ഇരട്ട പെൺകുഞ്ഞുങ്ങൾക്ക് ഘോഷയാത്രയോടെ വരവേൽപ്പ് ഒരുക്കി മുത്തച്ഛൻ . ധറിലെ കോണ്ട ഗ്രാമത്തിലാണ് സംഭവം . 4 മാസം മുമ്പ് ഗണേശ ചതുർത്ഥി ദിനത്തിലാണ് മയൂർ ഭയാൽ എന്ന യുവാവിനെ ഭാര്യ രണ്ട് ഇരട്ട പെൺമക്കൾക്ക് ജന്മം നൽകിയത്. കുഞ്ഞുങ്ങൾക്ക് റിദ്ധി സിദ്ധി എന്ന് പേരിട്ടു.
നാലു മാസങ്ങൾക്ക് ശേഷം അമ്മയുടെ വീട്ടിൽ നിന്ന് പെൺകുഞ്ഞുങ്ങളെ പിതാവിന്റെ വീട്ടിലേയ്ക്ക് കൊണ്ടുവരാനാണ് രഥവും ,ഘോഷയാത്രയുമൊക്കെ ഒരുക്കിയത് . മുത്തച്ഛനായ ജഗദീഷ് ഭയാലായിരുന്നു തന്റെ പേരക്കുട്ടികൾക്ക് ഗംഭീര വരവേൽപ്പ് നൽകിയത് . ഗ്രാമത്തിലെ മാതാ മന്ദിറിൽ നിന്നാണ് താളമേളങ്ങളോടെ ഘോഷയാത്ര ആരംഭിച്ചത്. രാവിലെ 11 മുതൽ വൈകീട്ട് നാലുവരെയായിരുന്നു ഘോഷയാത്ര.
ഘോഷയാത്രയിൽ കുടുംബാംഗങ്ങളടക്കം നൃത്തം ചെയ്ത് ഒപ്പം കൂടി . നിരവധി പേരാണ് ഘോഷയാത്രയിൽ പങ്ക് ചേർന്ന് കുഞ്ഞുങ്ങളെ അനുഗ്രഹിച്ചത്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
.
Comments