"രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും അഭിമാനത്തിനും വേണ്ടി വെള്ളക്കാരോട് യാചിക്കാന്‍ ഞാന്‍ തയ്യാറല്ല'-നേതാജി സുഭാഷ് ചന്ദ്രബോസ്; നേതാജി യഥാര്‍ത്ഥ നേതാവെന്ന് രാജ്യം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും അഭിമാനത്തിനും വേണ്ടി വെള്ളക്കാരോട് യാചിക്കാന്‍ ഞാന്‍ തയ്യാറല്ല’-നേതാജി സുഭാഷ് ചന്ദ്രബോസ്; നേതാജി യഥാര്‍ത്ഥ നേതാവെന്ന് രാജ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2022, 10:20 am IST
FacebookTwitterWhatsAppTelegram

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും അഭിമാനത്തിനും വേണ്ടി വെള്ളക്കാരനോട് യാചിക്കാന്‍ നേതാജി എന്ന് സ്‌നേഹപൂര്‍വ്വം വിളിക്കുന്ന സുഭാഷ് ചന്ദ്രബോസ് തയ്യാറായിരുന്നില്ല.അവര്‍ തരുന്നതിനായി കാത്തു നില്‍ക്കാനും അദ്ദേഹത്തിന് മനസ്സുണ്ടായിരുന്നില്ല. ബ്രിട്ടീഷ് ആധിപത്യം കൊടികുത്തി വാഴുകയും വൈസ്രോയിമാരും ഗവര്‍ണര്‍ ജനറല്‍മാരും ഭരണകൂടമാവുകയും അവര്‍ നിയോഗിക്കുന്ന കമ്മിഷനുകള്‍ക്കും അവരുണ്ടാക്കുന്ന കരാറുകള്‍ക്കും അനുസരിച്ച് സ്വാതന്ത്ര്യസമരങ്ങള്‍ നിര്‍ത്തുകയും നീട്ടുകയും നടത്തുകയും ചെയ്ത കാലത്ത് അതിന് നിന്ന് കൊടുക്കുകയായിരുന്നില്ല സുഭാഷ് ചന്ദ്രബോസ്. അദ്ദേഹം അതിനും മുകളില്‍ കൊടി നാട്ടുകയായിരുന്നു.

നേതാജിയുടെ നേതൃത്വത്തില്‍ രൂപംകൊണ്ട ആസാദ് ഹിന്ദ് ഫൗജിലൂടെ രാജ്യം ആദ്യത്തെ സ്വതന്ത്ര സര്‍ക്കാരിനെ കണ്ടു. മുഗളാധിപത്യത്തിന്റെ കാലത്ത് വിമോചനത്തിന്റെ കൊടി ഉയര്‍ത്തി ഹിന്ദുസാമ്രാജ്യം സ്ഥാപിച്ച വീര ശിവാജിയുടെ വിപ്‌ളവ മാതൃക എങ്ങനെയായിരുന്നുവോ അതിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു സുഭാഷിന്റെ ശ്രമങ്ങളും.സുഭാഷ് ചന്ദ്രബോസ് സര്‍ക്കാരുണ്ടാക്കി,അവര്‍ ആയുധ പരിശീലനം നേടി സായുധരായി.സ്വന്തം സൈന്യമുണ്ടാക്കി യുദ്ധസജ്ജരായി. ജപ്പാനും ജര്‍മ്മനിയുമടക്കമുള്ള വിദേശരാജ്യങ്ങളുമായി നയതന്ത്ര ബന്ധങ്ങളുണ്ടാക്കി ബ്രിട്ടീഷുകാരനോട് രാജ്യം വിട്ടു പോകാന്‍ ആജ്ഞാപിച്ചു. അല്ലെങ്കില്‍ യുദ്ധത്തിനൊരുങ്ങാന്‍ താക്കീത് നല്‍കി.

സ്വാതന്ത്ര്യത്തിന്റെ സ്വാഭിമാനത്തിന്റെ മറുപേരായി സുഭാഷ് ചന്ദ്രബോസ്. ഭയന്നു പോയത് വെള്ളക്കാര്‍ മാത്രമായിരുന്നില്ല, എറിഞ്ഞു കിട്ടുന്ന അധികാര ഭിക്ഷയില്‍ കണ്ണുനട്ടിരുന്ന കപടനായകരും അതില്‍ ഉള്‍പ്പെടും. ബ്രിട്ടീഷുകാര്‍ ഇരുട്ടിലാക്കിയ ജനതയ്‌ക്ക് വെളിച്ചമായി ജ്വലിച്ച നേതാജിയെ സ്വാതന്ത്ര്യാനന്തരം ചിലര്‍ ഇരുളിള്‍ നിര്‍ത്താന്‍ ശ്രമിച്ചു. ദുരൂഹവും ദുസ്സഹവുമായ ആ തിരോധാനത്തിന്റെ രേഖകള്‍ പോലും മറച്ചു പിടിച്ചു. തലമുറകളില്‍ നിന്നു യാഥാര്‍ത്ഥ്യം മറച്ചുപിടിക്കാന്‍ പടമായും പാഠമായും അല്പം ചിലത് മാത്രം അറിയിച്ചു.
എന്നിട്ടും കെടാവിളക്കായി സുഭാഷ് ജ്വലിച്ചു നിന്നു. തമസ്‌കരണത്തിന്റെ കൂരിരുള്‍ കൊണ്ട് മറയ്‌ക്കാന്‍ ശ്രമിച്ചിട്ടും അനുദിനം സൂര്യതേജസ്സായി ഉദിച്ചു നില്‍ക്കുകയാണ്, തലമുറകളിലേക്ക്. രാജ്യം നന്ദിയോടെ ഓര്‍ക്കുകയാണ് നേതാജി യഥാര്‍ത്ഥ നേതാവ്.

 

Tags: birth day
ShareTweetSendShare

More News from this section

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies