങുക.

തുടക്ക കാലത്ത് ശബ്ദങ്ങളും പാട്ടുകളുമെല്ലാം റെക്കോർഡ് ചെയ്തുവെച്ച കാസറ്റുകൾ മാത്രമാണ് ലഭ്യമായിരുന്നത്. എന്നാൽ പിന്നീട് ആളുകൾക്ക് ശബ്ദം റെക്കോർഡ് ചെയ്യാൻ സാധിക്കുന്ന തരത്തിലുള്ള പ്ലെയിൻ കാസറ്റുകളും വിപണിയിൽ ലഭ്യമാകാൻ ആരംഭിച്ചു. സ്വന്തമായി, അതും വീട്ടിൽ നിന്നും തന്നെ ശബ്ദം റെക്കോർഡ് ചെയ്യാൻ കഴിയുന്ന കാസറ്റുകൾ അന്നത്തെ കാലത്ത് വലിയ വിപ്ലവകരമായ കണ്ടുപിടിത്തം ആയിരുന്നു.

ഏതാണ്ട് കാസറ്റുകൾ പ്രശസ്ജിയാർജ്ജിച്ച അതേ കാലത്താണ് ടെലിവിഷനുകളുടെ കടന്നുവരവ്. ഇതോടെ ശബ്ദം മാത്രം എന്നതിൽ നിന്ന് ശബ്ദവും, ചിത്രവും ഒന്നിച്ച് റെക്കോർഡ് ചെയ്ത കാസറ്റുകൾ വിപണിയിൽ ലഭ്യമാകാൻ ആരംഭിച്ചു. വീഡിയോ കാസറ്റുകൾക്ക് ഓഡിയോ കാസറ്റുകളെക്കാൾ വലിപ്പം കൂടുതലാണ്. പിന്നീട് സിഡികൾ വന്നതോടെ ഇത്തരം കാസറ്റുകൾ ഓർമ്മകളായി മാറി.

കാസറ്റിന്റെ തുടക്ക കാലത്ത് പ്രധാന വ്യാപാരം കൂടിയായിരുന്നു ഇത്. പിന്നീട് സിഡികൾ വന്നതോടെ സ്ഥിതി ആകെ മാറി. കാസറ്റുകൾക്ക് പകരം സിഡികൾ നമുക്കിടയിൽ സ്ഥാനം പിടിച്ചു. എങ്കിലും ഗൃഹാതുരത നിറഞ്ഞ കാസറ്റുകളുടെ ഓർമ്മകൾ മുറുകെ പിടിക്കുന്നവരാണ് ചിലരെങ്കിലും.

ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

അതിങ്ങു തന്നേക്ക് ചേട്ടാ, പൈസ പിന്നെത്തരാം…! വഴിയോര കച്ചവടക്കാരനോട് കുട്ടിയാനയുടെ കുസൃതി: വീഡിയോ വൈറൽ

പിറന്നാൾ ദിനത്തിൽ രാഷ്‌ട്രപതിക്കായി ഗാനം ആലപിച്ച് കാഴ്ച വൈകല്യമുള്ള കുട്ടികൾ; കണ്ണീരണിഞ്ഞ് ദ്രൗപദി മുർമു: വീഡിയോ

“കേറിയിരിക്ക് മോനെ…” പേടിച്ച് കരയുന്ന കുഞ്ഞിനെ സിംഹത്തിന്റെ പുറത്ത് നിർബന്ധിച്ചിരുത്തി അച്ഛൻ; അടുത്ത നിമിഷം സംഭവിച്ചത്…;നടുക്കുന്ന വീഡിയോ

സിപ്‌ലൈൻ ബെൽറ്റ് പൊട്ടി 30 അടി താഴ്ചയിലേക്ക് വീണു; പത്ത് വയസുകാരിക്ക് ഗുരുതര പരിക്ക്: നടുക്കുന്ന വീഡിയോ

അടി,അടിയോടടി!! 49 പന്തിൽ 150; ന്യൂസീലൻഡ് താരം തൂക്കിയത് 19 സിക്സുകൾ: വീഡിയോ

Latest News

കോടതി വിധിയിൽ സന്തോഷം; ഇന്ത്യൻ നിയമവ്യവസ്ഥയെ വിലയ്‌ക്ക് വാങ്ങാൻ സാധിക്കില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്: ഷോൺ ജോർജ്

മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവ്; സിപിഎമ്മിന്റെയും പിണറായി വിജയന്റെയും കരണത്തേറ്റ അടി: വി. മുരളീധരൻ

ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിന് സംഗീതവിരുന്നോടെ തുടക്കം; ഉദ്ഘാടന ചടങ്ങില്‍ ഷക്കീറയും ടൈലയും അണിനിരക്കും

വർക്ക്ഷോപ്പിന്റെ മറവിൽ ലഹരി മാഫിയ; ഒല്ലൂരിൽ പെപ്പർ സ്പ്രേയും ആയുധങ്ങളുമായി 5 പേർ പിടിയിൽ, ലക്ഷ്യമിട്ടത് വിദ്യാർത്ഥികളെ

തിരുവല്ല ആനന്ദേശ്വരം ക്ഷേത്ര ഭൂമി തിരികെ പിടിച്ച് ഭക്തജനങ്ങൾ; 1978ൽ തീയറ്റർ ഉടമകൾ സ്ഥലം പാട്ടത്തിന് എടുത്തത് വെറും 200 രൂപയ്‌ക്ക്; പാട്ടകരാർ കഴിഞ്ഞിട്ടും കോടതി വിധിയുണ്ടായിട്ടും കയ്യേറ്റം

യുക്രെയ്ന്‍-റഷ്യ യുദ്ധപ്രതിഷേധം: ഫ്രഞ്ച് ഓപ്പണ്‍ സെമിക്ക് ശേഷവും ഹാന്‍ഡ്‌ഷെയ്‌ക്ക് ഒഴിവാക്കി മാര്‍ത്താ കോസ്റ്റിയൂക്ക്

ഡികെ ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി; ജലസേചന മന്ത്രി രാമലിം​ഗ റെഡ്ഡി രാജി വെച്ചു; മുനിയപ്പയും രാജിയിലേക്കെന്നു സൂചന

ഫ്രഞ്ച് ഓപ്പണ്‍: പ്രതികാരം വീട്ടി മിറ ആന്‍ഡ്രീവ ഫൈനലില്‍; പുരുഷ സിംഗിള്‍സ് സെമി പോരാട്ടങ്ങള്‍ ഇന്ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies