ഇരുചക്ര വാഹനങ്ങളുടെ ചരിത്രവും പിറവിയും തേടിയുളള അന്വേഷണം കൗതുകം ജനിപ്പിക്കുന്നതാണ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Video

ഇരുചക്ര വാഹനങ്ങളുടെ ചരിത്രവും പിറവിയും തേടിയുളള അന്വേഷണം കൗതുകം ജനിപ്പിക്കുന്നതാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2022, 05:19 pm IST
FacebookTwitterWhatsAppTelegram

രണ്ട് ടയറുകളിൽ ബാലൻസ് ചെയ്ത് ചീറിപ്പായുന്ന ബൈക്കുകൾ .. ഇന്ന് ഒരു ബൈക്കോ സ്‌കൂട്ടറോ ഇല്ലാത്ത വീടുകൾ അപൂർവ്വമാണ്. മാറുന്ന കാലത്തിനും ആവശ്യത്തിനും അനുസരിച്ചുള്ള നിരവധി പരിവർത്തനങ്ങൾ ഈ വാഹനങ്ങൾക്ക് വന്നിട്ടുണ്ട്. ഇന്നും അത് തുടരുന്നു. ലോകത്ത് എല്ലായിടത്തും മനുഷ്യസഞ്ചാരത്തിന് വേഗം പകരുന്നതിൽ ഈ കുഞ്ഞ് വാഹനം വലിയ പങ്കാണ് വഹിച്ചിട്ടുളളത്. എന്നാൽ ആരാണ് ഇത് കണ്ടുപിടിച്ചത്. എവിടെയാണ് ആദ്യത്തെ ഇരുചക്ര വാഹനം പുറത്തിറങ്ങിയത് ? ഇത് നമ്മളിൽ പലർക്കും അറിയില്ല. ഇക്കുറി വേൾഡ് ഓഫ് ഇൻവെൻഷനിൽ പങ്കു വെയ്‌ക്കുന്നത് ആ കഥയാണ്

ഇന്നത്തെ ആധുനിക ബൈക്കുകളുടെ ചരിത്രം ആരംഭിക്കുന്നത് സ്‌കൂട്ടറുകളിൽ നിന്ന് അതിനും മുൻപ് മോട്ടോർ സൈക്കിളുകളിൽ നിന്നാണ്. എൻജിനുകളുടെ കണ്ടുപിടിത്തം ആയിരുന്നു മോട്ടോർവാഹനത്തിന്റെ ആവിർഭാവത്തിലേക്ക് നയിച്ചത്. ആദ്യ കാലങ്ങളിൽ കുതിരവണ്ടികൾ ആയിരുന്നു ഗതാഗതത്തിനായി ഉപയോഗിച്ചിരുന്നത്. എന്നാൽ കുതിരവണ്ടികൾ റോഡുകളിൽ ശല്യം ആകാൻ ആരംഭിച്ചതോടെ മറ്റൊരു ഉപാധിയെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു.

ഇതിനിടെയായിരുന്നു എൻജിന്റെ കണ്ടുപിടിത്തം. എൻജിൻ കണ്ടുപിടിച്ചതോടെ മോട്ടോർ സൈക്കിളുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ നിർ്മ്മാണവും ആരംഭിച്ചു. യൂറോപ്പും അമേരിക്കയും കേന്ദ്രീകരിച്ചായിരുന്നു ആരംഭത്തിൽ മോട്ടോർവാഹനങ്ങളുടെ നിർമ്മാണം ആരംഭിച്ചത്. എന്നാൽ പിന്നീട് മറ്റ് പല രാജ്യങ്ങളിലേക്കും ഇത് വികസിച്ചു

എൻജിൻ ഉപയോഗിച്ച് നിർമ്മിച്ച് മോട്ടോർസൈക്കിളുകൾ ആദ്യകാലത്ത് ആഢംബരത്തിന്റെയും സമ്പന്നതയുടെയും പ്രതീകമായിരുന്നു. കാരണം സമ്പന്നർക്ക് മാത്രമേ ഇത് വില കൊടുത്ത് സ്വന്തമാക്കാൻ കഴിഞ്ഞിരുന്നുള്ളൂ. അത് മാത്രമല്ല സ്ത്രീകൾക്ക് ഓടിക്കാൻ കഴിയാത്തതിനാൽ ഇതിൽ സഞ്ചരിക്കാൻ പുരുഷന്മാരുടെ സഹായം തേടേണ്ടതായും വന്നു. സാധാരണക്കാർക്കും, സ്ത്രീകൾക്കും മോട്ടോർ സൈക്കിളുകൾ ഒരു പോലെ ലഭ്യമാക്കുകയെന്ന ചിന്തയിൽ നിന്നാണ് സ്‌കൂട്ടറുകളുടെ പിറവി.

1915 ൽ മോട്ടോർസൈക്കിൽ കമ്പനിയായിരുന്ന മോട്ടോപെഡാണ് ആദ്യത്തെ സ്‌കൂട്ടർ നിർമ്മിച്ചതെന്നാണ് പറയപ്പെടുന്നത്. രണ്ട് ചക്രവും എൻജിനും ഉപയോഗിച്ചായിരുന്നു സ്‌കൂട്ടറുകൾ നിർമ്മിച്ചിരുന്നത് എങ്കിലും, ഇതിൽ എൻജിൻ ഘടിപ്പിക്കുന്ന രീതിയ്‌ക്ക് വ്യത്യാസം ഉണ്ടായിരുന്നു. മോട്ടോർ സൈക്കിളുകളിൽ രണ്ട് ചക്രത്തിന് ഇടയിലായാണ് എൻജിൻ ഘടിപ്പിച്ചിരുന്നത് എങ്കിൽ സ്‌കൂട്ടറുകളിൽ പിൻ ചക്രത്തിന്റെ മുകളിലായിട്ടായിരുന്നു എൻജിനുകളുടെ സ്ഥാനം.

മോട്ടോർ സൈക്കിളുകളേക്കാൽ സ്‌കൂട്ടറുകൾക്ക് പ്രചാരം ലഭിക്കുമെന്ന് ഉറപ്പായതോടെ 1917 ൽ അമേരിക്കൻ കമ്പനിയായ ഓട്ടോപെഡും ഇതിന്റെ നിർമ്മാണത്തിലേക്ക് തിരിഞ്ഞുവെന്നാണ് പറയപ്പെടുന്നത്. എന്നാൽ 1915 ൽ മോട്ടോപെഡിനൊപ്പം ഓട്ടോപെഡും സ്‌കൂട്ടർ വികസിപ്പിച്ചുവെന്നും വാദങ്ങൾ ഉണ്ട്. അതുകൊണ്ടുതന്നെ സ്‌കൂട്ടറിന്റെ ഉപഞ്ജാതാക്കളായി ഇരു കമ്പനികളേയും കണക്കാക്കുന്നു.

ആദ്യകാലങ്ങളിൽ നിർമ്മിച്ച് സ്‌കൂട്ടറുകൾ ഇന്നത്തേത് പോലെ ഇരുന്ന് ഓടിക്കുന്നയാൾക്ക് ഇരിക്കാൻ കഴിയുന്നവയായാരിന്നില്ല. പിന്നീട് 1919 ൽ ബ്രിട്ടീഷ് കമ്പനിയായ എബിസി സ്‌കൂട്ടോമോട്ടയാണ് ഓടിക്കുന്നയാൾക്ക് ഇരുന്ന് ഓടിക്കാൻ കഴിയുന്ന സ്‌കൂട്ടറുകൾ നിർമ്മിച്ചത്. സ്ത്രീകൾക്ക് വേണ്ടിയായിരുന്നു അന്ന് സ്‌കൂട്ടറുകൾ നിർമ്മിച്ചിരുന്നത് എന്നത് എടുത്തുപറയേണ്ടതാണ്. ഇത്തരം സ്‌കൂട്ടറുകളിൽ സഞ്ചരിക്കുമ്പോൾ സ്ത്രീകളുടെ വസ്ത്രങ്ങൾ ചുളിയാറുണ്ടായിരുന്നില്ല. ഇതായിരുന്നു സ്‌കൂട്ടറുകൾക്ക് സ്ത്രീകൾക്കിടയിൽ പ്രചാരം ലഭിക്കാൻ കാരണം ആക്കിയത്.

സാധാരണക്കാരന് പോലും സ്‌കൂട്ടറുകൾ ലഭ്യമാകാൻ ആരംഭിച്ചതോടെ കടുതൽ കമ്പനികൾ ഇതിന്റെ നിർമ്മാണത്തിലേക്ക് തിരിഞ്ഞു. പിന്നീട് പുരുഷന്മാർക്ക് ഓടിക്കാൻ കഴിയുന്ന തരത്തിലുള്ള സ്‌കൂട്ടറുകളും നിർമ്മിച്ചു തുടങ്ങി. പ്രചാരം വർദ്ധിച്ചതോടെ സ്‌കൂട്ടറുകളിൽ നിരവധി പരിക്ഷണങ്ങൾ വീണ്ടും ഉണ്ടായി. ഇതിന്റെ ഫലമാണ് നാം ഇന്ന് കാണുന്ന നിരത്തുകളിലൂടെ ചീറിപ്പായുന്ന ചെത്ത് ബൈക്കുകൾ.

Tags: bikeWorld Of Inventions
ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

അതിങ്ങു തന്നേക്ക് ചേട്ടാ, പൈസ പിന്നെത്തരാം…! വഴിയോര കച്ചവടക്കാരനോട് കുട്ടിയാനയുടെ കുസൃതി: വീഡിയോ വൈറൽ

പിറന്നാൾ ദിനത്തിൽ രാഷ്‌ട്രപതിക്കായി ഗാനം ആലപിച്ച് കാഴ്ച വൈകല്യമുള്ള കുട്ടികൾ; കണ്ണീരണിഞ്ഞ് ദ്രൗപദി മുർമു: വീഡിയോ

“കേറിയിരിക്ക് മോനെ…” പേടിച്ച് കരയുന്ന കുഞ്ഞിനെ സിംഹത്തിന്റെ പുറത്ത് നിർബന്ധിച്ചിരുത്തി അച്ഛൻ; അടുത്ത നിമിഷം സംഭവിച്ചത്…;നടുക്കുന്ന വീഡിയോ

സിപ്‌ലൈൻ ബെൽറ്റ് പൊട്ടി 30 അടി താഴ്ചയിലേക്ക് വീണു; പത്ത് വയസുകാരിക്ക് ഗുരുതര പരിക്ക്: നടുക്കുന്ന വീഡിയോ

അടി,അടിയോടടി!! 49 പന്തിൽ 150; ന്യൂസീലൻഡ് താരം തൂക്കിയത് 19 സിക്സുകൾ: വീഡിയോ

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies