കൊച്ചി ; കൊച്ചിയിൽ താമസിക്കാൻ ഫ്ലാറ്റ് ലഭിക്കുന്നില്ലെന്ന പരാതിയുമായി സംവിധായിക റത്തീന. ഭർത്താവ് കൂടെയില്ലാത്തതും , താൻ മുസ്ലീമായതുമാണ് ഇതിനു കാരണമെന്നാണ് സംവിധായികയുടെ ആരോപണം . ഫെയ്സ്ബുക്കിലൂടെയാണ് റത്തീന പരാതി ഉന്നയിക്കുന്നത് . മമ്മൂട്ടിയും പാര്‍വതിയും പ്രധാനകഥാപാത്രങ്ങളായെത്തുന്ന പുഴു എന്ന ചിത്രത്തിന്റെ സംവിധായികയാണ് റത്തീന.
സിനിമയിൽ ജോലി ചെയ്യുന്ന സ്ത്രീ എന്ന നിലയിൽ മുൻപും ഫ്ലാറ്റ് നിഷേധിച്ചിട്ടുണ്ട്. മുസ്ലിമാണെന്ന കാരണത്താലും ഫ്ലാറ്റ് വാടകക്ക് ലഭിക്കാത്ത അനുഭവം ഉണ്ടായിട്ടുണ്ട് . ഇപ്പോൾ ഭർത്താവ് കൂടെയില്ല. 7 വയസ്സുള്ള കുട്ടിയുണ്ട് എന്നീ കാരണങ്ങൾ പറഞ്ഞാണ് താമസസ്ഥലം നിഷേധിക്കുന്നതെന്നും റത്തീന വ്യക്തമാക്കി.
റത്തീനയുടെ കുറിപ്പിന്റെ പൂർണ രൂപം
“റത്തീന ന്ന് പറയുമ്പോ??”
“പറയുമ്പോ? ”
മുസ്ലിം അല്ലല്ലോ ല്ലേ?? ”
“യെസ് ആണ്…’
” ഓ, അപ്പൊ ബുദ്ധിമുട്ടായിരിക്കും മാഡം!”
കൊച്ചിയിൽ വാടകയ്ക്കു ഫ്ലാറ്റ് അന്വേഷിച്ചു നടപ്പാണ്. മുൻപും ഇത് അനുഭവിച്ചിട്ടുള്ളതാണ്.. ഒട്ടും പുതുമ തോന്നിയില്ല. ഇത്തവണ പുതുമ തോന്നിയത്
ഏഴു വയസ്സിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങൾ പാടില്ല എന്ന് പറഞ്ഞപ്പോഴാ.. അവര്‍ വീടിന്റെ കഴുക്കോൽ ഇളക്കുമാരിക്കും!
പിന്നെ സ്ഥിരം ഫ്രഷ് ഐറ്റംസ്
ഭർത്താവ് കൂടെ ഇല്ലേൽ നഹി നഹി
സിനിമായോ, നോ നെവർ
അപ്പോപിന്നെ മേൽ പറഞ്ഞ
എല്ലാം കൃത്യമായി തികഞ്ഞ എനിക്കോ?! ..
“ബാ.. പോവാം ….”
Comments