പ്രണവ് മോഹൻലാലിന്റെ അപരനെ പരിചയപ്പെടുത്തി നടൻ കുഞ്ചാക്കോ ബോബൻ. ബിപിൻ തൊടുപുഴയാണ് പ്രണവിന്റെ ആ അപരൻ. അറിയിപ്പ് എന്ന തന്റെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള വീഡിയോ ആണ് കുഞ്ചാക്കോ ബോബൻ പങ്കുവച്ചിരിക്കുന്നത്.
“പ്രണവ് മോഹൻലാലിനെ പോലിരിക്കുന്ന ബിപിൻ തൊടുപുഴയുമായി ഒരു അപ്രതീക്ഷിത കണ്ടുമുട്ടൽ. ഷൂട്ടിനിടയിലെ തമാശകൾ എന്ന കുറിപ്പോടെയാണ് കുഞ്ചാക്കോ ബോബൻ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
മഹേഷ് നാരായണന്റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന് അഭിനയിക്കുന്ന ചിത്രമാണ് ‘അറിയിപ്പ്’. മഹേഷ് നാരായണന് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും.
Comments