അബുദാബി: യുഎഇയിൽ പ്രതിദിന കൊറോണ ബാധിതരുടെ എണ്ണം മാറ്റമില്ലാതെ തുടരുന്നു. ശനിയാഴ്ച 3020 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 1333 പേർക്ക് രോഗം ഭേദമായി. നാലു മരണവും റിപ്പോർട്ട് ചെയ്തു.
അതേസമയം, അബുദാബിയിൽ 6 പുതിയ കൊറോണ പരിശോധന കേന്ദ്രങ്ങൾ തുടങ്ങി. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 4,71,000ത്തിലധികം പരിശോധനകളിൽ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. നിലവിൽ 53,360 പേരാണ് യുഎഇയിൽ രോഗ ബാധിതരായിട്ടുള്ളത്. 4 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണ സംഖ്യ 2,211 ആയി .
Comments