തായ്പേയ്: ചൈനയുടെ സമ്മർദ്ദത്തെ അതിജീവിക്കാൻ ഇന്തോ-പസഫിക് മേഖലാ സഖ്യത്തിനൊപ്പം ചേരാൻ തായ്വാനും. ക്വാഡ് സഖ്യം ശക്തമായ പ്രതിരോധം തീർത്തിരിക്കുന്ന പസഫിക് മേഖലയിൽ വാണിജ്യ രംഗവുമായി കൈകോർക്കാനാണ് തായ്വാന്റെ തീരുമാനം. അമേരിക്ക നേതൃത്വം കൊടുക്കുന്ന വാണിജ്യ സംഖ്യത്തിലാണ് തായ്വാവാനും പങ്കാളിയാകുന്നത്.
ജോ ബൈഡൻ ആഗ്രഹിച്ചതുപോലെ തായ്വാൻ പസഫിക്കിലെ വാണിജ്യ മേഖലയിൽ സജീവമാകാനാണ് തായ്വാൻ കച്ചമുറുക്കുന്നത്. ഭരണകൂടം അതുമായി ബന്ധപ്പെട്ട നയങ്ങളുടെ രൂപീകരണത്തിന്റെ അവസാന ഘട്ടത്തിലാണ്. ഇന്ന് ലോകത്തിലെ ഇലട്രോണിക്സ് നിർമ്മാണ രംഗത്ത് തായ്വാൻ ഏറെ കരുത്തുള്ള രാജ്യമാണ്. സെമികണ്ടക്ടറുകളുടേയും ചിപ്പുകളുടേയും നിർമ്മാണത്തിൽ ആഗോള തലത്തിലെ മാന്ദ്യം ഇല്ലാതാക്കാൻ തായ്വാന് മാത്രമേ സാധിക്കൂവെന്നും ജോ ബൈഡൻ പറഞ്ഞു. അമേരിക്കൻ ചേംബർ ഓഫ് കോമേഴ്സ് നടത്തിയ തായ് വാൻ കേന്ദ്രീകൃത വാണിജ്യ കാര്യ സമിതിയുടെ 70-ാം വാർഷിക ചർച്ചയിലാണ് പസഫിക്കിലെ സഖ്യത്തിൽ ധാരണയായത്.
ഇന്തോ-പസഫിക് മേഖലയിൽ ഓസ്ട്രേലിയ, ജപ്പാൻ, ഇന്ത്യ എന്നീ രാജ്യങ്ങളെ കൂട്ടിച്ചേർത്താണ് ട്രംപിന്റെ സമയത്ത് ക്വാഡ് സഖ്യം രൂപീകരിക്കപ്പെട്ടത്. തുടർന്ന് കൊറോണ കാലത്തും ലഡാക്കിലെ സംഘർഷ സമയത്തും ചൈനയെ ശക്തമായി പ്രതിരോധിച്ച ഇന്ത്യയെ പസഫിക്കിലേക്ക് ഇടപെടുത്തുന്നതിലും അമേരിക്ക വിജയിച്ചു. ഓസ്ട്രേലിയക്കും ജപ്പാനും നാവിക മേഖലയിൽ ഇന്ന് ഏറെ സഹായമായി നിൽക്കുന്നത് നിലവിൽ ഇന്ത്യ നാവിക സേനയുടെ അനുഭവ സമ്പത്താണ്.
Comments