ന്യൂഡൽഹി : രാജ്യത്ത് കൊറോണ വ്യാപനം രൂക്ഷമാകുന്നു. പ്രതിദിന കോറോണ ബാധിതർ മൂന്ന് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,17,532 പേർക്ക് രോഗം സ്ഥിരീകരിച്ചു. 491 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ഒമിക്രോൺ ബാധിതരുടെ എണ്ണവും ഒമ്പതിനായിരം കടന്നിരിക്കുകയാണ്. ഇതുവരെ 9,287 പേർക്കാണ് ഇതുവരെ ഇന്ത്യയിൽ ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇന്നലെത്തേക്കാൾ 3.63% ശതമാനം അധികം ഒമിക്രോൺ രോഗികളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസത്തേക്കാൾ 34,562 കൊറോണ രോഗികൾ ഇന്ന് കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനിടെ 2,23,990 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടി. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 19,24,051 ആയി. രാജ്യത്തെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.41 ശതമാനമാണ്. രാജ്യത്ത് ഇതുവരെ 70,93,56,830 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതിൽ 19,35,180 എണ്ണം ഇന്നലെ പരിശോധിച്ചതാണ്.
Comments