പ്രധാനമന്ത്രിയുടെ ആയുരാരോഗ്യത്തിനായി മഹാമൃത്യുഞ്ജയ മന്ത്രം : സുരക്ഷാവീഴ്ചയിൽ പ്രതിഷേധമറിയിച്ച് ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബിജെപി യുകെ ഘടകം
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പ്രധാനമന്ത്രിയുടെ ആയുരാരോഗ്യത്തിനായി മഹാമൃത്യുഞ്ജയ മന്ത്രം : സുരക്ഷാവീഴ്ചയിൽ പ്രതിഷേധമറിയിച്ച് ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബിജെപി യുകെ ഘടകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2022, 11:39 pm IST
Facebook
Twitter
WhatsAppTelegram

പഞ്ചാബിൽ പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ചയിൽ ലോകവ്യാപക പ്രതിഷേധം.    പ്രധാനമന്ത്രിയുടെ ജീവൻ അപകടത്തിലാക്കാൻ ശ്രമിച്ച കോൺഗ്രസ്സ് സർക്കാരിനെതിരെ ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബിജെപിയുടെ കേരളാ ഘടകവും പ്രതിഷേധ സമ്മേളനം നടത്തി. ഓൺലൈൻ പ്രതിഷേധ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആയുസ്സിനും ആരോഗ്യത്തിനുമായി പ്രത്യേക പൂജകളും നടത്തി, മഹാമൃത്യുഞ്ജയ മന്ത്രം ജപിച്ചു.   യുവമോർച്ചയുടെ ദേശീയ ജനറൽ സെക്രട്ടറി  പി ശ്യാം‌രാജ് സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിച്ചു.

പ്രധാനമന്ത്രിയുടെ ജീവനു വരെ അപകടമാക്കുന്ന വിധത്തിൽ കോൺഗ്രസ്സ് സർക്കാർ മന:പൂർവ്വം  നടത്തിയ സുരക്ഷാവീഴ്ച തികച്ചും അപലപനീയമാണെന്ന്  ശ്യാംരാജ് പറഞ്ഞു. പ്രധാനമന്ത്രിയെ അപായപ്പെടുത്താൻ പോലും ശ്രമമുണ്ടായി. ഗുരുതര സുരക്ഷാ വീഴ്ച സംഭവിച്ചിട്ട് കോൺഗ്രസ്സ് നേതാക്കൾ അതിനെ ഹൗ ഈസ് ദ ജോഷ് എന്ന് സാമൂഹ്യമാദ്ധ്യമങ്ങളിൽ പരിഹസിയ്‌ക്കുകയാണ് ചെയ്തത്.

കോൺഗ്രസ്സിന്റെ അതേ നാണയത്തിൽ തിരിച്ചടിയ്‌ക്കാൻ ഭാരതീയ ജനതാ പാർട്ടിക്കോ മറ്റ് സംഘടനകൾക്കോ കഴിയാത്തതല്ല. പക്ഷേ അത് ഭാരതീയ ജനതാ പാർട്ടിയുടെ രാഷ്‌ട്രീയ നൈതികതയ്‌ക്ക് ചേർന്നതല്ല. നാൽപ്പത് കൊല്ലം മുൻപത്തെ പഴകിത്തേഞ്ഞ സങ്കേതങ്ങളുപയോഗിച്ചാണ് കോൺഗ്രസ്സിന്റെ ഈ കളിയെന്നും അതിനു തക്കതായ മറുപടി ജനങ്ങൾ നൽകുമെന്നും  ശ്യാം‌രാജ് പറഞ്ഞു.

രാഷ്‌ട്രവികാസത്തിലൂന്നിയ രാഷ്‌ട്രീയസംസ്കാരമാണ് ബി ജെ പിയുടേത്. പ്രധാനമന്ത്രി പഞ്ചാബിലെത്തിയത്  വികസന പരിപാടികൾ ഉത്ഘാടനം ചെയ്യാനാണ്. കോൺഗ്രസ്സിന്റേയും വാലാട്ടികളുടേയും തരം താണ നടപടികൾക്ക് ബിജെപി മറുപടി പറയുന്നത് അങ്ങനെയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രിയുടെ ആയുരാരോഗ്യസൗഖ്യത്തിനായിപ്രത്യേക പൂജകളും നടത്തി. മഹാമൃത്യുഞ്ജയ മന്ത്രം, ഭാഗ്യസൂക്തം, പുരുഷ സൂക്തം, ആയുസൂക്തം, സംവാദസൂക്തം എന്നീ സൂക്തങ്ങൾ ജപിയ്‌ക്കുകയും ആയുസൂക്തത്തോടു കൂടി ആരതി ഉഴിഞ്ഞ് പൂജ ചെയ്യുകയും ചെയ്തു.  സാരംഗ് പാലക്കാട്ടില്ലത്തിന്റെ  കാർമ്മികത്വത്തിലായിരുന്നു പൂജ.

സമ്മേളനത്തിൽ ലക്ഷ്മി സുനിൽസോമൻ സ്വാഗതം ആശംസിച്ചു. മാഞ്ചസ്റ്റർ ഗോപകുമാർ ഗോപാലകൃഷ്ണൻ നന്ദി പ്രകാശിപ്പിച്ചു. ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അനേകം പേർ പങ്കെടുത്ത ഈ സമ്മേളനം വിജയകരമാക്കിയതിൽ ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബിജെപി യുകെ കേരളാ ഘടകത്തിന്റെ ചുമതലയുള്ള സുഭാഷ് ശശിധരൻ അംഗങ്ങൾക്ക്  നന്ദി അറിയിച്ചു.

Tags: prime ministerdoctor luka
Share
Tweet
SendShare

More News from this section

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

ഭൗതികശാസ്ത്ര നോബൽ ഫ്രാൻസിസ് ഹാൾസെന്; ദക്ഷിണധ്രുവത്തിലെ മഞ്ഞുപാളിയിൽ ന്യൂട്രിനോ കണ്ടെത്തിയ IceCube ദൗത്യത്തിന് നിർണായക സംഭാവന, പുതിയ ജ്യോതിശാസ്ത്രത്തിന് വഴിതുറന്നു

ബെസ്റ്റ് സെല്ലർ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു; മുപ്പതു കോടിയിലേറെ കോപ്പികൾ വിറ്റ നോവലിസ്റ്റിന്റെ അന്ത്യം 86-ാം വയസിൽ

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ വിവാഹിതനാകുന്നു; ആരാണ് 27 കാരിയായ അലക്സിസ് വിൽകിൻസ്?

Latest News

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies