ചണ്ഡീഗഡ് : പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. ഫെബ്രുവരി 14 ന് നടത്താനിരുന്ന തെരഞ്ഞെടുപ്പാണ് 20 ാം തീയതിയിലേക്ക് മാറ്റിവെച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
ബിജെപി, കോൺഗ്രസ്, പഞ്ചാബ് ലോക് കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളുടെ അഭ്യർത്ഥന മാനിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ഗുരു രവിദാസ് ജയന്തിയോട് അനുബന്ധിച്ചാണ് തെരഞ്ഞടുപ്പ് മാറ്റിവെക്കുന്നത് എന്നാണ് വിവരം. ഫെബ്രുവരി 16 നാണ് ഗുരു രവിദാസ് ജയന്തിയായി ആചരിക്കുന്നത്.
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 1 ആണ്. ഫെബ്രുവരി രണ്ട് വരെ പത്രിക പിൻവലിക്കാം.
Comments