കൊറോണക്കാലത്തെ ചൈന ശൈത്യകാലഒളിംപിക്‌സ്: നയതന്ത്രബഹിഷ്‌കരണവുമായി ലോകരാജ്യങ്ങള്‍. കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് വിമര്‍ശനം
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കൊറോണക്കാലത്തെ ചൈന ശൈത്യകാലഒളിംപിക്‌സ്: നയതന്ത്രബഹിഷ്‌കരണവുമായി ലോകരാജ്യങ്ങള്‍. കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് വിമര്‍ശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2022, 09:15 am IST
Facebook
Twitter
WhatsAppTelegram

ബീജിങ്: ലോകത്തിന് കൊറോണ സമ്മാനിച്ച ചൈനയില്‍ നടക്കുന്ന ശൈത്യകാലഒളിംപിക്‌സ്, പാരാലിംപിക്‌സ് എന്നീ കായികമത്സരത്തിന് എതിരെയാണ് ലോകരാജ്യങ്ങളുടെ പ്രതിഷേധം.
മനുഷ്യാവകാശപ്രശ്‌നം മുന്‍നിര്‍ത്തി നയതന്ത്രബഹിഷ്‌കരണം നടത്താനാണ് വിവിധരാജ്യങ്ങളുടെ തീരുമാനം. അതിന്റെ ഭാഗമായി ഉന്നത ഉദ്യോഗസ്ഥരെ ചടങ്ങില്‍ പങ്കെടുപ്പിക്കില്ല.
ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് ശൈത്യകാല ഒളിംപിക്‌സ്,പാരാലിംപിക്‌സ് കായികമത്സരങ്ങള്‍ നടക്കുന്നത്. ഫെബ്രുവരി നാലു മുതല്‍ 20 വരെ നടക്കുന്ന ശൈത്യകാല ഒളിംപിക്‌സില്‍ മൂവായിരം കായികതാരങ്ങള്‍ മാറ്റുരയ്‌ക്കും. മാര്‍ച്ച് നാലു മുതല്‍ 13 വരെ നടക്കുന്ന പാരാലിംപിക്‌സില്‍ 736 പേര്‍ മത്സരരംഗത്ത് ഉണ്ട്.

കേളിങ് ഉള്‍പ്പെടെ ചിലമത്സരങ്ങള്‍ ഉദ്ഘാടനത്തിനു മുന്‍പ് നടക്കും. ഇന്‍ഡോര്‍ ഐസ് മത്സരങ്ങള്‍ ബീജിങ് സ്‌റ്റേഡിയത്തിലും, ആല്‍പിന്‍ സ്‌കീയിംഗ്, ബോബ്‌സ്ലെഡ് മത്സരങ്ങള്‍ യാന്‍ക്വിനിലും നടക്കും. ഈ മേഖലയില്‍ മഞ്ഞ് കുറവായതിനാല്‍ 1.2 ദശലക്ഷം ക്യൂബിക് ഐസാണ് മത്സരമേഖലയില്‍ കൃത്രിമ മഞ്ഞുവീഴ്ചയക്കായി ഒരുക്കുന്നത്. അതെ സമയം പാരിസ്ഥിതിക പ്രശ്‌നം ചൂണ്ടിക്കാട്ടി ഈ നടപടിക്കെതിരെ വിമര്‍ശനമുയരുന്നുണ്ട്.

മത്സരാര്‍ത്ഥികളേയും ഒഫിഷ്യല്‍സിനേയും പ്രത്യേകം തയ്യാറാക്കിയ ‘കുമിളകളില്‍” സുരക്ഷിതമാക്കും. പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാവില്ല.
അമേരിക്ക, ബ്രിട്ടന്‍, കാനഡ,ഓസ്‌ട്രേലിയ, ലിത്വാനിയ, കൊസോവ തുടങ്ങിയ രാജ്യങ്ങളാണ് നയതന്ത്രബഹിഷ്‌കരണത്തിന് തയ്യാറാവുന്നത്. ഈ രാജ്യങ്ങള്‍ മത്സരാര്‍ത്ഥികളെ പങ്കെടുപ്പിക്കുമെങ്കിലും മന്ത്രിമാരെയോ,ഉദ്യോഗസ്ഥരെയോ പങ്കെടുപ്പിക്കില്ല.

