ന്യൂഡൽഹി: രാജ്യത്ത് കൊറോണ പ്രതിദിന രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,55,874 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇന്നലെത്തേക്കാൾ 50,190 രോഗികൾ കുറവാണ് രേഖപ്പെടുത്തിയത്. 614 മരണങ്ങൾ കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആരോഗ്യമന്ത്രാലയമാണ് വിവരങ്ങൾ പുറത്തുവിട്ടത്.
24 മണിക്കൂറിനിടെ 2,67,753 ആളുകൾ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 22,36,842 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്കും കുറഞ്ഞിട്ടുണ്ട്. 15.52 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 16,49,108 സാമ്പിളുകളാണ് പരിശോധിച്ചത്. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി 162.92 കോടി വാക്സിൻ ഡോസുകൾ വിതരണം ചെയ്തു കഴിഞ്ഞു.
Comments