യോഗിയുടെ തുടർഭരണം പ്രവചിച്ച് സീ ന്യൂസ് അഭിപ്രായ വോട്ടെടുപ്പ് ഫലം; തെളിയുന്നത് കോൺഗ്രസിന്റെ തകർച്ച; സർവ്വെയിൽ പങ്കെടുത്തവരിൽ 47 ശതമാനവും ആഗ്രഹിക്കുന്നത് യോഗി മുഖ്യമന്ത്രിയാകാൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യോഗിയുടെ തുടർഭരണം പ്രവചിച്ച് സീ ന്യൂസ് അഭിപ്രായ വോട്ടെടുപ്പ് ഫലം; തെളിയുന്നത് കോൺഗ്രസിന്റെ തകർച്ച; സർവ്വെയിൽ പങ്കെടുത്തവരിൽ 47 ശതമാനവും ആഗ്രഹിക്കുന്നത് യോഗി മുഖ്യമന്ത്രിയാകാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2022, 10:28 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന്റെയും ബിജെപിയുടെയും തുടർ ഭരണം പ്രവചിച്ച് സീ ന്യൂസ് അഭിപ്രായ വോട്ടെടുപ്പ് ഫലം. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടർമാരുടെ മനസ് അറിയാൻ ജനതാ കാ മൂഡ് എന്ന പേരിൽ നടത്തിയ അഭിപ്രായ വോട്ടെടുപ്പിന്റെ ഫലമാണ് പുറത്തുവന്നത്.

യുപിയിൽ ബിജെപിയുടെ തുടർ വിജയം ഉറപ്പ് പറയുന്നതിനൊപ്പം കോൺഗ്രസിന്റെ തകർച്ചയും വോട്ടെടുപ്പിൽ വ്യക്തമാകുകയാണ്. ബിജെപിക്ക് 41 ശതമാനം വോട്ടുവിഹിതവും സമാജ് വാദി പാർട്ടിക്ക് 34 ശതമാനം വോട്ടുവിഹിതവുമാണ് പ്രവചിക്കുന്നത്. ബിഎസ്പി 10 ശതമാനം വോട്ടുകൾ നേടുമ്പോൾ കോൺഗ്രസിന് പ്രവചിക്കപ്പെടുന്നത് കേവലം ആറ് ശതമാനം വോട്ടുകൾ മാത്രമാണ്.

മുഖ്യമന്ത്രിയായി യോഗി ആദിത്യ നാഥിനെ തന്നെയാണ് കൂടുതൽ ആളുകളും തെരഞ്ഞെടുക്കുന്നത്. വോട്ടെടുപ്പിൽ പങ്കെടുത്തവരിൽ 47 ശതമാനം പേരും യോഗിയെ പിന്തുണച്ചു. അഖിലേഷിനെ 35 ശതമാനം പേരാണ് പിന്തുണച്ചത്. യുപിയിൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മേൽനോട്ടം വഹിക്കുന്ന പ്രിയങ്ക വാദ്രയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചത് അഞ്ച് ശതമാനം പേർ മാത്രമാണ്.

അഞ്ച് സംസ്ഥാനങ്ങളിലുമായി 12 ലക്ഷം ജനങ്ങളാണ് അഭിപ്രായ വോട്ടെടുപ്പിൽ പങ്കെടുത്തത്. രാഷ്‌ട്രീയ പ്രചാരണ മാനേജ്‌മെന്റ് സ്ഥാപനമായ ഡിസൈൻ ബോക്‌സ്ഡുമായി ചേർന്നാണ് സീ ന്യൂസ് അഭിപ്രായ വോട്ടെടുപ്പ് നടത്തിയത്.

യുപിയിലെ 403 സീറ്റുകളിൽ ബിജെപിയും എൻഡിഎയും മികച്ച ഭൂരിപക്ഷം നേടുമെന്ന് അഭിപ്രായ വോട്ടെടുപ്പ് പ്രവചിക്കുന്നു. പടിഞ്ഞാറൻ യുപിയിൽ സമാജ് വാദി പാർട്ടിയും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കും നടക്കുക. ഇവിടെ ആകെയുളള 71 സീറ്റുകളിൽ 33 മുതൽ 37 സീറ്റുകളിൽ വരെ ഇരുപാർ്ട്ടികൾക്കും ജയസാദ്ധ്യതയുണ്ട്. ബിഎസ്പിക്ക് രണ്ടോ നാലോ സീറ്റുകൾ ലഭിക്കാനാണ് സാദ്ധ്യത. കോൺഗ്രസ് ഇവിടെ പാടേ തകർന്നടിയുമെന്നും സർവ്വെ പറയുന്നു.

മദ്ധ്യയുപിയിൽ 47 മുതൽ 49 സീറ്റുകൾ വരെ ബിജെപി നേടും. ഇവിടെ സമാജ് വാദി പാർട്ടിക്ക് 16 മുതൽ 20 സീറ്റുകൾ വരെയാണ് പ്രവചിക്കുന്നത്. കോൺഗ്രസിന് രണ്ട് സീറ്റുകൾ വരെ പ്രവചിക്കുന്നുണ്ട്. എന്നാൽ ബിഎസ്പിക്ക് ഈ മേഖലയിൽ നിരാശയായിരിക്കും ഫലമെന്നും അഭിപ്രായ വോട്ടെടുപ്പ് പറയുന്നു.

പൂർവ്വാഞ്ചലിൽ ബിജെപിക്ക് 53 മുതൽ 59 സീറ്റുകൾ വരെ ലഭിക്കാൻ സാദ്ധ്യതയുണ്ട്. സമാജ് വാദി പാർട്ടിക്ക് 39 മുതൽ 45 വരെയും ബിഎസ്പിക്ക് അഞ്ച് സീറ്റുകൾ വരെ ലഭിക്കാൻ സാദ്ധ്യതയുളളപ്പോൾ കോൺഗ്രസ് ഇവിടെയും വിരലിലെണ്ണാവുന്ന സീറ്റുകളിൽ ഒതുങ്ങും.

Tags: Yogi Adityanathup election 2022UP2022
ShareTweetSendShare

More News from this section

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies