അയ്യേ ഇതൊക്കെ ചീളുകേസ്; ലഹരി പാർട്ടി പോലെയുള്ള ചെറിയ കേസിൽ പെട്ടത് നാണക്കേടായെന്ന് കിർമാണി മനോജ്; പ്രതികരണത്തിൽ അമ്പരന്ന് പോലീസുകാർ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അയ്യേ ഇതൊക്കെ ചീളുകേസ്; ലഹരി പാർട്ടി പോലെയുള്ള ചെറിയ കേസിൽ പെട്ടത് നാണക്കേടായെന്ന് കിർമാണി മനോജ്; പ്രതികരണത്തിൽ അമ്പരന്ന് പോലീസുകാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 12, 2022, 01:47 pm IST
FacebookTwitterWhatsAppTelegram

വയനാട്: വയനാട്ടിൽ നടത്തിയ ലഹരിപ്പാർട്ടിയിൽ പിടിയിലായതിന് ശേഷം കിർമാണി മനോജ് നടത്തിയ പ്രതികരണത്തിൽ അമ്പരന്ന് പോലീസുകാർ. ലഹരിപ്പാർട്ടി പോലെയുള്ള ചെറിയ കേസിൽ പെട്ടത് നാണക്കേടായെന്നാണ് കിർമാണി മനോജ് പോലീസുകാരോട് പറഞ്ഞത്. ക്വട്ടേഷൻ പരിപാടികൾക്കിടെ പരിചയപ്പെട്ട കമ്പളക്കാട് മുഹ്‌സിന്റെ വിവാഹ വാർഷിക ആഘോഷത്തിൽ സൗഹൃദം മുൻനിർത്തിയാണ് എത്തിയതെന്നും, ചെറിയ കേസിലെല്ലാം പെട്ടത് തനിക്ക് നാണക്കേട് ആയെന്നും കിർമാണി മനോജ് പറഞ്ഞതായാണ് പോലീസുകാർ പറയുന്നത്.

2021 മെയ് അഞ്ചിനാണ് കിർമാണി മനോജ് ജയിലിൽ നിന്നും പരോളിൽ പുറത്തിറങ്ങിയത്. കഴിഞ്ഞ ഒമ്പത് മാസമായി ഇയാൾ പുറത്താണ്. കൊറോണ നിയന്ത്രണങ്ങളുടെ ഇളവുകളുടെ പേരിലാണ് കിർമാണി മനോജ് അടക്കം 1201 പേർക്ക് പരോൾ അനുവദിച്ചത്. 2021 സെപ്തംബറിൽ തിരിച്ചു കയറണമെന്ന് തടവുകാർക്ക് ഉത്തരവ് നൽകിയിരുന്നു. എന്നാൽ ചില തടവുകാർ ഇതിനെതിരെ കോടതിയിൽ പോയി സ്‌റ്റേ വാങ്ങി. ഈ സ്‌റ്റേയുടെ ആനുകൂല്യം പറഞ്ഞാണ് മനോജ് പുറത്ത് തുടരുന്നത്.

കിർമാണി മനോജ് ഉൾപ്പെടെയുള്ള സംഘം വിവാഹ വാർഷിക ആഘോഷത്തിൽ പങ്കെടുക്കുമെന്ന സൂചന ലഭിച്ചതോടെ റിസോർട്ടും പരിസരവും നേരത്തെ തന്നെ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. എം.ഡി.എം.എ, കഞ്ചാവ്, ഹാഷിഷ് ഓയിൽ തുടങ്ങിയ മാരക ലഹരിമരുന്നുകൾ സംഘത്തിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. കേസിൽ മനോജ് ഉൾപ്പെടെ 16 പേരാണ് പോലീസിന്റെ പിടിയിലായിരിക്കുന്നത്.

Tags: Kerala PoliceDrug partykirmani manoj
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies