ഇസ്താംബുൾ : ആദമിനെയും ഹവ്വയെയും അപകീർത്തിപ്പെടുത്തിയാൽ നാവ് മുറിക്കുമെന്ന ഭീഷണിയുമായി തുർക്കി പ്രസിഡന്റ് ത്വയിബ് എർദോഗൻ . ഇതിഹാസ ഗായകൻ സെസെൻ അക്സുവിനെതിരെയാണ് എർദോഗന്റെ ഭീഷണി.
“നമ്മുടെ പ്രവാചകനായ ആദമിനെ അപകീർത്തിപ്പെടുത്താൻ ആർക്കും കഴിയില്ല. അങ്ങനെ ചെയ്യുന്നവരുടെ ആ നാവുകൾ മുറിക്കേണ്ടത് നമ്മുടെ കടമയാണ്. ഞങ്ങളുടെ അമ്മ ഹവ്വയോട് ആ വാക്കുകൾ പറയാൻ ആരുടെയും നാവിനു കഴിയില്ല, ”ഇസ്താംബൂളിലെ ഗ്രാൻഡ് കാംലിക്ക പള്ളിയിൽ പ്രാർത്ഥനയ്ക്ക് ശേഷം എർദോഗൻ പറഞ്ഞു. ഗായികയുടെ ഗാനത്തിന്റെ പുതിയ വീഡിയോയെ പരോക്ഷമായി പരാമർശിച്ചായിരുന്നു എർദോഗന്റെ പ്രസ്താവന.
ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളുടെയും സർക്കാർ അനുകൂല സംഘടനകളുടെയും അക്രമത്തിനിരയായ ഗായികയാണ് അക്സു. 2017-ൽ പുറത്തിറങ്ങിയ അവരുടെ ഒരു ഗാനത്തിനാണ് ആദ്യം അവർക്കെതിരെ ഭീഷണി ഉണ്ടായത് .
ആദാമിനെയും ഹവ്വായേയും മാത്രമല്ല അക്സു ചരിത്രപുരുഷന്മാരെയും ഇസ്ലാമിക ധാർമ്മിക മൂല്യങ്ങളെയും അവഹേളിക്കുന്നതായി വിമർശകർ പറയുന്നു .
തുർക്കിയിലെ റേഡിയോ ആൻഡ് ടെലിവിഷൻ സുപ്രീം കൗൺസിൽ രാജ്യത്ത് പ്രവർത്തിക്കുന്ന ടെലിവിഷൻ, റേഡിയോ ചാനലുകളോട് അക്സുവിന്റെ ഗാനം പ്ലേ ചെയ്യരുതെന്ന് നിർദേശിച്ചിട്ടുണ്ട് . ഗാനം പ്ലേ ചെയ്താൽ കനത്ത പിഴയും ഉപരോധവും ഏർപ്പെടുത്തുമെന്നും സർക്കാർ ചാനലുകളെ ഭീഷണിപ്പെടുത്തിയിരുന്നു.
Comments