സേലം: കടിച്ച പാമ്പുമായി ആശുപത്രിയിൽ ചികിത്സയ്ക്കെത്തി യുവാവ്. നാമയ്ക്കൽ രാശിപുരം സർക്കാർ ആശുപത്രിയിലാണ് സംഭവം. മല്ലൂർ സ്വദേശിയായ കർഷകൻ രാജയാണ് പാമ്പുമായി എത്തിയത്.
കൃഷിയിടത്തിൽവെച്ച് തന്റെ കാലിൽ കടിച്ച പാമ്പിനെ രാജ പിടികൂടി. നാലടി നീളമുള്ള വിഷപ്പാമ്പായിരുന്നു രാജയെ കടിച്ചത്. പാമ്പിനെ പിടിച്ച ഉടൻ തന്നെ പ്ലാസ്റ്റിക്ക് കുപ്പിയിലാക്കി സർക്കാർ ആശുപത്രിയിലേക്ക് എത്തുകയായിരുന്നു രാജ.
രാജയെ കണ്ട് ആദ്യം ആശുപത്രി അധികൃതർ പരിഭ്രാന്തിയിലായെങ്കിലും ചികിത്സ നൽകിയ ശേഷം തിരിച്ചയച്ചു. സുഖം പ്രാപിച്ച രാജ പാമ്പിനെ തിരികെ കാട്ടിലേക്ക് വിടുകയും ചെയ്തു.
Comments