ഇന്ത്യാ-ചൈന കമാന്റർ തല ചർച്ച ബുധനാഴ്ച; സൈനിക പിന്മാറ്റവും അതിർത്തിയിലെ നിർമ്മാണവും നിർണ്ണായകമാകും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യാ-ചൈന കമാന്റർ തല ചർച്ച ബുധനാഴ്ച; സൈനിക പിന്മാറ്റവും അതിർത്തിയിലെ നിർമ്മാണവും നിർണ്ണായകമാകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2022, 06:29 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തിവിഷയത്തിലെ കമാന്റർ തല ചർച്ച ബുധനാഴ്ച. 14-ാം വട്ട ചർച്ചകൾക്കാണ്  12 ബുധനാഴ്ച തുടക്കമിടുന്നത്. ചൈനയുടെ അതിർത്തി മേഖലയായ ചുഷുൽ-മോൾദോവിലാണ് ചർച്ച നടക്കുക. രാവിലെ 9.30ന് ചർച്ചകൾ ആരംഭി ക്കുമെന്ന് പ്രതിരോധവകുപ്പ് അറിയിച്ചു. നിലവിൽ ലഡാക് മേഖലയിലെ വിവിധ പ്രദേശത്തു നിന്നും ചൈനയുടെ പിന്മാറ്റം വേണ്ടവിധം നടക്കുന്നില്ല. ചൈന സ്വീകരിക്കുന്ന സുതാര്യമല്ലാത്ത നടപടികൾ ഇന്ത്യ ചർച്ചയിൽ ഉന്നയിക്കുമെന്നാണ് സൂചന. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ വീരമൃത്യുവിന് ശേഷമാണ് ഇന്ത്യ-ചൈന കമാന്റർ തല ചർച്ച പുനരാരംഭിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

ഇന്ത്യ-ചൈന കമാന്റർതല ചർച്ചകൾക്കൊപ്പം വിദേശകാര്യമന്ത്രാലയ പ്രതിനിധികൾ പങ്കെടുക്കുന്ന ചർച്ചകളും നടക്കാറുണ്ട്. കിഴക്കൻ ലഡാക്കിലെ സംഘർഷമേഖലകളിൽ ചൈന ചർച്ചകൾക്കും ധാരണയ്‌ക്കും വിരുദ്ധമായി എടുക്കുന്ന നടപടികളിൽ ഇനിയും തീരുമാനം ആയിട്ടില്ല. പാങ്‌ഗോംഗ് ഗോഗ്രാ കുന്നിലേയും വിഷയങ്ങൾ പരിഹരിച്ചെന്നാണ് ഇന്ത്യൻ സൈന്യം അറിയി്ക്കുന്നത്. അതേ സമയം ഹോട്ട്‌ സ്പ്രിംഗ് മേഖലയിലെ വിഷയം പരിഹരിക്കപ്പെട്ടിട്ടില്ല. ഇതിനിടെ അരുണാചൽ മേഖലയിൽ 15 പ്രദേശങ്ങൾക്ക് ചൈന അവരുടെ പേരിട്ടതാണ് ഏറ്റവുമൊടുവിൽ വിദേശകാര്യമന്ത്രാലയം എതിർപ്പറിയിച്ച വിഷയം.

ടിബറ്റിന്റെ പ്രവാസി ഭരണകൂടത്തെ ഇന്ത്യൻ പാർലമെന്റംഗ പ്രതിനിധികൾ സന്ദർശി ച്ചതിനെ ചൈന വിമർശിച്ചതിന് തൊട്ടുപിന്നാലെയാണ് അരുണാചലിന്റെ കാര്യത്തിൽ ചൈന അനാവശ്യ ഇടപെടൽ നടത്തിയത്. ഇതിന് രണ്ടു മാസം മുന്നേ ടിബറ്റിലെ വിവിധ ജനവാസ മേഖലകളിൽ ചൈന നടത്തുന്ന കയ്യേറ്റവും ജനങ്ങളുടെ കയ്യിൽ നിന്നും ഭൂമിയുടെ രേഖകൾ ഒപ്പിട്ടുവാങ്ങുന്ന സംഭവവും ഇന്ത്യ അന്താരാഷ്‌ട്ര വേദിയിൽ എത്തിച്ചിരുന്നു. ഇതിനൊപ്പം ചൈനീസ് സൈന്യം ടിബറ്റിലെ അതിർത്തി മേഖലകളിൽ നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളും ഇന്ത്യ പുറത്തുകൊണ്ടുവന്നിരുന്നു.

ഇന്ത്യ അതിർത്തിയിൽ നടത്തിക്കൊണ്ടിരിക്കുന്ന അടിസ്ഥാന സൗകര്യവികസനമാണ് ചൈനയെ അമ്പരപ്പിക്കുന്നത്. ലഡാക്കിലേയും ജമ്മുകശ്മീരിലേയും അതിർത്തിയിൽ മികച്ച ദേശീയപാതകളാണ് പൂർത്തിയായിക്കൊണ്ടിരിക്കുന്നത്. ലഡാക്കിലെ വിദൂര ഗ്രാമങ്ങളിലേക്ക് വൈദ്യുതി എത്തിയതും നാഴികക്കല്ലായി മാറി. ഒപ്പം ലഡാക്കിലെ വിമാനത്താവള വികസ നവും വേഗത്തിലാക്കിയിരിക്കുകയാണ് കേന്ദ്രസർക്കാർ.

അതിവേഗം രണ്ടുലക്ഷം സൈനികരെ വാഹനത്തിൽ എത്തിക്കാനാവുന്ന നിലയിലേക്കാണ് ഇന്ത്യയുടെ ഒരുക്കം. മാത്രമല്ല പല ദേശീയപാതയിലും നേരിട്ട് വിമാനങ്ങളിറക്കാൻ പാകത്തി നുള്ള സംവിധാനവും ചൈനയെ വിറളിപിടിപ്പിച്ചിരിക്കുകയാണ്. ഒപ്പം റഫേലിന്റെ ആദ്യ ഘട്ടത്തിലെ 36 വിമാനങ്ങളും ഇന്ത്യയിലെത്തിയത് പാകിസ്താനും ചൈനയ്‌ക്കും ഒരുപോലെ പ്രഹരമാണ്.

Tags: india-chinacommander-level talks
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies