രോഗിയായ അച്ഛനെയും ചുമന്ന് മണിക്കൂറുകള്‍ കാട്ടിടവഴിയിലൂടെ നടന്ന് വാക്സിന്‍ കേന്ദ്രത്തിലെത്തിച്ചു: ആമസോണ്‍ കാടുകളില്‍ നിന്ന് മനോഹരമായ ഒരു കഥ
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

രോഗിയായ അച്ഛനെയും ചുമന്ന് മണിക്കൂറുകള്‍ കാട്ടിടവഴിയിലൂടെ നടന്ന് വാക്സിന്‍ കേന്ദ്രത്തിലെത്തിച്ചു: ആമസോണ്‍ കാടുകളില്‍ നിന്ന് മനോഹരമായ ഒരു കഥ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2022, 10:07 am IST
FacebookTwitterWhatsAppTelegram

ബ്രസീലിയ: ആമസോണ്‍ എന്നുകേള്‍ക്കുമ്പോള്‍ തന്നെ മഴനൂലിന്റെ മനോഹരമായ കാഴ്ചയുണരും. മഴയുടെ പല ഭാവങ്ങള്‍ മനസ്സില്‍ വന്നണയും. മഴച്ചാറ്റലില്‍ സൂര്യരശ്മികള്‍ തീര്‍ക്കുന്ന മഴ വില്ലഴക് വല്ലാത്ത ചാരുതയാണ്. എന്നാല്‍ അതിനേക്കാള്‍ മനോഹരമായ ഒരു കഥയാണ് ആമസോണ്‍ കാട്ടില്‍ നിന്നു കേള്‍ക്കുന്നത്. ചാറ്റല്‍ മഴയുടെ നിര്‍മലതയോടെ മനസ്സു നിറയുന്നതാണ് ആ കഥ.രോഗിയായ അച്ഛനെയും ചുമന്ന് മണിക്കൂറുകള്‍ കാട്ടിടവഴിയിലൂടെ നടന്ന് വാക്‌സിന്‍ കേന്ദ്രത്തിലെത്തിച്ച ഒരു മകന്റെ കഥയാണത്.

ഇരുപത്തിനാലുകാരനായ ടാവി അറുപത്തിയേഴു വയസ്സുള്ള തന്റെ അച്ഛന്‍ വാഹുവിനെയും വഹിച്ച് കാട്ടിലൂടെ നടന്നത് മണിക്കൂറുകളാണ്. വെറുതെ നടന്നതല്ല. കാടിനകത്ത് പ്രത്യേകം തയ്യാറാക്കിയ കേന്ദ്രത്തിലേക്ക് വാക്‌സിന്‍ നല്‍കാനാണ് ടാവി വാഹുവിനെയും വഹിച്ചെത്തിയത്. രണ്ടുപേരും വാക്‌സിനെടുത്തു.ഔദ്യോഗിക കണക്കുപ്രകാരം തദ്ദേശീയരായ 853 പേരാണ് കൊറോണ വന്ന് ഇവിടെ മരിച്ചത്. എന്നാല്‍ അനൗദ്യോഗിക കണക്ക് അതിലും ഏറെയാണ്. ബ്രസീലിലെ ഒരു എന്‍ജിഒയുടെ സര്‍വ്വേ പ്രകാരം 2020 മാര്‍ച്ചിനും 2021 മാര്‍ച്ചിനും ഇടയിലായി ആയിരം പേരാണ് രോഗം വന്ന് മരിച്ചത്.

ആമസോണിലെ സോ കമ്യൂണിറ്റിയിലെ അംഗമാണ് ടോവിയും വാഹുവും. കേവലം 325 അംഗങ്ങളുള്ള ചെറിയ വിഭാഗമാണ് സോ. ഒറ്റപ്പെട്ട ഡസന്‍ കണക്കിന് വില്ലേജുകളിലായാണ് ഈ കമ്യൂണിറ്റി വ്യാപിച്ചു കിടക്കുന്നത്. ശാരീരികമായി തീരെ അവശനാണ് അച്ഛനായ വാഹുവെന്നാണ് ഇവരുടെ ചിത്രമെടുത്ത ഡോ.എറിക് ജെന്നിങ്‌സ് സിമോസ് പറയുന്നത്. മൂത്രാശയ സംബന്ധമായ രോഗംബാധിച്ച അച്ഛനെ മകന്‍ ചുമന്നത് ഏകദേശം ആറ് മണിക്കൂറാണ്.

ഒരു പിതൃ-പുത്രബന്ധത്തിന്റെ അതിമനോഹരമായ ചിത്രമാണ് താന്‍ അന്ന് പകര്‍ത്തിയതെന്നാണ് ഡോക്ടര്‍ പറയുന്നത്. ലോകത്ത് കൊറോണ വ്യാപനം രൂക്ഷമായ രാജ്യങ്ങളിലൊന്നാണ് ബ്രസീസില്‍. ബ്രസീസില്‍ വാക്‌സിനേഷന്‍ ക്യാംപയ്ന്‍ ആരംഭിച്ച 2021 ജനുവരിയിലാണ് ഡോക്ടര്‍ ചിത്രം പകര്‍ത്തിയത്. എന്നാല്‍ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിയത് ഈ വര്‍ഷം ആദ്യമാണ്. ന്യൂ ഇയറിന് ഒരു സന്തോഷവാര്‍ത്ത എന്ന തലക്കെട്ടോടെയുള്ള ഈ ചിത്രം വളരെ വേഗമാണ് വൈറലായത്.

ബ്രസീലില്‍ വാക്‌സിനേഷന്‍ ആരംഭിച്ചപ്പോള്‍ ആമസോണിലെ തദ്ദേശീയ വിഭാഗം മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെട്ടിരുന്നു. ആരോഗ്യവിഭാഗം സോ വിഭാഗത്തെയും മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി.എന്നാല്‍ ഉള്‍വനത്തില്‍ ഒറ്റപ്പെട്ട ഗ്രാമത്തിലെത്തി ഇവര്‍ക്ക് വാക്‌സിന്‍ നല്‍കുക ഏറെ പ്രയാസകരമായിരുന്നു. വാക്‌സിന്റെ ആവശ്യകത അവരെ ബോധ്യപ്പെടുത്തേണ്ടതും അനിവാര്യമായിരുന്നു. അതിനാല്‍ കാട്ടിനകത്ത് ചെറിയ കുടിലുകളുണ്ടാക്കി റേഡിയോ വഴി വിവരങ്ങള്‍ കൈമാറി.

റേഡിയോ വഴി വാക്‌സിന്റെ ആവശ്യകത അവരെ ബോധ്യപ്പെടുത്തി. ദൂരദിക്കില്‍ നിന്നും പ്രയാസപ്പെട്ട് ഗ്രാമീണര്‍ വാക്‌സിന്‍ കേന്ദ്രത്തില്‍ എത്തിച്ചേര്‍ന്നു. എന്നാല്‍ ഈ കഥയ്‌ക്ക് ഒരു ട്വിസ്റ്റ് ഉണ്ടായി. അച്ഛനെയും താണ്ടി മകന്‍ വാക്‌സിന്‍ കേന്ദ്രത്തിലെത്തിയെങ്കിലും കഴിഞ്ഞ സെപ്തംബറില്‍ വാഹു മൂത്രാശയ രോഗം മൂര്‍ച്ചിച്ച് മരിച്ചു. ടോവിയാകട്ടെ കുടുംബവുമായി സസുഖം കഴിയുന്നു. മൂന്നാംഡോസിന്റെ സംരക്ഷണയില്‍.

Tags: brazilFOREST
ShareTweetSendShare

More News from this section

വലിയചുടുകാട്ടിൽ വി.എസ്. അച്യുതാനന്ദന് സ്മാരകം നിർമ്മിക്കുന്നതിൽ എതിർപ്പ് ; രക്തസാക്ഷിഭൂമിയിൽ വ്യക്തിഗത സ്മാരകം പാടില്ലെന്ന് പുന്നപ്ര-വയലാർ സമരസേനാനി പി.കെ. ചന്ദ്രാനന്ദന്റെ കുടുംബം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

പിന്തുടർന്ന പോലീസുകാരെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം; സ്വർണ പണയ തട്ടിപ്പ് കേസിൽ പ്രതികളുടെ അതിക്രമത്തിൽ രണ്ട് സിപിഒമാർക്ക് പരിക്ക്, ഒരാൾ കസ്റ്റഡിയിൽ

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

Latest News

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies