മുംബൈ: ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസിന്റെ ചേംബറിനുള്ളിൽ പാമ്പിനെ കണ്ടെത്തി. ജസ്റ്റിസ് എൻ.ആർ ബോർക്കറിന്റെ ചേംബറിനുള്ളിലാണ് പാമ്പിനെ കണ്ടത്. ഉടൻ തന്നെ പാമ്പുപിടുത്തക്കാരൻ സ്ഥലത്തെത്തി പാമ്പിനെ ചാക്കിനുള്ളിലാക്കി.
അഞ്ചടി നീളമുള്ള വിഷമില്ലാത്ത പാമ്പിനെയാണ് ചേംബറിനുള്ളിൽ കണ്ടെത്തിയത്. പാമ്പിനെ പിടികൂടുന്ന സമയം അവിടെ ജസ്റ്റിസ് ഉണ്ടായിരുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി.
പാമ്പിനെ കണ്ടയുടനെ കോടതി ജീവനക്കാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് സർപ്പമിത്ര എന്ന എൻജിഒയുമായി ബന്ധപ്പെട്ടാണ് പാമ്പിനെ തുരത്തിയത്. പാമ്പിനെ സുരക്ഷിതമായ സ്ഥലത്ത് തുറന്ന് വിടുമെന്ന് സർപ്പമിത്ര അറിയിച്ചു.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വെർച്വലായാണ് മഹാരാഷ്ട്രയിലെ കോടതികളിൽ വാദം കേൾക്കുന്നത്. അതുകൊണ്ട് തന്നെ പാമ്പിനെ കണ്ടെത്തുന്ന സമയത്ത് കോടതിക്കുള്ളിൽ അഭിഭാഷകരാരും തന്നെ ഉണ്ടായിരുന്നില്ല. കഴിഞ്ഞ മാസം കോടതിക്കുള്ളിൽ ഒരു കുരങ്ങനെയും ഇത്തരത്തിൽ കണ്ടിരുന്നു.
Comments