ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കൊറോണ കേസുകളിൽ നേരിയ കുറവ്. ഇന്ന് 2,38,018 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 2.58 ലക്ഷം പേർക്കായിരുന്നു രോഗബാധ സ്ഥിരീകരിച്ചത്. 14.43 ശതമാനമാണ് രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 310 മരണങ്ങൾ കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 4,86,761 ആയി. വിവധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 17,36,628 പേരാണ് ചികിത്സയിലുള്ളത്. ആകെ രോഗികളുടെ 4.62 ശതമാനം പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 94.09 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
അതേസമയം, രാജ്യത്ത് ഇതുവരെ 8,891 പേർക്കാണ് കൊറോണയുടെ പുതിയ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുള്ളത്. പ്രതിരോധ വാക്സിനേഷന്റെ ഭാഗമായി ഇതുവരെ 158 കോടി വാക്സിൻ ഡോസുകൾ വിതരണം ചെയ്തിട്ടുണ്ട്.
Comments