ഭുവനേശ്വർ : ഒഡീഷയിൽ വ്യോമസേന ഹെലികോപ്റ്റർ അടിയന്തിരമായി താഴെയിറക്കി. ഗജ്പതി ജില്ലയിലെ പരലഖേമുണ്ടി മൈതാനത്താണ് അടിയന്തിരമായി ഇറക്കിയത്. സാങ്കേതിക തകരാർ അനുഭവപ്പെട്ടതിനെ തുടർന്നാണ് ഹെലികോപ്റ്റർ താഴെയിറക്കിയത് എന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. യാതൊരു മുന്നറിയിപ്പുമില്ലാതെ മൈതാനത്തിലേക്ക് ഹെലികോപ്റ്റർ ഇറക്കുകയായിരുന്നു. കുറേ നേരം താഴ്ന്ന് പറന്നതിനെ തുടർന്നാണ് ഹെലികോപ്റ്റർ ഇറക്കിയതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
സംഭവ സമയം മൈതാനത്ത് കുട്ടികൾ കളിക്കുന്നുണ്ടായിരുന്നു. ഹെലികോപ്റ്റർവരുന്നതു കണ്ട കുട്ടികൾ ഉടനെ മൈതാനത്തിൽ നിന്നും ഓടി മാറി. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസും അധികൃതരും സ്ഥലത്തെത്തി.
Comments