യോഗി ആദിത്യനാഥ് ചരിത്രം കുറിക്കും: എല്ലാ കണ്ണുകളും ഉത്തർപ്രദേശിലേക്ക്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യോഗി ആദിത്യനാഥ് ചരിത്രം കുറിക്കും: എല്ലാ കണ്ണുകളും ഉത്തർപ്രദേശിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2022, 06:34 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ രാജ്യം ഏറ്റവും കൂടുതൽ ഉറ്റു നോക്കുന്നത് ഉത്തർപ്രദേശിലേക്കാണ്. അഭിപ്രായവോട്ടെടുപ്പ് ഫലങ്ങൾ യോഗി ആദിത്യനാഥിന് അനുകൂലമാണെങ്കിലും ഏത് വിധേനയും ഭരണം പിടിച്ചെടുക്കാനാണ് അഖിലേഷ് യാദവ് നയിക്കുന്ന എസ്പിയും മായാവതിയുടെ ബിഎസ്പിയും ശ്രമിക്കുന്നത്. അതേസമയം കോൺഗ്രസിന് ഇത് നിലനിൽപ്പിനുള്ള പോരാട്ടം കൂടിയാണ്.

ബിജെപിയ്‌ക്ക് വിജയിക്കാൻ സാധിച്ചാൽ 1985ന് ശേഷം തുടർച്ചയായി അധികാരത്തിലെത്തുന്ന ആദ്യ ഉത്തർപ്രദേശ് മുഖ്യമന്ത്രിയാകും യോഗി ആദിത്യനാഥ്. ഏഴ് ഘട്ടങ്ങളിലായാണ് ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരി പത്ത് മുതൽ മാർച്ച് ഏഴ് വരെയുള്ള തീയതികളിലാണ് തെരഞ്ഞെടുപ്പ്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ നിയമസഭാ സീറ്റുകളുള്ള സംസ്ഥാനമാണ് യോഗി നയിക്കുന്ന ഉത്തർപ്രദേശ്.

ക്രമസമാധാനം, വികസനം, ജാതിസമവാക്യങ്ങൾ, കാർഷിക നിയമങ്ങൾ, രാമക്ഷേത്ര നിർമ്മാണം, കാശി ക്ഷേത്ര ഇടനാഴി, വാക്‌സിനേഷൻ കൊറോണ പ്രതിരോധം തുടങ്ങിയവയാകും ഉത്തർപ്രദേശിൽ മുഖ്യ തെരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങൾ. ഇവയിലെല്ലാത്തിലും തന്നെ യോഗിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ മുന്നിട്ട് നിൽക്കുന്നു എന്നാണ് വിവിധ സർവ്വേ ഫലങ്ങൾ സൂചിപ്പിക്കുന്നതെന്നതും ശ്രദ്ധേയം.

403 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 202 സീറ്റുകൾ നേടുന്ന പാർട്ടിയ്‌ക്ക് സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കും. പടിഞ്ഞാറൻ ഉത്തർപ്രദേശ്- 44 മണ്ഡലങ്ങൾ, റൊഹൽഖണ്ഡ്- 52 മണ്ഡലങ്ങൾ, ദോവാബ്- 73 മണ്ഡലങ്ങൾ, അവധ്- 78 മണ്ഡങ്ങൾ, ബൂന്ദേൽഖണ്ഡ്- 19 മണ്ഡലങ്ങൾ, കിഴക്കൻ ഉത്തർപ്രദേശ്- 76 മണ്ഡലങ്ങൾ, നോർത്ത് ഈസ്റ്റ് യുപി- 61 മണ്ഡലങ്ങൾ എന്നിങ്ങനെ ഏഴ് മേഖലകളിലായിട്ടാണ് ഈ 403 നിയോജക മണ്ഡലങ്ങളെ വിഭജിച്ചിരിക്കുന്നത്.

2017ലെ തെരഞ്ഞെടുപ്പിൽ 312 സീറ്റുകൾ നേടിയാണ് ബിജെപി അധികാരത്തിലെത്തുന്നത്. ബിജെപിയുമായി സഖത്തിൽ മത്സരിച്ച അപ്ന ദൾ ഒൻപതും എസ്ബിഎസ്പി നാലും സീറ്റുകളിൽ വിജയിച്ചു. കോൺഗ്രസുമായി സഖ്യം ചേർന്നായിരുന്നു എസ്പിയുടെ മത്സരം. എന്നാൽ 311 സീറ്റിൽ മത്സരിച്ച എസ്പിയ്‌ക്ക് വെറും 47 സീറ്റിലും 114 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് വെറും 7 സീറ്റിലുമാണ് വിജയിക്കാനായത്. 403 സീറ്റുകളിൽ മത്സരിച്ച മായാവതിയുടെ ബിഎസ്പി 19 സീറ്റ് മാത്രമാണ് നേടിയത്. ആർഎൽഡി ഒരു സീറ്റിലും സ്വതന്ത്രർ മൂന്ന് സീറ്റിലും 2017ലെ തെരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നു.

Tags: yogi adhithyanathup electiongoa assembly election
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies