പാലക്കാട് : ഒറ്റപ്പാലത്ത് ഒൻപതു വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. വരോട് സ്വദേശികളായ ദമ്പതികളുടെ കുട്ടിയാണ് മരിച്ചത്. കഴുത്തിൽ ഷാൾ കുരുങ്ങിയ നിലയിൽ ആയിരുന്നു മൃതദേഹം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. പുറത്തുപോയ അമ്മ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് പെൺകുട്ടിയെ കഴുത്തിൽ ഷാൾ കുരുങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കളിക്കുന്നതിനിടെ കുട്ടിയുടെ കഴുത്തിൽ ഷാൾ കുരുങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സംഭവത്തിൽ ഒറ്റപ്പാലം പോലീസ് ആണ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്.
Comments