ചൈനയുടെ മനുഷ്യാവകാശ ധ്വംസനത്തിനെതിയെും മുസ്ലീങ്ങളോടുള്ള അതിക്രമത്തിനെതിരെ പ്രതിഷേധമായും ബഹിഷ്‌കരണത്തെ കാണാനാകുമെന്ന് അമേരിക്ക വ്യക്തമാക്കി.
സിങ്ങ്ജിയാങ്ങിലും ടിബറ്റിലും നടത്തുന്ന മനുഷ്യാവകാശ ലംഘനവും തായ്‌വാനിലേക്കുള്ള സൈനിക കടന്നാക്രമണവും ഇതിനു കാരണമാകുന്നതായി യുഎസ് എംപി ഡംഗന്‍സ്മിത്ത് പറഞ്ഞു. ചൈനയുടെ ഏകാധിപത്യനടപടിയെ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നയതന്ത്ര ബഹിഷ്‌കരണത്തിന്റെ ഭാഗമായി ജപ്പാന്‍ മന്ത്രിമാരെ അയക്കില്ല. ഇത് ഈ അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധംകൂടുതല്‍ വഷളാക്കാന്‍ ഇടയുണ്ട്. അതെസമയം ഫ്രാന്‍സ് ബഹിഷ്‌കരണത്തിന് എതിരാണ്. ഇത് രാഷ്‌ട്രീയവല്‍ക്കരിക്കേണ്ടതല്ലെന്നാണ് ഫ്രാന്‍സ് നിലപാട്. ബെയ്ജിങ് ഒളിംപിക്‌സിനെതിരായി ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നും മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പ്രതിഷേധം ഉയരുന്നുണ്ട്.

സിങ്ങ്ജിയാങ്ങിലെ ഉഗ്വര്‍ മുസ്ലീംജനവിഭാഗത്തോടുള്ള മനുഷ്യാവകാശ ലംഘനമാണ് ചൈനയ്‌ക്ക് എതിരെയുള്ള പ്രതിഷേധത്തിനുള്ള മുഖ്യകാരണം. ഒരു ദശലക്ഷം മുസ്ലീങ്ങള്‍ പ്രത്യേക ക്യാംപുകളില്‍ തടവിലാണെന്നും ഇവരെ അടിമജോലി ചെയ്യിക്കുന്നതായും സ്ത്രീകളെ വന്ധ്യംകരിക്കുന്നതായും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപണമുന്നയിക്കുന്നുണ്ട്.എന്നാല്‍ പ്രതിഷേധങ്ങളെ വകവയ്കാതെ ഒളിംപിക്‌സുമായി മുന്നോട്ടുപോകാനാണ് ചൈനയുടെ തീരുമാനം.

 

 

Tags: PARALYMPICS
Share
Tweet
SendShare

More News from this section

പാറ്റകളെ കലാപം പൊളിച്ച് ഡൽഹി പൊലീസ്; 150 പേർ കസ്റ്റഡിയിൽ, 50 പേർ കൊടും ക്രിമിനലുകൾ

ഓസ്‌ട്രേലിയയിൽ പഠിക്കുമ്പോൾ തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടനായി; ടെൽ അവീവിൽ വിമാനം ഇടിച്ചിറക്കി കൂട്ടക്കൊല നടത്താൻ പദ്ധതി; ഫ്ലൈദുബായ് കോ-പൈലറ്റിന്റെ ലക്ഷ്യം ബെൻ ഗുരിയോൺ വിമാനത്താവളം

പ്രിയദർശിനി ബസിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

കഴുത്തിനടിയിൽ ഹോട്ട് ബാഗ് വച്ച് ഉറങ്ങി; 30കാരനായ ഐടി എൻജിനീയറെ മരിച്ച നിലയിൽ കണ്ടെത്തി

റിപ്പോർട്ടർ ടിവിയോട് സാമ്പത്തിക രേഖകൾ ഹാജരാക്കാൻ കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന്റെ നിർദ്ദേശം; ഹൈക്കോടതി ഉത്തരവിന് പിന്നാലെ നടപടി

‘ഇന്നത്തെ ഇന്ത്യ പഴയതുപോലെ ഇഷ്ടക്കാർക്കായി പ്രവർത്തിക്കുന്ന അഴിമതി നിറഞ്ഞ രാജ്യമല്ല ,ദേശീയ സുരക്ഷയ്‌ക്കാണ് മുൻഗണന’; ഇലോൺ മസ്കിന് മറുപടിയുമായി രാജീവ് ചന്ദ്രശേഖർ

Latest News

ജെഎൻയു ലൈംഗികാതിക്രമ കേസ്: കോൺഗ്രസ് എംപി ബിമോൽ അക്കോയ്ജാമിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് എബിവിപി; ജോലിയിൽ നിന്നും പിരിച്ചുവിട്ട് സർവകലാശാല

ശുംഭവധം’ കുത്തിയോട്ടപ്പാട്ട് പുനർപ്രസിദ്ധീകരണത്തിന് ഒരുങ്ങുന്നു: വിസ്മരിക്കപ്പെട്ട ഗ്രാമീണ കവി കൊച്ചുവേലു ആശാന്റെ കാവ്യം വെളിച്ചത്തിലേക്ക്

കുൽഗാമിൽ ആയുധവേട്ട; അഞ്ച് ഭീകരർ അറസ്റ്റിൽ, പിടിയിലായവരിൽ തജാമുൽ ഹുസൈൻ മിറും റഹ്മത്ത് അലി നൈക്കൂവും

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies