50-ാം വയസ്സിലും എവറസ്റ്റ് ഓടിക്കയറുന്ന റിത കാമി ഷർപ്പ; ഒന്നല്ല 25 തവണ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

50-ാം വയസ്സിലും എവറസ്റ്റ് ഓടിക്കയറുന്ന റിത കാമി ഷർപ്പ; ഒന്നല്ല 25 തവണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2022, 03:49 pm IST
FacebookTwitterWhatsAppTelegram

ചെറിയ ഉയരങ്ങൾ പോലും നടന്നു കയറാൻ പ്രയാസപ്പെടുന്നവരാണ് നമ്മൾ. അപ്പോൾ ലോകത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ എവറസ്റ്റ് നടന്നു കയറുന്നകാര്യം ആലോചിക്കാനുണ്ടോ?. എന്നാൽ 50 വയസ്സിലും നേപ്പാൾ സ്വദേശിയായ കാമി റിത ഷെർപ്പ എവറസ്റ്റ് നടന്നല്ല ഓടിക്കയറും. ഒന്നും രണ്ടുമല്ല ഇതുവരെ 25 തവണയാണ് ടൂറിസ്റ്റ് ഗൈഡുകൂടിയായ റിത എവറസ്റ്റിന്റെ ശിരസ് തൊട്ടത്. ഓരോ തവണ എവറസ്റ്റ് കയറുമ്പോഴും റിത പൊളിച്ചടുക്കുന്നത് സ്വന്തം റെക്കോർഡ് ആണെന്നതാണ് ഏറെ രസകരം.

2018 മുതലാണ് റിത കാമി ഷെർപ്പ എവറസ്റ്റിനൊപ്പം റെക്കോർഡുകളും കീഴടക്കാൻ ആരംഭിച്ചത്. 2018 മെയിൽ 22ാം തവണ റിത കൊടുമുടി കയറിയപ്പോൾ 21 എന്ന മറ്റുള്ളവരുടെ റെക്കോർഡ് ചരിത്രമായി മാറി. തുടർന്നുള്ള മൂന്ന് വർഷവും സ്വന്തം റെക്കോർഡുകൾ പഴങ്കഥയാക്കിയായിരുന്നു റിതയുടെ കൊടുമുടി കയറ്റം.

1970 ൽ സാധാരണ ടൂറിസ്റ്റ് ഗൈഡ് കുടുംബത്തിലാണ് റിത ജനിച്ചത്. പിതാവ് അപ്പ ഷെർപ്പയും, സഹോദരൻ ഫുർബ താഷി ഷെർപ്പയും ഗൈഡുകൾ തന്നെ. 1950 എവറസ്റ്റ് വിനോദസഞ്ചാരികൾക്കായി തുറന്ന് നൽകിയപ്പോൾ അവർക്ക് വഴികാട്ടിയായി നിന്ന ആദ്യ ഗൈഡായിരുന്നു ഷെർപ്പ.

യുവത്വത്തിലേക്ക് ചുവടുവെച്ചപ്പോൾ സന്യാസം സ്വീകരിക്കാനായിരുന്നു റിതയുടെ തീരുമാനം. എന്നാൽ പിന്നീട് പിതാവിന്റെയും സഹോദരന്റെയും പാത തന്നെ സ്വീകരിക്കുകയായിരുന്നു. തുടർന്ന് പിതാവിനെയും, 17 തവണ എവറസ്റ്റ് കയറിയ സഹോദരനെയും അമ്പരപ്പിച്ചുകൊണ്ടായിരുന്നു റിതയുടെ എവറസ്റ്റ് കയറ്റം.

1994 ലായിരുന്നു കാമി റിത ആദ്യമായി എവറസ്റ്റിന്റെ ശിരസിൽ തൊട്ടത്. കേവലം 24 വയസ്സുമാത്രമായിരുന്നു അപ്പോൾ അദ്ദേഹത്തിന്റെ പ്രായം . തുുടർന്ന് എല്ലാവർഷവും ഇത് ആവർത്തിച്ചു. 2018 ൽ റെക്കോർഡ് നേടിയ അദ്ദേഹം വിരമിക്കുന്നതിന് മുൻപ് 25 തവണ എവറസ്റ്റ് കീഴടക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തിന്റെ സാക്ഷാത്കാരമായിരുന്നു പിന്നീടുണ്ടായ വർഷങ്ങളിൽ.

2018 ൽ 22ാം തവണ എവറസ്റ്റ് കൊടുമുടി കയറിയ അദ്ദേഹം 2019 മെയിൽ ലോകത്തെ അമ്പരപ്പിച്ച് രണ്ട് തവണ കൊടുമുടിയുടെ നെറുകയിൽ തൊട്ടു. എന്നാൽ അപ്രതീക്ഷിതമായി കൊറോണ കടന്നു വന്നതോടെ 2020 ൽ അദ്ദേഹത്തിന് കൊടുമുടി കയറാൻ ആയില്ല. വൈറസ് വ്യാപനം രൂക്ഷമായതോടെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായി എവറസ്റ്റ് കൊടുമുടിയിലേക്ക് സന്ദർശകരെ കയറ്റിവിടുന്നത് സർക്കാർ നിരോധിച്ചിരുന്നു. എന്നാൽ അടുത്ത വർഷം എവറസ്റ്റ് തുറന്നു കൊടുത്തതോടെ അദ്ദേഹം സന്തോഷവാനായി.

2021 മെയിൽ വീണ്ടും കിലോ മീറ്ററുകൾ താണ്ടി റിത നടന്നു കയറി. സ്വപ്‌ന സാക്ഷാത്കാരത്തിലേക്ക് ആയിരുന്നു അദ്ദേഹത്തിന്റെ ആ യാത്ര. എവറസ്റ്റിന്റെ നെറുകയിൽ ഒരിക്കൽ കൂടി അദ്ദേഹത്തിന്റെ കാൽപ്പാടുകൾ പതിഞ്ഞപ്പോൾ ചരിത്രം മറ്റൊരു നേട്ടത്തിന് കൂടി സാക്ഷിയായി.

25 തവണ എവറസ്റ്റ് കൊടുമുടി കീഴടക്കിയെന്ന തന്റെ റെക്കോർഡ് ടൂറിസം മേഖലയുടെ വികസനത്തിന് നിർണായകമാകുമെന്നാണ് റിതയുടെ വിശ്വാസം. 25 പ്രാവശ്യം എവറസ്റ്റ് കീഴടക്കിയതിന് ശേഷം വിരമിക്കണമെന്ന് പറഞ്ഞെങ്കിലും ഇനിയും ഗൈഡ് എന്ന ജോലിയിൽ തുടരണമെന്നാണ് റിത പറയുന്നത്.

Tags: EVEREST
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies