കാസർകോട് : കാസർകോട് ഓൺലൈൻ ക്ലാസിനിടെ ആഭാസ നൃത്തം. കാഞ്ഞങ്ങാട് ആണ് സംഭവം. നഗരത്തിനു സമീപത്തെ ഒരു ഹയർസെക്കൻഡറി സ്കൂളിലെ ഓൺലൈൻ ക്ലാസിനിടയിലാണ് ആഭാസ നൃത്തം നടത്തിയത്.
അദ്ധ്യാപിക ക്ലാസെടുത്തു കൊണ്ടിരിക്കുന്നതിനിടയിലാണ് ഇത് നടത്തിയത്. വീഡിയോ അൺ മ്യൂട്ടാക്കിയതിനാൽ സംഭവം ശ്രദ്ധയിൽ പെട്ട് ക്ലാസിൽ നിന്ന് പല കുട്ടികളും എക്സിറ്റാ വുകയായിരുന്നു. വീഡിയോയിൽ മുഖംമറച്ച് നിലയിലാണുള്ളത്.
സ്കൂൾ വിദ്യാർത്ഥിയുടെ ലിങ്ക് ഉപയോഗിച്ച് മറ്റാരെങ്കിലും കയറിയതാണോയെന്ന് പോലീസിന് സംശയവുമുണ്ട്. സംഭവത്തിൽ അദ്ധ്യാപികയുടെ പരാതിയിൽ സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം സംഭവത്തിൽ പ്രതികരിക്കാൻ സ്കൂൾ അധികൃതർ തയ്യാറായിട്ടില്ല.
https://fb.watch/aKbOd5aWOf/
Comments