മെയ്ഡ് ഇൻ ഇന്ത്യ! തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്ത് പരീക്ഷണങ്ങൾക്കായി വീണ്ടും കടലിലേക്ക്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മെയ്ഡ് ഇൻ ഇന്ത്യ! തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്ത് പരീക്ഷണങ്ങൾക്കായി വീണ്ടും കടലിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2022, 09:00 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാന വാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്ത് വീണ്ടും കടലിലേക്ക്. കൊച്ചി കപ്പൽ ശാലയിലുള്ള വിമാനവാഹിനി പത്ത് ദിവസം നീളുന്ന പരീക്ഷണങ്ങൾക്കായി ഇന്ന് ഉൾക്കടലിലേക്ക് പുറപ്പെട്ടു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങളോട് അനുബന്ധിച്ച് കമ്മീഷൻ ചെയ്യുന്ന വിക്രാന്ത് മൊത്തം 16 സമുദ്ര പരീക്ഷണങ്ങളാണ് പൂർത്തിയാക്കിയത്.

കഴിഞ്ഞ വർഷം ഓഗസ്റ്റ് നാല് മുതൽ എട്ട് വരെയായിരുന്നു ആദ്യ സമുദ്ര പരീക്ഷണം. രണ്ട് മാസത്തെ ഇടവേളയ്‌ക്ക് ശേഷം ഒക്ടോബർ 24ന് വീണ്ടും സമുദ്ര പരീക്ഷണത്തിന് കടലിൽ പോയ വിക്രാന്ത് നവംബർ രണ്ടിന് തിരികെ എത്തി. രണ്ട് തവണയായി ഇതുവരെ 16 ദിവസത്തെ സമുദ്ര പരീക്ഷണം പൂർത്തിയാക്കിയിട്ടുണ്ട്. സമുദ്രപരീക്ഷണങ്ങളിലൂടെ വിമാനവാഹിനിയുടെ പൂർണ്ണ പ്രവർത്തന ക്ഷമതയാണ് പരീക്ഷിക്കുന്നത്.

ഏകദേശം രണ്ടായിരത്തോളം നാവികരും സാങ്കേതിക വിദഗ്ധരുമായിട്ടാണ് സമുദ്ര പരീക്ഷണം നടത്തുന്നത്. ഈ സമയം ആരേയും വിമാനവാഹിനിയിൽ നിന്നും പുറത്തേയ്‌ക്ക് പോകാൻ അനുവദിക്കില്ല. ആദ്യ രണ്ട് ഘട്ടങ്ങളിലായി വിക്രാന്തിന്റെ ഗ്യാസ് ടർബൈൻസ്, ഗിയർബോക്‌സ്, ജീവൻ രക്ഷാ സംവിധാനങ്ങൾ, ഷിപ്പ് സിസ്റ്റംസ്, പവർ ജനറേഷൻസ് എന്നിവയുടെ പ്രവർത്തനങ്ങളാണ് പരീക്ഷിച്ചത്.

ഇന്ന് മുതൽനടക്കുന്ന പരീക്ഷണങ്ങളിൽ വിവിധ സാഹചര്യങ്ങളിൽ വിക്രാന്ത് എങ്ങനെ പ്രവർത്തിക്കുന്നു എന്നതാണ് പരീക്ഷിക്കുന്നത്. കൂടാതെ കപ്പലിന്റെ സെൻസർ സ്യൂട്ടുകളും പരീക്ഷിക്കും. വിശാഖപട്ടണം ആസ്ഥാനമായുള്ള ഡിആർഡിഒ ലബോറട്ടറിയായ നേവൽ സയൻസ് ആൻഡ് ടെക്‌നോളജിക്കൽ ലബോറട്ടറിയിലെ ശാസ്ത്രജ്ഞരും പരീക്ഷണ വേളയിൽ പങ്കാളികളാകും. ഏകദേശം 23,000 കോടി രൂപ ചെലവിൽ കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡിലാണ് യുദ്ധക്കപ്പൽ വിക്രാന്ത് നിർമ്മിച്ചത്.

മിഗ് 29 കെ യുദ്ധവിമാനങ്ങൾ, കാമോവ് 31 ഹെലികോപ്റ്ററുകൾ, എംഎച്ച് 60 ആർ മൾട്ടിറോൾ ഹെലികോപ്റ്ററുകൾ എന്നിവ യുദ്ധക്കപ്പലിൽ പ്രവർത്തിക്കും. വനിതാ ഉദ്യോഗസ്ഥർക്കായി പ്രത്യേക ക്യാബിനുകൾ ഉൾപ്പെടെ 1700 ഓളം ആളുകൾക്ക് വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ള യുദ്ധക്കപ്പലിൽ 2,300 ലധികം കമ്പാർട്ടുമെന്റുകളുണ്ട്. ഐഎസിക്ക് 262 മീറ്റർ നീളവും 62 മീറ്റർ വീതിയും 59 മീറ്റർ ഉയരവും വിക്രാന്തിനുണ്ട്. 2009 ലാണ് ഇതിന്റെ നിർമ്മാണം ആരംഭിച്ചത്.

Tags: ins vikranthVikrant
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies