രാജ്യത്തെ കാർഷിക ഉൽപ്പന്നങ്ങളുടെ കയറ്റുമതി ഈ സാമ്പത്തിക വർഷം 50 ബില്യൻ ഡോളർ മറികടന്നേക്കും; കൊറോണ പ്രതിസന്ധിയിലും മികച്ച നേട്ടമെന്ന് വാണിജ്യമന്ത്രാലയം
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്തെ കാർഷിക ഉൽപ്പന്നങ്ങളുടെ കയറ്റുമതി ഈ സാമ്പത്തിക വർഷം 50 ബില്യൻ ഡോളർ മറികടന്നേക്കും; കൊറോണ പ്രതിസന്ധിയിലും മികച്ച നേട്ടമെന്ന് വാണിജ്യമന്ത്രാലയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2022, 08:11 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്തെ കാർഷിക ഉൽപ്പന്നങ്ങളുടെ കയറ്റുമതി ഈ സാമ്പത്തിക വർഷം 50 ബില്യൻ യുഎസ് ഡോളർ മറികടക്കുമെന്ന് വിലയിരുത്തൽ. 2021 സാമ്പത്തിക വർഷത്തിന്റെ തുടക്കമായ ഏപ്രിൽ മുതൽ നവംബർ വരെ കാർഷിക കയറ്റുമതി 30.05 ബില്യൻ യുഎസ് ഡോളറിലേക്ക് എത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സാമ്പത്തിക വർഷത്തെ മൊത്തം കണക്കിൽ കയറ്റുമതി 50 ബില്യൻ ഡോളർ മറികടക്കുമെന്ന് മന്ത്രാലയം പ്രതീക്ഷ പ്രകടിപ്പിച്ചത്.

നവംബർ വരെയുളള കണക്കിൽ 23.21 ശതമാനമാണ് വർദ്ധന. മറൈൻ, പ്ലാന്റേഷൻ ഉൽപ്പന്നങ്ങൾ ഉൾപ്പെടെയുളളവയുടെ കയറ്റുമതിയാണിത്. കൊറോണ വ്യാപനത്തിനിടയിലും കയറ്റുമതി പ്രോത്സാഹിപ്പിക്കാൻ വാണിജ്യമന്ത്രാലയം നിരവധി നടപടികൾ കൈക്കൊണ്ടിരുന്നു. ആദ്യമായിട്ടാണ് കാർഷിക ഉൽപ്പന്ന കയറ്റുമതി 50 ബില്യൻ ഡോളർ മറികടക്കാൻ പോകുന്നതെന്നും നേട്ടം കൈവരിച്ചാൽ അത് ചരിത്രമാകുമെന്നും വാണിജ്യമന്ത്രാലയം പറഞ്ഞു.

അരി കയറ്റുമതി ഇക്കുറി 21 മുതൽ 22 മില്യൻ ടൺ വരെയെത്തുമെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ബസുമതിയിതര അരിയും ഗോതമ്പും പഞ്ചസാരയുടെയുമൊക്കെ കയറ്റുമതിയിൽ വർദ്ധനയുണ്ടായെന്നും മന്ത്രാലയം പറയുന്നു. പഞ്ചാബും ഹരിയാനയും യുപിയും ബിഹാറും ഉൾപ്പെടെയുളള സംസ്ഥാനങ്ങളിലെ കർഷകർക്ക് ഇതിന്റെ പ്രയോജനം ഉണ്ടായിട്ടുണ്ടെന്നും വാണിജ്യമന്ത്രാലയം വ്യക്തമാക്കി.

മറൈൻ പ്രൊഡക്ടുകളുടെ കയറ്റുമതി ഇതാദ്യമായി 8 ബില്യൻ ഡോളർ മറികടക്കുമെന്നും മന്ത്രാലയം പ്രതീക്ഷ പ്രകടിപ്പിക്കുന്നു. സുഗന്ധവ്യജ്ഞനങ്ങളുടെ കയറ്റുമതിയിലും വർദ്ധനയുണ്ട്. 4.8 ബില്യൻ ഡോളറിലേക്ക്് ഇത് ഉയരുമെന്നാണ് പ്രതീക്ഷ. കൊറോണ പ്രതിസന്ധിക്കിടയിലും കാർഷിക ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിലെ വർദ്ധന രാജ്യത്തിനും കാർഷിക മേഖലയ്‌ക്കും ഏറെ ആത്മവിശ്വാസം നൽകുന്നതാണ്. കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് ഒരു വിഭാഗം തെരുവിൽ സമരം നടത്തിയിരുന്ന കാലഘട്ടത്തിലാണ് ഈ നേട്ടമെന്നതും ശ്രദ്ധേയം.

ShareTweetSendShare

More News from this section

ഇന്ത്യ വെറും വിപണിയല്ല, ആഗോള വളർച്ചയുടെ ലോഞ്ച്പാഡ്: ഇന്ത്യ–ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ചരിത്രമുദ്ര; ന്യൂസിലൻഡ് നിക്ഷേപകരെ ക്ഷണിച്ച് പ്രധാനമന്ത്രി മോദിയുടെ ശക്തമായ സന്ദേശം

പോക്സോ കേസിന് പിന്നാലെ പ്രതികാരക്കൊല; ഭാര്യയും രണ്ട് മക്കളും പരാതിക്കാരിയും ഉൾപ്പെടെ ആറുപേരെ വെട്ടിക്കൊന്ന് ജാമ്യത്തിലിറങ്ങിയ യുവാവ്

റഡാറിൽ നിന്നൊളിച്ച് ശത്രുവിനെ വേട്ടയാടും; ഇന്ത്യയുടെ സ്റ്റെൽത്ത് യുദ്ധക്കപ്പൽ INS മഹേന്ദ്രഗിരി ഇന്ന് നാവികസേനയുടെ ഭാഗമാകും :ചൈനയ്‌ക്കും പാകിസ്താനും കടലിൽ പുതിയ വെല്ലുവിളി

തമിഴ്‌നാട്ടിൽ അഞ്ച് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തടഞ്ഞ് ഹൈക്കോടതി; വിജയ് രാജിവെച്ച സീറ്റും പട്ടികയിൽ, തിരഞ്ഞെടുപ്പ് കമ്മീഷന് ഇടക്കാല വിലക്ക്

കറുത്ത വസ്ത്രത്തിൽ കരൂരിലെത്തി വിജയ്; തന്റെ റോഡ് ഷോക്കിടയിലെ 41 പേരുടെ മരണത്തിന്റെ ഓർമയിൽ സ്മാരകം പണിയുമെന്ന് വാഗ്ദാനം

‘ലോകത്തിലെ ഏറ്റവും ആധുനിക എഐ അധിഷ്ഠിത അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യയില്‍’; സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതിയുമായി അമിത് ഷാ

Latest News

ജര്‍മ്മന്‍ ട്രാക്കില്‍ ചരിത്രം കുറിച്ച് അനിമേഷ്; വിദേശ മണ്ണില്‍ ഇന്ത്യയുടെ ഏറ്റവും വേഗമേറിയ 100 മീറ്റര്‍ ഓട്ടക്കാരന്‍ എന്ന് റെക്കോര്‍ഡ് സ്വന്തമാക്കി താരം

അര്‍ജന്റീനയുടെ റെക്കോര്‍ഡിനൊപ്പമെത്തി സ്‌പെയിന്‍; ഫ്രാന്‍സിനെ വീഴ്‌ത്തിയാല്‍ ഇറ്റലിയുടെ ചരിത്രവും തകരും

‘എനിക്ക് വിശ്രമം വേണ്ട, സിംബാബ്വെയിലേക്ക് കൊണ്ടുപോകൂ’; സഞ്ജുവായി അശ്വിന്‍, സെലക്ടര്‍മാര്‍ക്കെതിരെ വൈറല്‍ പരിഹാസം

വള്ളി കാത്തിരുന്ന മലയിൽ മുഴങ്ങുന്നത് മംഗല്യഘോഷം; പ്രകൃതി ഒരുക്കിയ കല്യാണമണ്ഡപം, പ്രണയിതാക്കളുടെ സ്വപ്നക്ഷേത്രം : വേളിമല കുമാരകോവിലിന്റെ വിസ്മയം

മിഠായിക്കടലാസിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്ത്; തലശ്ശേരിയിൽ വൻ ലഹരിവേട്ട, ലക്ഷങ്ങളുടെ മയക്കുമരുന്ന് പിടിയിൽ

സെനഗലിന്റെ ഇതിഹാസം പടിയിറങ്ങി; ലോകകപ്പിന് പിന്നാലെ സാദിയോ മാനെ അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു

വീണ്ടും പകരക്കാരന്റെ മാജിക്; മെറിനോയുടെ വിജയഗോളില്‍ ബെല്‍ജിയത്തെ വീഴ്‌ത്തി സ്‌പെയിന്‍ സെമിയില്‍, ലോകകപ്പില്‍ ചരിത്രനേട്ടവുമായി സ്പാനിഷ് താരം

‘1000 മിസൈലുകൾ തയ്യാർ’; ഖമേനിയുടെ സംസ്കാരത്തിന് പിന്നാലെ ഇറാന് ട്രംപിന്റെ കടുത്ത യുദ്ധഭീഷണി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies