ഭഗീഷ് പൂരാടന്റെ സേവന മാതൃക; മുഴുവൻ ഓണറേറിയവും ജീവകാരുണ്യത്തിന് നൽകുന്ന വ്യത്യസ്തനായ ജനപ്രതിനിധി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭഗീഷ് പൂരാടന്റെ സേവന മാതൃക; മുഴുവൻ ഓണറേറിയവും ജീവകാരുണ്യത്തിന് നൽകുന്ന വ്യത്യസ്തനായ ജനപ്രതിനിധി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2022, 06:17 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: ഒരു വർഷത്തിനിടെ ലഭിച്ച എല്ലാ ഓണറേറിയവും ചെലവഴിച്ചത് സമൂഹത്തിലെ ദുർബല വിഭാഗത്തിന്റെ ക്ഷേമത്തിന്. തൃശൂർ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പട്ടലങ്ങാടി ഡിവിഷനിലെ ജനപ്രതിനിധി ഭഗീഷ് പൂരാടൻ വ്യത്യസ്തനാകുന്നത് ഇങ്ങനെയാണ്. ജനപ്രതിനിധിയായി ഒരു വർഷം പൂർത്തിയാക്കിയ ഭഗീഷ് തന്റെ  പന്ത്രണ്ടാമത്തെ ഓണറേറിയം നൽകിയത് തൃപ്രയാറിലെ ആക്ട്‌സ് പ്രവർത്തകർക്കാണ്.

അത്യാഹിതം സംഭവിച്ചവരെ ഉടൻ ആശുപത്രിയിൽ എത്തിക്കുന്നതാണ് ആക്ട്‌സിന്റെ സേവനം. കഴിഞ്ഞ കുറച്ച് നാളുകളായി ആക്ട്‌സിന്റെ പ്രവർത്തനം സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പ്രതിസന്ധിയിലായ ഘട്ടത്തിലാണ് സഹായവുമായി ഭഗീഷ് എത്തിയത്. സമൂഹത്തിൽ സഹായത്തിന് അർഹതപ്പെട്ട ഓരോ വ്യക്തികളെയും സംഘടനകളെയും കണ്ടെത്തി പണം എത്തിക്കുകയാണ് ഈ ജനപ്രതിനിധിയുടെ രീതി.

ഇതുവരെ ലഭിച്ച എല്ലാ ഓണറേറിയവും അവശത അനുഭവിക്കുന്നവർ, പാർശ്വവൽക്കരിക്കപ്പെട്ടവർ, സന്നദ്ധ സംഘടനകൾ, മാറാരോഗം ബാധിച്ചവർ, ഹൃദ്‌രോഗികൾ എന്നിവർക്കാണ് നൽകിയത്. സഹായമെത്തിക്കുന്നത് അർഹതപ്പെട്ട കൈകളിലെത്തണെമന്ന് ഈ പൊതുജനസേവകന് നിർബന്ധമുണ്ട്. തളിക്കുളം നമ്പിക്കടവ് സ്വദേശിയായ ഭഗീഷ് തെരഞ്ഞെടുപ്പിൽ മത്സരിക്കുബോൾ തന്നെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനമാണ് തന്റെ പ്രവർത്തന കാലയളവിലെ മുഴുവൻ ഓണറേറിയവും സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കായി ചെലഴിക്കുമെന്ന്. നാട്ടുകാർക്ക് നൽകിയ വാഗ്ദാനം അക്ഷരംപ്രതി നിറവേറ്റുകയാണ് ഈ ജനപ്രതിനിധി.

ഓണറേറിയം മാത്രമല്ല ബ്ലോക്ക് പഞ്ചായത്തംഗം എന്ന നിലയിൽ കിട്ടുന്ന സിറ്റിങ് ഫീസ് ഉൾപ്പെടെ മുഴുവൻ തുകയും പൊതുജന സേവനത്തിനാണ് ചെലവഴിക്കുന്നത്. സ്വയംസേവകനായി പൊതുപ്രവർത്തനമാരംഭിച്ച ഭഗീഷ് ചെറുപ്പം മുതൽ തന്നെ സാമൂഹ്യ പ്രവർത്തനത്തിൽ ഇടപെട്ടിരുന്നു. പിന്നീട് ഉപജീവനത്തിനായി യുഎഇയിൽ എത്തിയപ്പോൾ അവിടെയും ജനസേവനവും പൊതുപ്രവർത്തനവും തുടർന്നു. ഗൾഫിൽ മരിച്ച നിരവധി മലയാളികൾ ഉൾപ്പെടെയുളള ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലേക്ക് കയറ്റി അയക്കുന്നതിന് നേതൃത്വം നൽകി.

കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ആണ് ഭഗീഷ് ആദ്യമായി മത്സരിച്ചത്. സിപിഎം കാലങ്ങളായി കൈവശം വച്ചിരുന്ന പട്ടലങ്ങാടി ബ്ലോക്ക് ഡിവിഷനിലായിരുന്നു മത്സരിച്ചത്. എന്നാൽ ജനങ്ങൾ എല്ലാ രാഷ്‌ട്രീയവ്യത്യാസവും മറന്ന് ഭഗീഷിനെ തങ്ങളുടെ പ്രതിനിധിയായി തെരഞ്ഞെടുത്തത് അദ്ദേഹത്തിന്റെ ജനകീയത വ്യക്തമാക്കുന്നു.

2018ലെ മഹാമാരിയിൽ വലിയ ദുരന്തമുണ്ടായ സ്ഥലങ്ങളാണ് തൃശൂരിലെ കോൾ മേഖല. പ്രളയത്തിൽ കനത്ത നഷ്ടം സംഭവിച്ച പുളള് ഉൾപ്പെടെയുളള പ്രദേശങ്ങളിൽ വഞ്ചിയിൽ പോയി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകാനും ഭഗീഷ് മുന്നിലുണ്ടായിരുന്നു . ശബരിമല പ്രക്ഷോഭത്തിലും ഭഗീഷ് സജീവമായിരുന്നു. സന്നിധാനത്തും നിലയ്‌ക്കലിലും നടന്ന പ്രക്ഷോഭത്തിൽ രണ്ടാം പ്രതിയായി ജയിൽ വാസമനുഷ്ഠിച്ചിരുന്നു.  ബിജെപി നാട്ടിക നിയോജക മണ്ഡലം വൈസ്പ്രസിഡന്റ് കൂടിയാണ് ഭഗീഷ് പൂരാടൻ.

Tags: block panchayath memberbhageesh pooradantalikulam
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies