മസ്ക്കറ്റ് : ഒമാനിൽ ബൂസ്റ്റർ ഡോസായി ആസ്ട്രസെനേക വാക്സിൻ ഉപയോഗിക്കാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു ഡോസ് ആസ്ട്രസെനേക വാക്സിൻ എടുത്ത് മൂന്നു മാസം കഴിഞ്ഞവർക്ക് ഇതോടെ ബൂസ്റ്റർ ഡോസായി ആസ്ട്രസെനേക തന്നെ എടുക്കാൻ സാധിക്കും. ഇപ്പോൾ ബൂസ്റ്റർ ഡോസായി ഫൈസർ വാക്സിൻ ഉപയോഗിക്കാനാണ് അനുമതിയുള്ളത്.
കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ 18 വയസ്സിന് മുകളിലുള്ള സ്വദേശികളോടും വിദേശികളോടും ബൂസ്റ്റർ ഡോസ് എടുക്കാൻ സുപ്രീം കമ്മിറ്റി അഭ്യർത്ഥിച്ചു. ഒമാന്റെ തരാസൂദ് ആപ്പിൽ രജിസ്റ്റർ ചെയ്തവർക്ക് അതുവഴി ബൂസ്റ്റർ ഡോസ് നൽകിവരുന്നുണ്ട്. പഴയ മസ്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ വിദേശികൾക്ക് വാക്സിൻ എടുക്കാവുന്നതാണ്.
Comments