യുപിയിൽ വീണ്ടും കാവി തരംഗമെന്ന് സർവ്വേഫലം : 227 മുതൽ 250 സീറ്റുവരെ ബിജെപി നേടും, യോഗി ശക്തനായി തിരിച്ചെത്തുമെന്നും റിപ്പോർട്ടുകൾ
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുപിയിൽ വീണ്ടും കാവി തരംഗമെന്ന് സർവ്വേഫലം : 227 മുതൽ 250 സീറ്റുവരെ ബിജെപി നേടും, യോഗി ശക്തനായി തിരിച്ചെത്തുമെന്നും റിപ്പോർട്ടുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2022, 01:51 pm IST
FacebookTwitterWhatsAppTelegram

ലക്നൗ : ഉത്തർപ്രദേശിൽ ബിജെപിയ്‌ക്കും യോഗി സർക്കാരിനും രണ്ടാമൂഴം പ്രവചിച്ച് സർവ്വേഫലം. പ്രമുഖ ദേശീയ മാദ്ധ്യമമായ ടൈംസ് നൗ നടത്തിയ അഭിപ്രായ സർവ്വേയിലാണ് ബിജെപി വീണ്ടും അധികാരത്തിൽവരുമെന്ന് വ്യക്തമാക്കുന്നത്. പ്രവചനം ഫലിച്ചാൽ ഉത്തർപ്രദേശിൽ ചരിത്ര നേട്ടമാകും ബിജെപി സ്വന്തമാക്കുക.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ പ്രവർത്തനങ്ങളാണ് യുപിയിൽ ബിജെപിയ്‌ക്ക് തുണയാകുന്നത്. സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 53.4 ശതമാനം പേരും യോഗി ആദിത്യനാഥ് വീണ്ടും മുഖ്യമന്ത്രിയാകണമെന്നാണ് ആഗ്രഹിക്കുന്നത്. 47.41 ശതമാനം പേർ യോഗി ആദിത്യനാഥിന്റെയും സർക്കാരിന്റെയും പ്രവർത്തനങ്ങളിൽ തൃപ്തരാണ്.

ആകെ 403 നിയമസഭാ സീറ്റുകളാണ് ഉത്തർപ്രദേശിൽ ഉള്ളത്. ഇതിൽ 227 മുതൽ 250 സീറ്റുകൾവരെ സീറ്റുകൾ ബിജെപി സ്വന്തമാക്കുമെന്നാണ് പ്രവചനം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 303 സീറ്റുകൾ എൻഡിഎ സർക്കാർ അധികാരത്തിൽ വന്നത്. സഖ്യകക്ഷികൾ കൂടി ചേരുന്നതോടെ ആകെ സീറ്റുകളുടെ എണ്ണം ഇതിലും വർദ്ധിക്കുമെന്നാണ് വിലയിരുത്തൽ.

നിർണായക മേഖലകളിലെല്ലാം ബിജെപി വലിയ മുന്നേറ്റം ഉണ്ടാക്കുമെന്നമാണ് സർവ്വേഫലം വ്യക്തമാക്കുന്നത്. റുഹെൽഖന്ദിൽ 31 മുതൽ 36 സീറ്റുകൾവരെ ബിജെപി സ്വന്തമാക്കുമ്പോൾ അവ്ദാഹിൽ ഇത് 56 മുതൽ 64 വരെയായി ഉയരുമെന്നാണ് പ്രവചനം. 19 നിയമസഭാ സീറ്റുകളുള്ള ബുന്ദെൽകന്ദിൽ 14 സീറ്റുകൾവരെ ബിജെപി നേടുമെന്നും സർവ്വേഫലം വ്യക്തമാക്കുന്നു.

യുപി തെരഞ്ഞെടുപ്പിൽ ബിജെപിയ്‌ക്കും യോഗി ആദിത്യനാഥിനും നിർണായകമായ വികസന പ്രവർത്തനങ്ങളിൽ ഒന്നാണ് കാശിവിശ്വനാഥ ക്ഷേത്ര ഇടനാഴി. ഇടനാഴിയുടെയും, രാമക്ഷേത്രത്തിന്റെയും നിർമ്മാണ് ജനങ്ങളിൽ യോഗി സർക്കാരിനോടുള്ള പ്രിയം ഇരട്ടിയാക്കിയിട്ടുണ്ട്. ഉത്തർപ്രദേശിൽ ബിജെപിയേ നേരിടാൻ പ്രതിപക്ഷപാർട്ടികൾ കാർഷിക സംഘടനകളുടെ പ്രതിഷേധമാണ് പ്രധാനമായും ഉയർത്തിക്കാട്ടുന്നത്. എന്നാൽ ഇത് ബിജെപിയുടെ വിജയത്തെ ബാധിക്കില്ലെന്നാണ് സർവ്വേ ചൂണ്ടിക്കാട്ടുന്നത്. 46 ശതമാനം പേരാണ് കാർഷിക നിയമങ്ങൾക്കെതിരെ നടന്ന പ്രതിഷേധങ്ങൾ ബാധിക്കില്ലെന്ന് പറയുന്നത്.

അതേസമയം പ്രതിപക്ഷപാർട്ടികൾക്ക് കനത്ത തിരിച്ചടികളാണ് സർവ്വേഫലം പ്രവചിക്കുന്നത്. ബിജെപി 300 ലധികം സീറ്റുകൾ സ്വന്തമാക്കുമ്പോൾ പ്രധാന എതിരാളികളായ സമാജ്വാദി പാർട്ടി പകുതി സീറ്റുകളിലേക്ക് ഒതുങ്ങും. 150 സീറ്റുകളാകും പരമാവധി പാർട്ടിയ്‌ക്ക് ലഭിക്കുക. 31 ശതമാനം പേർ അഖിലേഷ് യാദവ് മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നവരാണ്. സർവ്വേയിൽ മൂന്നാം സ്ഥാനം പ്രവചിക്കുന്നത് ബഹുജൻ സമാജ്വാദി പാർട്ടിയ്‌ക്കാണ്. തെരഞ്ഞെടുപ്പിൽ 8 മുതൽ 14 വരെ സീറ്റുകൾ ബിഎസ്പി സ്വന്തമാക്കുമെന്നാണ് സർവ്വേ വ്യക്തമാക്കുന്നത്. 11.5 ശതമാനം പേർ മായാവതി മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുമ്പോൾ വെറും രണ്ട് ശതമാനം പേർ മാത്രമാണ് കോൺഗ്രസ് നേതാവ് പ്രിയങ്കാ വാദ്ര മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നത്. ആറ് മുതൽ 11 സീറ്റുകളിൽ കോൺഗ്രസ് ഒതുങ്ങുമെന്നും സർവ്വേയിൽ വ്യക്തമാക്കുന്നു.

Tags: BJPup electionyoghi adhithyanathup assembly election 2022survay
ShareTweetSendShare

More News from this section

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

Latest News

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies