ഗർഭിണിയായ ഫോറസ്റ്റ് ഗാർഡിന് ക്രൂരമർദ്ദനം: നിലത്തിട്ട് ചവിട്ടി, മുടിക്ക് കുത്തിപ്പിടിച്ചു; ദമ്പതികൾ അറസ്റ്റിൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗർഭിണിയായ ഫോറസ്റ്റ് ഗാർഡിന് ക്രൂരമർദ്ദനം: നിലത്തിട്ട് ചവിട്ടി, മുടിക്ക് കുത്തിപ്പിടിച്ചു; ദമ്പതികൾ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2022, 06:10 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: മഹാരാഷ്‌ട്രയിൽ ഡ്യൂട്ടിയിലിരിക്കെ ക്രൂരമർദ്ദനത്തിനിരയായി വനിതാ ഫോറസ്റ്റ് ഗാർഡ്. ദമ്പതികൾ ചേർന്നാണ് സിന്ധു സനപ് എന്ന ഫോറസ്റ്റ് ഗാർഡിനെ ക്രൂരമായി മർദ്ദിക്കുന്നത്. മഹാരാഷ്‌ട്രയിലെ കോലാപൂരിലാണ് സംഭവം. സംഭവത്തിൽ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. രാമചന്ദ്ര ജങ്കറും ഭാര്യ പ്രതിഭയുമാണ് അറസ്റ്റിലായത്. ഇവരുടെ അക്രമത്തിന് ഇരയായ സിന്ധു മൂന്ന് മാസം ഗർഭിണിയായിരുന്നു.

സിന്ധുവിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിക്കാനായതിനാലാണ് കുഞ്ഞിനെ രക്ഷിക്കാനയതെന്ന് ഡോക്ടർമാർ അറിയിച്ചു. സംഭവത്തിൽ പ്രതികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ക്ലമന്റ് ബെൻ വ്യക്തമാക്കി. പ്രദേശത്ത് ടൈഗർ സെൻസസിനെത്തിയ സിന്ധുവിനെ രാമചന്ദ്ര ജങ്കറും ഭാര്യ പ്രതിഭയും ചേർന്ന് മർദ്ദിക്കുകയായിരുന്നു.

ക്രൂരമർദ്ദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇരുവരും ചേർന്ന് സിന്ധുവിനെ വലിച്ച് നിലത്തിടുന്നതും മുടിയിൽ പിടിച്ച് വലിക്കുന്നതും ദൃശ്യത്തിൽ വ്യക്തമാണ്. വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ ദമ്പതികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ രുപാലി ചകൻകറും അറിയിച്ചു.

The #ForestGuard (lady) in the video was on duty when she was brutally attacked at #Satara for doing her job. FIR has been booked against the accused & they've been detained. Hope strict & immediate action is taken against the accused for the barbaric act.https://t.co/XKXUIUjYRd

— Praveen Angusamy, IFS 🐾 (@PraveenIFShere) January 20, 2022

സംഭവത്തെ കുറിച്ച് സിന്ധു വിവരിക്കുന്നത് ഇങ്ങനെ ‘ മൂന്ന് മാസം മുൻപാണ് ഞാൻ പൽസ്വദേയിൽ ഫോറസ്റ്റ് ഗാർഡായി ജോലിയിൽ പ്രവേശിക്കുന്നത്. അന്ന് രാമചന്ദ്ര ജങ്കറും ഭാര്യ പ്രതിഭയും ഞങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നു. ടൈഗർ സെൻസസിന് അനുവദിക്കണമെങ്കിൽ പണം നൽകണമെന്നായിരുന്നു അവർ പറഞ്ഞത്. എന്നാൽ പണം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന് ഞങ്ങൾ പറഞ്ഞു.

മൂന്ന് ദിവസം മുൻപ് അവിടെ ടൈഗർ സെൻസസ് ആരംഭിച്ചു. അപ്പോൾ രാമചന്ദ്ര ജങ്കറും ഭാര്യ പ്രതിഭയും എതിർപ്പുമായെത്തി. ബുധനാഴ്‌ച്ച വീണ്ടും ഞാൻ ജോലിയ്‌ക്ക് എത്തി. അപ്പോഴായിരുന്നു അവർ എന്നെ മർദ്ദിച്ചത്. ഈ ടൈഗർ സെൻസസിന് വനപാലകരുമായി വരാൻ നിങ്ങൾക്കാരാണ് അധികാരം നൽകിയതെന്ന് ചോദിച്ചായിരുന്നു മർദ്ദനം’ സിന്ധു പറഞ്ഞു.

Tags: Viral VideoPregnant Women
Share
Tweet
SendShare

More News from this section

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies