കളമശ്ശേരി: കളമശ്ശേരിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്കേറ്റു. മൂന്നുപേരുടെ നില ഗുരുതരമാണ്. വെള്ളിയാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവര്‍ ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
മഞ്ഞുമ്മല്‍ മാതൃഭൂമി സ്റ്റോപ്പിന് സമീപം അലന് ആന്റണി (21), ജിന്സന് കെ സിറിള്‍, പാലക്കാട് കാടപ്പാറ, പുനയ്ക്കല്‍ വീട്ടില്‍ റിജോ അഗസ്റ്റിന് (24) എന്നിവരാണ് പരിക്കേറ്റ് ചികില്‍സയിലുള്ളത്. ഒരാളുടെ വിവരം ലഭ്യമായിട്ടില്ല. എറണാകുളം ഭാഗത്തുനിന്ന് കളമശ്ശേരി-ആലുവ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് റെഡ് സിഗ്നല്‍ തെറ്റിച്ച് മുന്നോട്ടെടുത്തപ്പോള്‍ മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
Comments