യാത്രയ്ക്കിടെ ‘5ജി ’ ഉപയോഗിച്ചാൽ വിമാനം തകർന്നുവീഴുമോ? ആശങ്കയോടെ അധികൃതർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യാത്രയ്‌ക്കിടെ ‘5ജി ’ ഉപയോഗിച്ചാൽ വിമാനം തകർന്നുവീഴുമോ? ആശങ്കയോടെ അധികൃതർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2022, 08:03 pm IST
FacebookTwitterWhatsAppTelegram

5ജി ഉപകരണങ്ങളില്‍ നിന്നുള്ള സിഗ്നലുകള്‍ വിമാനങ്ങളുടെ ഉയരം അളക്കുന്ന അള്‍ട്ടിമീറ്റര്‍ ഉള്‍പ്പടെയുള്ളവയുടെ പ്രവര്‍ത്തനം താറുമാറാക്കിയേക്കാമെന്ന അറിയിപ്പ് നേരത്തേ വന്നിട്ടുണ്ട് . എന്നാൽ ഇപ്പോൾ യാത്രയ്‌ക്കിടെ ‘5ജി ’ ഉപയോഗിച്ചാൽ വിമാനം തകർന്നുവീഴുമോ എന്ന ആശങ്കയിലാണ് അധികൃതർ.

മോശം കാലാവസ്ഥയിൽ ഇവ വിമാനാപകടങ്ങൾക്ക് പോലും കാരണമായേക്കാമെന്നും ഭയമുണ്ട് . നേരത്തേ വിമാനം പറന്നുയരുമ്പോഴും ഇറങ്ങുമ്പോഴും 5ജി ഫോണുകള്‍ ഓഫാക്കണമെന്ന് ഫ്രഞ്ച് സിവില്‍ വ്യോമയാന മന്ത്രാലയം അറിയിച്ചിരുന്നു

1930-കൾ മുതൽ, പല വിമാനങ്ങളിലും അവയുടെ അടിഭാഗത്ത് റേഡിയോ ആൾട്ടിമീറ്റർ ഘടിപ്പിച്ചിട്ടുണ്ട് . ഈ ആൾട്ടിമീറ്റർ ഭൂമിയിലേയ്‌ക്ക് സിഗ്നൽ നൽകുകയും , വിമാനത്തിലേക്ക് തിരിച്ചുവരുന്നവ സ്വീകരിക്കുകയും ചെയ്യുന്നു . വിമാനം ഭൂമിയിൽ നിന്ന് എത്ര ദൂരെയാണെന്ന് പൈലറ്റിനെ അറിയിക്കുകയും , വിമാനം കരയിലേക്ക് അടുക്കുകയാണെങ്കിൽ മുന്നറിയിപ്പ് നൽകുകയും ചെയ്യും.

അള്‍ട്ടിമീറ്റര്‍ അടക്കമുള്ള വിമാനത്തിലെ ഉപകരണങ്ങളുടെ തരംഗദൈര്‍ഘ്യത്തോട് അടുത്തോ അതിനേക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്നതോ ആയ തരംഗങ്ങളാണ് 5ജി ഫോണുകളില്‍ നിന്നും വരുന്നത്. ഇത് ഉപകരണങ്ങളുടെ റീഡിങ്ങില്‍ മാറ്റം വരുത്തും .

സൂപ്പര്‍-ഫാസ്റ്റ് 5ജി നെറ്റ്‌വര്‍ക്കിന് അനുവദിക്കുന്ന സ്‌പെക്ട്രം വിമാനത്തിലെ ഇലക്ട്രോണിക്‌സിനോട് ഇടപെടാനുള്ള സാധ്യതയും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു . ഇതിലൂടെ വിമാനം തകർന്ന് വീണേക്കാമെന്നും അവര്‍ പറയുന്നു. സി-ബാന്‍ഡ് ഫ്രീക്വന്‍സി ഇപ്പോള്‍ സാറ്റലൈറ്റ് പ്രൊവൈഡര്‍മാരും മറ്റുമാണ് ഉപയോഗിക്കുന്നത്.

5G ടവറുകളിൽ നിന്നുള്ള ഇടപെടൽ ലാൻഡിംഗ് സമയത്ത് ആൾട്ടിമീറ്ററുകൾ കൃത്യതയില്ലാത്തതാക്കുമെന്നും സുരക്ഷാ പ്രശ്‌നം സൃഷ്ടിക്കുമെന്നും മുന്നറിയിപ്പ് നൽകി ഏവിയേഷൻ റെഗുലേറ്റർ പൈലറ്റുമാർക്ക് മെമ്മോയും അയച്ചു.

5ജി ഫോണുകളുടെ ഉപയോഗത്തെ തുടര്‍ന്ന് വിമാനങ്ങളിലെ ഉപകരണങ്ങളില്‍ എന്തെങ്കിലും മാറ്റങ്ങള്‍ ദൃശ്യമായാല്‍ ഉടന്‍ തന്നെ എയര്‍ക്രൂ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ വഴി വിമാനത്താവള അധികൃതരെ അറിയിക്കണമെന്നും ഫ്രഞ്ച് സിവില്‍ വ്യോമയാന മന്ത്രാലയം പുറപ്പെടുവിച്ച നിര്‍ദേശത്തിലുണ്ട്.ഷിക്കാഗോയിലെ ഓ’ഹെയര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പോലെയുള്ള 50 “ഉയർന്ന മുൻഗണന” വിമാനത്താവളങ്ങളെ ഉൾപ്പെടുത്തി വിശദമായ റിപ്പോർട്ടും വാഷിങ്ടണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന, ആര്‍ടിസിഎ പുറത്ത് വിട്ടിട്ടുണ്ട്.

Tags: 5 gplain crash
ShareTweetSendShare

More News from this section

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies