വാക്‌സിനെടുക്കാൻ പിതാവിനെ ചുമലിലേറ്റി ആമസോൺ കാട്ടിലൂടെ മകൻ നടന്നത് 6 മണിക്കൂർ; വീഡിയോ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വാക്‌സിനെടുക്കാൻ പിതാവിനെ ചുമലിലേറ്റി ആമസോൺ കാട്ടിലൂടെ മകൻ നടന്നത് 6 മണിക്കൂർ; വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2022, 03:30 pm IST
FacebookTwitterWhatsAppTelegram

ആമസോൺ എന്നുകേൾക്കുമ്പോൾ തന്നെ മഴനൂലിന്റെ മനോഹരമായ കാഴ്ചയുണരും. മഴയുടെ പല ഭാവങ്ങൾ മനസ്സിൽ വന്നണയും. മഴച്ചാറ്റലിൽ സൂര്യരശ്മികൾ തീർക്കുന്ന മഴ വില്ലഴക് വല്ലാത്ത ചാരുതയാണ്. എന്നാൽ അതിനേക്കാൾ മനോഹരമായ ഒരു കഥയാണ് ആമസോൺ കാട്ടിൽ നിന്നു കേൾക്കുന്നത്. ചാറ്റൽ മഴയുടെ നിർമലതയോടെ മനസ്സു നിറയുന്നതാണ് ആ കഥ.രോഗിയായ അച്ഛനെയും ചുമന്ന് മണിക്കൂറുകൾ കാട്ടിടവഴിയിലൂടെ നടന്ന് വാക്സിൻ കേന്ദ്രത്തിലെത്തിച്ച ഒരു മകന്റെ കഥയാണിത്.

ഇരുപത്തിനാലുകാരനായ ടാവി സോയാണ് അറുപത്തിയേഴു വയസ്സുള്ള തന്റെ അച്ഛൻ വാഹു സോയിനേയും വഹിച്ച് കാട്ടിലൂടെ മണിക്കൂറുകളോളം നടന്നത്. വെറുതെ നടന്നതല്ല. കാടിനകത്ത് പ്രത്യേകം തയ്യാറാക്കിയ കേന്ദ്രത്തിലേക്ക് വാക്സിൻ നൽകാനാണ് ടാവി വാഹുവിനെയും കൊണ്ടെത്തിയത്. തുടർന്ന് രണ്ടുപേരും വാക്സിനെടുത്തു. ഈ അച്ഛന്റേയും മകന്റേയും ചിത്രം എടുത്ത ഡോക്ടറാണ് ഇത് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്. ശാരീരികമായി തീരെ അവശനാണ് അച്ഛനായ വാഹുവെന്നാണ് ചിത്രമെടുത്ത ഡോ.എറിക് ജെന്നിങ്സ് സിമോസ് പറയുന്നത്. മൂത്രാശയ സംബന്ധമായ രോഗംബാധിച്ച അച്ഛനെ മകൻ ചുമന്നത് ഏകദേശം ആറ് മണിക്കൂറാണ്.

ഒരു പിതൃ-പുത്രബന്ധത്തിന്റെ അതിമനോഹരമായ ചിത്രമാണ് താൻ അന്ന് പകർത്തിയതെന്ന് ഡോക്ടർ പറഞ്ഞു. ആമസോണിലെ സോ സമുദായത്തിലെ അംഗമാണ് ടാവിയും വാഹുവും. കേവലം 325 അംഗങ്ങളുള്ള ചെറിയ വിഭാഗമാണ് സോ. ഒറ്റപ്പെട്ട ഡസൻ കണക്കിന് ഗ്രാമങ്ങളിലായാണ് ഈ സമുദായം വ്യാപിച്ചു കിടക്കുന്നത്.

ലോകത്ത് കൊറോണ വ്യാപനം രൂക്ഷമായ രാജ്യങ്ങളിലൊന്നാണ് ബ്രസീസിൽ. ബ്രസീസിൽ വാക്സിനേഷൻ ക്യാംപയ്ൻ ആരംഭിച്ച 2021 ജനുവരിയിലാണ് ഡോക്ടർ ചിത്രം പകർത്തിയത്. എന്നാൽ ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത് ഈ വർഷം ആദ്യമാണ്. ന്യൂ ഇയറിന് ഒരു സന്തോഷവാർത്ത എന്ന തലക്കെട്ടോടെയുള്ള ചിത്രം വളരെ വേഗം ജനശ്രദ്ധ പിടിച്ചുപറ്റി.

ബ്രസീലിൽ വാക്സിനേഷൻ ആരംഭിച്ചപ്പോൾ ആമസോണിലെ തദ്ദേശീയരും മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെട്ടിരുന്നു. ആരോഗ്യവിഭാഗം സോ വിഭാഗത്തെയും മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തി.എന്നാൽ ഉൾവനത്തിൽ ഒറ്റപ്പെട്ട ഗ്രാമത്തിലെത്തി ഇവർക്ക് വാക്സിൻ നൽകുക ഏറെ പ്രയാസകരമായിരുന്നു. വാക്സിന്റെ ആവശ്യകത അവരെ ബോധ്യപ്പെടുത്തേണ്ടതും അനിവാര്യമായിരുന്നതിനാൽ കാടിനകത്ത് ചെറിയ കുടിലുകളുണ്ടാക്കി റേഡിയോ വഴിയാണ് ഇവർ വിവരങ്ങൾ കൈമാറിയത്.

റേഡിയോ വഴി വാക്സിന്റെ ആവശ്യകത അവരെ ബോധ്യപ്പെടുത്തി. അവരുടെ സംസ്‌കാരങ്ങളെയും വിശ്വാസങ്ങളെയും ആചാരങ്ങളേയും ഇത് ബാധിക്കില്ലെന്ന് വ്യക്തമാക്കിക്കൊടുത്തി. ഇത് പ്രചരിച്ചതോടെയ ദൂരദിക്കിൽ നിന്ന് വരെ പ്രയാസപ്പെട്ട് ഗ്രാമീണർ വാക്സിൻ കേന്ദ്രത്തിൽ എത്തിച്ചേർന്നു. എന്നാൽ ഈ കഥയിൽ ചെറിയൊരു ട്വിസ്റ്റ് ഉണ്ടായി. അച്ഛനെയും എടുത്തുകൊണ്ട് മകൻ വാക്സിൻ കേന്ദ്രത്തിലെത്തിയെങ്കിലും കഴിഞ്ഞ സെപ്തംബറിൽ വാഹു മൂത്രാശയ രോഗം മൂർച്ചിച്ച് മരിച്ചു. ടോവിയാകട്ടെ കുടുംബവുമായി സസുഖം കഴിയുന്നു. കൊറോണ വാക്‌സിന്റെ സംരക്ഷണയിൽ.

ഔദ്യോഗിക കണക്കുപ്രകാരം തദ്ദേശീയരായ 853 പേരാണ് ഇവിടെ കൊറോണ ബാധിച്ച് മരിച്ചത്. എന്നാൽ അനൗദ്യോഗിക കണക്ക് അതിലും ഏറെയാണ്. 2020 മാർച്ചിനും 2021 മാർച്ചിനും ഇടയിലായി ആയിരം പേർ രോഗം വന്ന് മരിച്ചുവെന്ന് ബ്രസീലിലെ ഒരു എൻജിഒയുടെ സർവ്വേ വ്യക്തമാക്കുന്നുണ്ട് .

ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ബൈക്കിൽ കാട്ടുപന്നിയിടിച്ച്: ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies