ഡ്രാക്കുള പൂച്ച; കണ്ടാൽ ബോധം കെട്ടു വീഴും; വീഡിയോ കാണാം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഡ്രാക്കുള പൂച്ച; കണ്ടാൽ ബോധം കെട്ടു വീഴും; വീഡിയോ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 12, 2022, 12:40 pm IST
FacebookTwitterWhatsAppTelegram

പൂച്ച എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസിലേയ്‌ക്ക് വരുന്ന ചിത്രം ചാടിത്തുള്ളി നടന്ന് നമ്മെ സന്തോഷിപ്പിക്കുന്ന, രോമം നിറഞ്ഞ ശരീരവും, വാലും ഉയർത്തിപ്പിടിച്ച് നമുക്ക് ചുറ്റും നടക്കുന്ന മീൻ കൊതിയനായ പൂച്ചക്കുട്ടനെയാണ്. വീട്ടിലെ കുട്ടികൾക്ക് ഒരു കൂട്ടുകാരനായും, മുതിർന്നവർക്ക് കുസൃതികുടുക്കയായും ഒക്കെ വീടുകളിൽ സ്ഥാനം പിടിക്കുന്ന പൂച്ച, അതിന്റെ നിഷ്‌കളങ്കമായ നോട്ടവും പെരുമാറ്റവും കൊണ്ടുതന്നെ ആളുകളുടെ മനസിൽ ഇടം പിടിക്കുന്നു. അതിനാൽ തന്നെയാണ് പൂച്ചയെന്ന് കേൾക്കുമ്പോൾ, ആ രൂപത്തെ കുറിച്ച് ഓർക്കുമ്പോൾ ആരുടെയും ഉള്ളിൽ കൗതുകമല്ലാതെ ഭയം ജനിക്കാത്തത്. എന്നാൽ ആരെയും ഭയപ്പെടുത്തുന്ന മുഖത്തോടും രൂപത്തോടും കൂടിയ ഒരു പൂച്ചയുണ്ട്. കണ്ടാൽ ഭീകരനെന്ന് തോന്നുന്ന ഈ പൂച്ചയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ?

പേര് ഷെർദാൻ, ആള് സ്വിറ്റ്സർലൻഡുകാരനാണ്. ലോകത്തിലെ ഏറ്റവും ഭയം ജനിപ്പിക്കുന്ന പൂച്ച എന്ന് ഔദ്യോഗികമായി തന്നെ ഷെർദാനെ വിശേഷിപ്പിച്ചു കഴിഞ്ഞു. സ്പിൻക്സ് ഇനത്തിൽ പെട്ട പൂച്ചകുട്ടനാണ് ഷെർദാൻ. ഈ ഇനത്തിൽ പെട്ട പൂച്ചകൾക്ക് നമ്മുടെ നാട്ടിലെ പൂച്ചകളെ പോലെ ദേഹത്ത് രോമം ഉണ്ടായിരിക്കില്ല. ഇളം റോസ് നിറത്തിലുള്ള ചർമാവരണം ആയിരിക്കും ഇവയ്‌ക്ക്. ഒറ്റനോട്ടത്തിൽ പന്നികുട്ടിയുടെ ശരീരം പോരെയായിരിക്കും തോന്നുക.

വലിയ ചെവികളും, ഉണ്ടകണ്ണുകളുമുള്ള സ്പിൻക്സ് പൂച്ചകൾ സ്വിറ്റ്സർലൻഡിലും മറ്റും ധാരാളമായി കാണപ്പെടുന്നു. സാധാരണ പൂച്ചകളെ പോലെ മനുഷ്യനോട് ഏറെ ഇണക്കം കാണിക്കുന്നവ തന്നെയാണ് ഇവയും. എന്നാൽ സ്പിൻസ്‌ക് പൂച്ചകളിൽ നിന്നും ഷെർദാനെ വ്യത്യസ്തനാക്കുന്ന ഒന്നുണ്ട്. ഇവന്റെ ശരീരത്തിൽ ചുളിവുകൾ വളരെ കൂടുതലാണ്. പ്രത്യേകിച്ച് അവന്റെ തലഭാഗത്തുള്ള ചുളിവുകൾ കണ്ടാൽ തലച്ചോറ് പുറത്ത് വന്നിരിക്കുകയാണെന്നേ തോന്നൂ..

ശരീരമാസകലം ചുളിഞ്ഞ തൊലിയുള്ള ഷെർദാന്, ഭയപ്പെടുത്തുന്ന തീഷ്ണമായ നോട്ടമാണുള്ളത്. സ്വിറ്റ്സർലൻഡുകാരിയായ സാന്ദ്രയുടെ വളർത്ത് പൂച്ചയാണ് ഈ ഷെർദാൻ. ഒരിക്കൽ ഒരു യാത്രക്കിടെയാണ് സാന്ദ്രക്ക് ഷെർദാനെ ലഭിച്ചത്. വളരെ കുഞ്ഞായിരുന്ന ഷെർദാനെ കണ്ടപ്പോൾ അവൾക്ക് അത്ഭുതവും ഇഷ്ടവും തോന്നി. അങ്ങനെ സാന്ദ്ര പൂച്ചകുഞ്ഞിനെ വളർത്താൻ തീരുമാനിച്ചു.

എന്നാൽ ഷെർദാൻ വളരാൻ തുടങ്ങിയപ്പോൾ അവന്റെ ശരീരത്തിലെ ചുളിവുകളും തീഷ്ണ ഭാവവും വർദ്ധിച്ചു. മാത്രമല്ല, വീട്ടിൽ വരുന്ന ആളുകൾക്ക് ഒരു പേടി സ്വപ്നമായി ഇവൻ മാറി. അങ്ങനെ ഷെർദാൻ ഒരു ചർച്ചാവിഷയമായി. ഒടുവിൽ ലോകത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന പൂച്ച എന്ന പേര് ഇവൻ സ്വന്തമാക്കി.

ഷെർദാന്റെ ചിത്രങ്ങൾ കണ്ടവർ അവനെ പൂച്ച പിശാച്, തലച്ചോറ് പുറത്ത് വന്ന പൂച്ച എന്നിങ്ങിനെയാണ് അഭിപ്രായപ്പെടുന്നത്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ആളൊരു പാവത്താനാണ് കേട്ടോ. മനുഷ്യരോട് ഏറെ ഇണക്കം കൂട്ടുന്നവയാണ് സ്പിൻക്‌സ് പൂച്ചകൾ. കാഴ്ചയിൽ ഭീകരനാണെങ്കിലും വീട്ടുകാരുടെ കൂട്ടുകാരനാണ് ഷെർദാൻ. വീട്ടുകാരുമായി ഇണങ്ങി കുട്ടികളോടൊപ്പം കളിച്ചും ഇത്തിരി കുറുമ്പും വാശിയും കാട്ടിയും വീട്ടിൽ ഏറെ പ്രിയപ്പെട്ടവനായി ഈ പൂച്ച. പൂച്ചകളെ ഇഷ്ടപ്പെടുന്നവർ ആരും തന്നെ ഷെർദാനെ ശ്രദ്ധിക്കാതെ പോകില്ല. കാണാൻ ഭീകരൻ ആണെങ്കിലും ആളുകളോട് പെട്ടന്ന് ഇണങ്ങുന്ന പ്രകൃതക്കാരനാണ് ഈ പൂച്ച.

ShareTweetSendShare

More News from this section

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

Latest News

റാഗിങ് തടയാൻ പ്രത്യേക നിയമം; നിയമവും മൊബൈൽ ആപ്പും പ്രഖ്യാപിച്ച് മുഖ്യമന്ത്രി

പോക്സോ കേസിലെ പ്രതിയായ പയ്യന്നൂരിലെ നാടക നടനെതിരെ മരുമകളുടെ ഗുരുതര ആരോപണം; പേരക്കുട്ടികളെ വിഷം നൽകി കൊന്നെന്ന് വെളിപ്പെടുത്തൽ

നേമം വികസന പ്രവർത്തനങ്ങൾ വിലയിരുത്തി; കൗൺസിലർമാരുടെ പ്രത്യേക അവലോകന യോഗം എംഎൽഎ ഓഫീസിൽ ചേർന്നു, വാർഡ് തല കർമപദ്ധതിക്ക് രൂപം നൽകി

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി യുവതി ജീവനൊടുക്കി ; കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്‌ക്ക് വ്യാജ ഫോൺകോൾ; സിം ഉടമയെ കണ്ടെത്തി

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies